Thursday, May 16, 2024 7:19 am

കാൽ വഴുതി കിണറ്റിൽ വീണു ; അയല്‍വാസിയായ യുവതിയുടെ രക്ഷകരായി വിദ്യാർത്ഥികൾ – അഭിനന്ദനപ്രവാഹം

For full experience, Download our mobile application:
Get it on Google Play

ചങ്ങരംകുളം : കിണറ്റിൽ കാൽ വഴുതിവീണ യുവതിയെ അവസരോജിതമായ ഇടപെടലിലൂടെ രക്ഷിച്ച കുരുന്നുകൾക്ക് അഭിനന്ദന പ്രവാഹം. ചങ്ങരംകുളം മാങ്കുളം സ്വദേശി കൈതവളപ്പിൽ കമറുദ്ധീന്റെ മകൻ ആറാം ക്ലാസ് വിദ്യാർത്ഥിയായ മുഹമ്മദ് ഇർഫാനും ഉങ്ങുതറക്കൽ ഹമീദിന്റെ മകൻ ഏഴാം ക്ലാസ്സ് വിദ്യാർത്ഥിയായ മുഹമ്മദ് ഹിശാമുമാണ് സമയോചിതമായ ഇടപെടലിലൂടെ ഒരു ജീവൻ രക്ഷിച്ചത്.

മുറ്റത്തു കളിച്ചുകൊണ്ടിരുന്ന വിദ്യാര്‍ത്ഥികള്‍ കരച്ചിൽ കേട്ട് ഓടിയെത്തിയപ്പോഴാണ് കിണറ്റിൽ കാൽവഴുതി വീണ അയൽവാസിയായ യുവതിയെ കണ്ടത്. തുടർന്ന് വേഗത്തിൽ അടുത്തുണ്ടായിരുന്ന പശുവിനെ കെട്ടാൻ ഉപയോഗിക്കുന്ന കയർ കിണറ്റിലേക്ക് ഇട്ടു നൽകുകയും ആഴമുള്ള കിണറ്റിൽ യുവതിക്ക് പിടിച്ച് നിൽക്കാൻ സൗകര്യം ഒരുക്കുകയും ചെയ്തു.

പിന്നീട് മറ്റൊരു യുവതിയെ വിവരം അറിയിക്കുകയും മൂന്ന് പേരും ചേർന്ന് കിണറ്റിൽ വീണ യുവതിയെ കരക്കെത്തിക്കുകയും ചെയ്തു. വിദ്യാർഥികളുടെ അവസരോജിതമായ ഇടപെടലിനെ തുടർന്നാണ് യുവതിയെ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടുവരാൻ കഴിഞ്ഞത്. യുവതിയുടെ ജീവൻ രക്ഷിച്ച വിദ്യാർഥികൾക്ക് നിരവധി അഭിനന്ദനങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

സംസ്ഥാനത്ത് വേനൽ മഴ കനക്കുന്നു ; മൂന്നു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽ മഴ കനക്കുന്നു. മിന്നലോടു കൂടിയുള്ള മഴക്കാണ് സാധ്യത.ഒറ്റപ്പെട്ട...

മകൻ അമ്മയെ കൊലപ്പെടുത്തിയ സംഭവം ; നെഞ്ചിലേറ്റ ശക്തമായ ചവിട്ടും എല്ലുകളുടെ പൊട്ടലും മരണ...

0
തിരുവനന്തപുരം: കൂവളശ്ശേരി അപ്പു നിവാസിൽ പരേതനായ കൊച്ചനിയന്റെ ഭാര്യ കെ.ആർ.ജയ (58)...

വാർഡ് പുനർനിർണയത്തിന് ഓർഡിനൻസ് വന്നേക്കും ; അന്തിമ തീരുമാനം ഉടൻ

0
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് 2025-ൽ നടക്കേണ്ട തിരഞ്ഞെടുപ്പിനുമുന്നോടിയായി വാർഡ് പുനർനിർണയത്തിന്...

കണ്ണൂർ സർവകലാശാലയിൽ നാല് വർഷ ഗവേഷണ ബിരുദ കോഴ്‌സ് നടപ്പിലാക്കുന്നത് യുജിസി ചട്ടം പാലിക്കാതെ

0
കണ്ണൂർ: കണ്ണൂർ സർവകലാശാലയിൽ നാല് വർഷ ഗവേഷണ ബിരുദം നടപ്പിലാക്കുന്നത് യുജിസി...