Thursday, May 2, 2024 10:48 pm

കാരണങ്ങള്‍ ഏറെ പറഞ്ഞ് വാടയ്‌ക്കെടുത്ത ഹെലികോപ്ടര്‍ പവന്‍ ഹാന്‍സ് തിരികെ കൊണ്ടുപോയി ; വാടക ഇനത്തില്‍ ചെലവ് 25കോടി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം :  കാരണങ്ങള്‍ ഏറെ പറഞ്ഞ് സര്‍ക്കാര്‍ വാടയ്‌ക്കെടുത്ത ഹെലികോപ്ടര്‍ പവന്‍ ഹാന്‍സ് തിരികെ കൊണ്ടുപോയി വാടക ഇനത്തില്‍ ചെലവ് 25കോടി. സാമ്പത്തിക ധൂര്‍ത്തെന്ന വിമര്‍ശനങ്ങള്‍ക്കിടെ പോലീസ് വാടകയ്ക്കെടുത്ത ഹെലികോപ്റ്റര്‍ താല്‍ക്കാലികമായി ഉപേക്ഷിച്ച്‌ സംസ്ഥാന സര്‍ക്കാര്‍. ഹെലികോപ്റ്റര്‍ നല്‍കിയ പവന്‍ ഹാന്‍സ് കമ്പനിയുമായുള്ള കരാര്‍ പുതുക്കേണ്ടെന്ന് തീരുമാനിച്ചു.

ആവശ്യം വരുന്ന ഘട്ടത്തില്‍ വീണ്ടും ടെന്‍ഡര്‍ വിളിച്ച്‌ ഹെലികോപ്റ്റര്‍ കുറഞ്ഞ വാടകക്ക് എടുക്കുന്നത് പരിശോധിക്കാമെന്ന് ഡി.ജി.പി സര്‍ക്കാരിനെ അറിയിച്ചു. മാവോയിസ്റ്റ് വേട്ട, പ്രകൃതിദുരന്തങ്ങള്‍ക്കിടയിലെ രക്ഷാപ്രവര്‍ത്തനം എന്നിവയിലടക്കം സഹായിക്കാനാണ് പോലീസ് ശിപാര്‍ശയുടെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നേരത്തെ ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുത്തിരുന്നത്.

മാസം 1,44,60000 രൂപയും 18 ശതമാനം ജി.എസ്.ടിയും നല്‍കിയായിരുന്നു പവന്‍ ഹാന്‍സ് ലിമിറ്റഡ് എന്ന കമ്പനിയുമായുള്ള കരാര്‍. അധിക സാമ്പത്തിക ബാധ്യത തുടരുമ്പോള്‍ തന്നെ ഹെലികോപ്റ്റര്‍ ഭൂരിഭാഗം സമയവും ഉപയോഗിക്കേണ്ടി വരുന്നില്ലാത്തത് കണക്കിലെടുത്താണ് ഉപേക്ഷിക്കുന്നത്. ജീവന്‍രക്ഷാ ദൗത്യവുമായി തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്ക് പോയതും, മാവോയിസ്റ്റ് നിരീക്ഷണത്തിനായി ചുരുക്കം ഘട്ടങ്ങളില്‍ ഉപയോഗിച്ചതുമല്ലാതെ ഹെലികോപ്റ്റര്‍ സ്ഥിരമായി എടുത്തിരുന്നില്ല. ചില മാസങ്ങളില്‍ ഉപയോഗിക്കാതെ തന്നെ വാടക നല്‍കേണ്ടിയും വന്നിരുന്നു.

ഇതുവരെ 25 കോടിയിലധികം രൂപയാണ് ഹെലികോപ്റ്റര്‍ വാടക ഇനത്തില്‍ മാത്രം സര്‍ക്കാര്‍ ചെലവാക്കിയത്. കരാര്‍ പുതുക്കുമ്പോള്‍ വാടകയില്‍ വര്‍ദ്ധനയ്ക്കും സാധ്യതയുണ്ടായിരുന്നു. ഇക്കാര്യങ്ങള്‍ പരിശോധിച്ച ശേഷമാണ് ഹെലികോപ്റ്റര്‍ കരാര്‍ പുതുക്കേണ്ടതില്ലെന്ന് പോലീസ് മേധാവി അനില്‍ കാന്ത് സര്‍ക്കാരിനെ അറിയിച്ചത്.

പുതിയ ടെണ്ടര്‍ വിളിച്ച്‌ വാടക കുറഞ്ഞ ഹെലികോപ്ടറെടുക്കാമെന്നും കാണിച്ച്‌ ആഭ്യന്തര വകുപ്പിന് ഡി.ജി.പി കത്ത് നല്‍കി. ഒരു വര്‍ഷ കരാര്‍ കാലാവധി തീര്‍ന്നതോടെ തിരുവനന്തപുരത്തുണ്ടായിരുന്ന AS 365 ഡൗഫിന്‍ എന്ന ഹെലികോപ്റ്റര്‍ പവന്‍ ഹന്‍സ് കമ്പനി ഏപ്രിലില്‍ തിരികെ കൊണ്ടുപോയിരുന്നു. നാല് മാസമായി പോലീസിന് ഹെലികോപ്റ്ററില്ല.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

‘രാജ്ഭവൻ ജീവനക്കാരിയെ പീഡിപ്പിച്ചു’ ; ബംഗാൾ ഗവർണർ ആനന്ദ ബോസിനെതിരെ കേസ്

0
കൊൽക്കത്ത: ബംഗാൾ ഗവർണർ ഡോ. സി.വി ആനന്ദ ബോസിനെതിരെ പീഡന പരാതിയുമായി...

നേതാക്കളുമായി കൂടിക്കാഴ്ച്ച പതിവ് ; ഉമര്‍ഫൈസി – ജയരാജന്‍ കൂടിക്കാഴ്ച്ചയില്‍ ജിഫ്രി തങ്ങള്‍

0
കോഴിക്കോട്: സമസ്ത നേതാവ് ഉമര്‍ ഫൈസി മുക്കം സിപിഐഎം കണ്ണൂര്‍ ജില്ലാ...

‘രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു ‘; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

0
ന്യൂഡല്‍ഹി: ഗുസ്തി ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ മുന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷണ്‍...

മേയർ ആര്യ രാജേന്ദ്രന് വാട്സ്ആപ്പിൽ അശ്ലീല സന്ദേശം ; യുവാവ് പിടിയിൽ

0
തിരുവനന്തപുരം : മേയർ ആര്യാ രാജേന്ദ്രന് വാട്സ്ആപ്പിൽ‌ അശ്ലീല സന്ദേശം അയച്ച‌...