Friday, June 21, 2024 3:44 pm

ഷവര്‍മ്മ കഴിച്ചവര്‍ക്ക് വിഷബാധ ; ബേക്കറി ഉടമ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : അത്താണിയിലെ പുതുശ്ശേരി ബേക്കറിയില്‍ നിന്ന് ഷവര്‍മ കഴിച്ച എട്ടു പേര്‍ക്ക് ഭക്ഷ്യ വിഷബാധ. സംഭവത്തില്‍ ചെങ്ങമനാട് എസ് ഐ പി.ജെ കുര്യാക്കോസിന്റെ നേതൃത്വത്തില്‍ പോലീസ് എത്തി ബേക്കറി അടപ്പിക്കുകയും ഉടമയായ ആന്റണിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

ഭക്ഷ്യ വിഷബാധയേറ്റവര്‍ കളക്ടര്‍ക്ക് നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി. ഭക്ഷ്യസുരക്ഷാ ഓഫീസര്‍ ബേക്കറിയില്‍ പരിശോധന നടത്തി. ഷവര്‍മയ്‌ക്കൊപ്പം നല്‍കിയ മയണൈസ് മോശമായതാണ് വിഷബാധയ്ക്ക് കാരണമെന്നാണ് പ്രഥമിക നിഗമനം. വെള്ളിയാഴ്ച ഇവിടെ നിന്നും ഷവര്‍മ കഴിച്ചവര്‍ക്ക് ശനിയാഴ്ച രാവിലെ വയറിളക്കവും മറ്റും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ആശുപത്രിയിലെത്തിയത്. ആരുടെയും നില ഗുരുതരമല്ല.

ചെങ്ങമനാട് ഇളയിടത്ത് പുതിയേടന്‍ റെനൂബ് രവി(21), ഗോകുല്‍ സെമന്‍ (23), ചെട്ടിക്കാട് ശ്രീരാജ് സുരേഷ് (24), വാടകപ്പുറത്ത് ജിഷ്ണു (25), പാലശ്ശേരി ആട്ടാംപറമ്പില്‍ അമല്‍ കെ അനില്‍ (23) എന്നിവര്‍ ചെങ്ങമനാട് ഗവ.ആശുപത്രിയിലും  കുന്നകര മനായിക്കുടത്ത് സുധീര്‍ സാലാം(35), മക്കളായ ഹൈദര്‍ (7), ഹൈറ (5) എന്നിവരെ ദേശം സിഎ ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചിരുന്നത്.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

അന്തർദേശീയ യോഗദിനം ആചരിച്ചു

0
തിരുവല്ല : വൈഎംസിഎ, തിരുവല്ല സബ് റീജിയൻ മാർത്തോമാ റസിഡൻസ് സ്കൂൾ...

ഇന്ന് ലോക സംഗീത ദിനം ; മധുര മനോഹര ഗാനങ്ങളുമായി ഈസ്റ്റ് കോസ്റ്റ് വിജയൻ...

0
മലയാളിക്ക് പ്രണയവും വിരഹവും ഒക്കെ അതിമനോഹര ഗാനങ്ങളിലൂടെ സമ്മാനിച്ച മാന്ത്രികനാണ് ഈസ്റ്റ്...

പുനരുദ്ധാരണം പൂര്‍ത്തിയായ ഇടമുറി ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ കെട്ടിടം ഉദ്ഘാടനം ചെയ്തു

0
റാന്നി : പുനരുദ്ധാരണം പൂര്‍ത്തിയായ ഇടമുറി ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ കെട്ടിടം...

അന്താരാഷ്ട്ര യോഗദിനത്തിൽ സൂപ്പർ ബ്രയിൻ പവറും ഓർമ്മശക്തിയും നൽകുന്ന ‘ബൗദ്ധിക് യോഗ’ യുമായി ഡോ....

0
കോഴഞ്ചേരി :'പ്രാണയോഗ' ഗ്രൂപ്പിന്റെ നേതൃത്വത്തിൽ കോഴഞ്ചേരി സെന്റ് തോമസ് കോളേജ് ഓഡിറ്റോറിയത്തിൽ...