Tuesday, April 30, 2024 2:05 pm

35 ദിവസങ്ങള്‍ക്ക് ശേഷം രാജ്യത്ത് പെട്രോള്‍ വിലയില്‍ നേരിയ കുറവ് ; തമിഴ് നാട്ടില്‍ വില 100 ല്‍ താഴെ

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : 35 ദിവസങ്ങള്‍ക്ക് ശേഷം രാജ്യത്ത് പെട്രോള്‍ വിലയില്‍ നേരിയ കുറവ്. ലിറ്ററിന് 15 മുതല്‍ 20 പൈസ വരെയാണ് രാജ്യത്തെമ്പാടുമായി പെട്രോള്‍ വില കുറഞ്ഞിരിക്കുന്നത്. ഡീസല്‍ വിലയും കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ ദിവസം ഡീസല്‍ വിലയില്‍ മാറ്റമുണ്ടായിരുന്നില്ല. ഇന്ന് ഒരു ലിറ്റര്‍ ഡീസലിന് 18 മുതല്‍ 20 പൈസ വരെയാണ് കുറഞ്ഞിരിക്കുന്നത്.

ഡല്‍ഹിയില്‍ പെട്രോളിനും ഡീസലിനും ലിറ്ററിന് 20 പൈസ കുറഞ്ഞു. ഒരു ലിറ്റര്‍ പെട്രോളിന് ഡല്‍ഹിയില്‍ ഇന്നത്തെ വില 101.64 ആണ്. തലസ്ഥാനത്ത് ഡീസല്‍ വിലയും നൂറിന് അടുത്ത് നില്‍ക്കുകയാണ്. ഒരു ലിറ്ററിന് 89.07 പൈസാണ് പുതുക്കിയ വില. മുംബൈയില്‍ പെട്രോള്‍ ലിറ്ററിന് 107.66 രൂപയും ഡീസലിന് 96.64 രൂപയുമായി. പെട്രോള്‍ വില നൂറ് കടക്കുന്ന ഇന്ത്യയിലെ ആദ്യ മെട്രോ നഗരം മുംബൈ ആയിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ 107.83 രൂപയായിരുന്നു ഒരു ലിറ്റര്‍ പെട്രോളിന് മുംബൈയില്‍ വില. 20 പൈസയാണ് ഡീസലിനും പെട്രോളിനും ഇന്ന് ഉണ്ടായിരിക്കുന്നത്.

കൊല്‍ക്കത്തയിലും പെട്രോളിനും ഡീസലിനും വില കുറഞ്ഞു. പെട്രോള്‍ 101.93 രൂപയും ഡീസല്‍ ലിറ്ററിന് 92.13 രൂപയുമാണ് കല്‍ക്കത്തയില്‍ വില. ചെന്നൈയില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ വില നൂറ് രൂപയില്‍ താഴെയാണ്. 99.32 രൂപ. 15 പൈസയാണ് കുറഞ്ഞിരിക്കുന്നത്. ഡീസല്‍ വിലയിലും 18 പൈസയുടെ കുറവുണ്ടായിട്ടുണ്ട്. 93.66 രൂപയാണ് ഒരു ലിറ്ററിന് വില.

രാജ്യത്തെ പൊതുമേഖലാ എണ്ണ കമ്പനികള്‍ ദിവസവും രാവിലെ 6 മണിക്കാണ് പെട്രോളിന്റെയും ഡീസലിന്റെയും പുതിയ നിരക്കുകള്‍ പുറത്തിറക്കുന്നത്. വെബ്സൈറ്റ് സന്ദര്‍ശിച്ച്‌ വിവരങ്ങള്‍ അറിയാനാകും. അതേസമയം, മൊബൈല്‍ ഫോണുകളില്‍ എസ്എംഎസ് വഴി നിരക്ക് പരിശോധിക്കാനും കഴിയും. 92249 92249 എന്ന നമ്പറിലേക്ക് എസ്എംഎസ് അയച്ചുകൊണ്ട് പെട്രോളിന്റെയും ഡീസലിന്റെയും വില അറിയാനാകും.

രാജ്യത്തെ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ഉള്‍പ്പെടെ 19 ഇടങ്ങളില്‍ പെട്രോള്‍ വില ലിറ്ററിന് 100 രൂപ കടന്നിരുന്നു. ഇതില്‍ മഹാരാഷ്ട്ര, ഡല്‍ഹി, പശ്ചിമ ബംഗാള്‍, തമിഴ്നാട്, ആന്ധ്ര, തെലങ്കാന, രാജസ്ഥാന്‍, മധ്യപ്രദേശ്, കര്‍ണാടക, ഉത്തര്‍പ്രദേശ്, ഹരിയാന, ജമ്മു കശ്മീര്‍, ഒഡീഷ, ലഡാക്ക്, ബീഹാര്‍, കേരളം, പഞ്ചാബ്, സിക്കിം, നാഗാലാന്‍ഡ് എന്നിവ ഉള്‍പ്പെടുന്നു. സര്‍ക്കാര്‍ എക്സൈസ് നികുതി കുറച്ചതിന്ശേഷം തമിഴ്നാട്ടില്‍ വില 100 ല്‍ താഴെയായിട്ടുണ്ട്.

രാജ്യാന്തര വിപണിയില്‍ വ്യാഴാഴ്ചയും ഇന്ധനവിലയില്‍ കുറവുണ്ടായി. ബ്രെന്റ് ക്രൂഡോയില്‍ വില 2.6 ശതമാനം കുറഞ്ഞ് 66.45 ഡോളറായി. യുഎസ് വെസ്റ്റ് ഇന്റര്‍ മീഡിയറ്റ് ക്രൂഡ് വില 2.6 ശതമാനം താഴ്ന്ന് 63.50 ഡോളറിനാണ് ഇന്നലെ വ്യാപാരം നടന്നത്. മെയ് 21ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ വിലയാണിത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ജീവനക്കാരിക്ക് ക്രൂരമർദ്ദനം ; യുവാവ് കസ്റ്റഡിയിൽ

0
തിരുവനന്തപുരം: മെഡിക്കൽ കോളജിൽ ജീവനക്കാരി ക്രൂര മർദ്ദനത്തിന് ഇരയായി. എംആർഐ സ്കാനിംഗ്...

ഒന്നും മനപൂർവ്വമായിരുന്നില്ലെന്ന് തരൂർ ; ചില വാക്കുകൾ വേദനിപ്പിച്ചെങ്കിലും ദേഷ്യമൊന്നുമില്ലെന്ന് പന്ന്യൻ

0
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചാരണ കാലത്തെ വലിയ വാക്പോരിനൊടുവിൽ എൽഡിഎഫ് സ്ഥാനാർത്ഥി പന്ന്യൻ...

വയനാട് തലപ്പുഴ കമ്പമലയിൽ മാവോയിസ്റ്റ് – പോലീസ് ഏറ്റുമുട്ടൽ

0
കമ്പമല: വയനാട് തലപ്പുഴ കമ്പമലയി‍ൽ മാവോയിസ്റ്റ് തണ്ടർബോൾട്ട് ഏറ്റുമുട്ടൽ. പുലർച്ചെ പ്രദേശത്ത്...

മെഡിക്കൽ കോളജ് കോഴക്കേസില്‍ ഇഡി അന്വേഷണം അവസാനഘട്ടത്തിലേക്ക്

0
കൊച്ചി : കാരക്കോണം മെഡിക്കൽ കോളജ് കോഴക്കേസില്‍ ഇഡി അന്വേഷണം അവസാനഘട്ടത്തിലേക്ക്....