കാൽ വഴുതി കിണറ്റിൽ വീണു ; അയല്‍വാസിയായ യുവതിയുടെ രക്ഷകരായി വിദ്യാർത്ഥികൾ – അഭിനന്ദനപ്രവാഹം

For full experience, Download our mobile application:
Get it on Google Play

ചങ്ങരംകുളം : കിണറ്റിൽ കാൽ വഴുതിവീണ യുവതിയെ അവസരോജിതമായ ഇടപെടലിലൂടെ രക്ഷിച്ച കുരുന്നുകൾക്ക് അഭിനന്ദന പ്രവാഹം. ചങ്ങരംകുളം മാങ്കുളം സ്വദേശി കൈതവളപ്പിൽ കമറുദ്ധീന്റെ മകൻ ആറാം ക്ലാസ് വിദ്യാർത്ഥിയായ മുഹമ്മദ് ഇർഫാനും ഉങ്ങുതറക്കൽ ഹമീദിന്റെ മകൻ ഏഴാം ക്ലാസ്സ് വിദ്യാർത്ഥിയായ മുഹമ്മദ് ഹിശാമുമാണ് സമയോചിതമായ ഇടപെടലിലൂടെ ഒരു ജീവൻ രക്ഷിച്ചത്.

മുറ്റത്തു കളിച്ചുകൊണ്ടിരുന്ന വിദ്യാര്‍ത്ഥികള്‍ കരച്ചിൽ കേട്ട് ഓടിയെത്തിയപ്പോഴാണ് കിണറ്റിൽ കാൽവഴുതി വീണ അയൽവാസിയായ യുവതിയെ കണ്ടത്. തുടർന്ന് വേഗത്തിൽ അടുത്തുണ്ടായിരുന്ന പശുവിനെ കെട്ടാൻ ഉപയോഗിക്കുന്ന കയർ കിണറ്റിലേക്ക് ഇട്ടു നൽകുകയും ആഴമുള്ള കിണറ്റിൽ യുവതിക്ക് പിടിച്ച് നിൽക്കാൻ സൗകര്യം ഒരുക്കുകയും ചെയ്തു.

പിന്നീട് മറ്റൊരു യുവതിയെ വിവരം അറിയിക്കുകയും മൂന്ന് പേരും ചേർന്ന് കിണറ്റിൽ വീണ യുവതിയെ കരക്കെത്തിക്കുകയും ചെയ്തു. വിദ്യാർഥികളുടെ അവസരോജിതമായ ഇടപെടലിനെ തുടർന്നാണ് യുവതിയെ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടുവരാൻ കഴിഞ്ഞത്. യുവതിയുടെ ജീവൻ രക്ഷിച്ച വിദ്യാർഥികൾക്ക് നിരവധി അഭിനന്ദനങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാർ

0
കോഴിക്കോ‌ട്: ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...