പലപ്പോഴും നമ്മള് പഴവര്‍ഗ്ഗങ്ങള്‍ കഴിയ്ക്കാറുണ്ട് എങ്കിലും അതിന്റെ ഗുണങ്ങള്‍ എന്തെന്ന് നാം ചിന്തിക്കാറില്ല. വീട്ടില്‍ വിളയുന്ന പലതിനെയും നമ്മള് മറന്നുകളയുന്നു. അത്തരത്തിലൊന്നാണ് പേരയ്ക്ക. നമ്മുടെ നാട്ടിന്‍പുറങ്ങളിലും, നഗരങ്ങളിലും ധാരാളം കാണപ്പെടുന്ന പേരയ്ക്ക ധാരാളം ധാതുക്കളുടെയും, വിറ്റാമിനുകളുടെയും കലവറയാണ്. ഇത് പോഷക സമൃദ്ധമായ ഒരു പഴവര്‍ഗമാണ്. പഴം മാത്രമല്ല, ഇതിന്റെ ഇലകളും ഔഷധഗുണമുള്ളതാണ്.
സാധാരണ വലിപ്പമുള്ള ഒരു ഓറഞ്ചിലുള്ളതിനേക്കാൾ നാലിരട്ടി വൈറ്റമിൻ സി ഒരു പേരയ്ക്കയിൽ അടങ്ങിയിട്ടുണ്ട്. വൈറ്റമിൻ ബി 2, ഇ, കെ, ഫൈബർ, മാംഗനീസ്, പൊട്ടാസ്യം, അയൺ, ഫോസ്ഫറസ് എന്നിവയാൽ സമ്പുഷ്ടമാണ് പേരയ്ക്ക. നിരവധി രോഗങ്ങളിൽ നിന്നു സംരക്ഷണം നൽകാൻ പേരയ്ക്ക് കഴിയും. ഹൃദയാരോഗ്യം വർദ്ധിപ്പിക്കാൻ ദിവസവും ഒരു പേരയ്ക്ക വീതം കഴിച്ചാൽ മതി. ഇതിൽ ധാരാളമായി അടങ്ങിയിരിക്കുന്ന വൈറ്റമിൻ സി, പൊട്ടാസ്യം എന്നിവ രക്തസമ്മർദം കുറയ്ക്കുകയും രക്തത്തിൽ കൊഴുപ്പടിഞ്ഞു കൂടുന്നത് തടയുകയും ചെയ്യും.
പേരയില ഉണക്കി പൊടിച്ചത് ചേർത്ത് വെള്ളം തിളപ്പിച്ചു കുടിക്കുന്നത് കൊളസ്ട്രോൾ കുറയാൻ സഹായിക്കും. നേരിയ ചുവപ്പു കലർന്ന പേരയ്ക്ക പതിവായി കഴിക്കുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടുത്തും. കാഴ്ചശക്തിക്കു വൈറ്റമിൻ എ അത്യന്താപേക്ഷിതമാണ്, കാഴ്ചശക്തി കൂട്ടാൻ കണ്ണുമടച്ച് പേരയ്ക്കയെ കൂട്ടുപിടിക്കാം. വൈറ്റമിൻ എയുടെ അഭാവം മൂലമുണ്ടാകുന്ന നിശാന്ധത തടയാൻ പേരയ്ക്ക ധാരാളമായി കഴിച്ചാൽ മതി. പ്രായാധിക്യം മൂലവുള്ള കാഴ്ചക്കുറവു പരിഹരിക്കാൻ പതിവായി പേരയ്ക്കാ ജ്യൂസ് കുടിക്കാം.