Wednesday, May 22, 2024 1:25 am

ആദ്യം നെഗറ്റീവ് പിന്നെ പോസിറ്റീവ് വീണ്ടും നെഗറ്റീവ് ; കോവിഡ് പരിശോധനയുടെ മറിമായത്തിൽ യാത്ര മുടങ്ങി കുടുംബം

For full experience, Download our mobile application:
Get it on Google Play

തൃക്കരിപ്പൂർ  : കോവിഡ് പരിശോധനയിൽ നെഗറ്റീവ് രേഖപ്പെടുത്തിയ കുടുംബത്തിനു വിമാനത്താവളത്തിലെ പരിശോധനയിൽ പോസിറ്റീവ്. വിദേശത്തേക്ക് പുറപ്പെട്ട കുടുംബത്തിന്റെ യാത്ര മുടങ്ങി. നാട്ടിലെത്തി വീണ്ടും പരിശോധിച്ചപ്പോൾ പിന്നെയും നെഗറ്റീവ്. തൃക്കരിപ്പൂർ ആയിറ്റിയിലെ യു.പി.മുജീബ് റഹ്മാനും കുടുംബത്തിനുമാണ് കോവിഡ് പരിശോധനയിലെ മറിമായം ദുരിതമായത്.

ഷാർജയിലേക്കു പുറപ്പെട്ടതായിരുന്നു കുടുംബം. മുന്നോടിയായി നാട്ടിൽ ആർടിപിസിആർ പരിശോധിച്ചപ്പോൾ ഫലം നെഗറ്റീവായിരുന്നു. കരിപ്പൂർ വിമാനത്താവളത്തിലെത്തിയ മുജീബ് റഹമാനും ഭാര്യയും റാപ്പിഡ് പരിശോധനയ്ക്ക് വിധേയരായപ്പോൾ ഇരുവർക്കും പോസിറ്റീവ് കാണിച്ചു. അബുദാബിയിൽ നിന്നു 2 ഡോസ് വാക്സിൻ സ്വീകരിച്ചവരായിരുന്നു രണ്ടു പേരും.

റാപ്പിഡ് പരിശോധനയിൽ പോസിറ്റീവ് രേഖപ്പെടുത്തിയതിനാൽ വിമാനയാത്ര അനുവദിച്ചില്ല. ഇതോടെ 2 കുട്ടികൾ ഉൾപ്പെടുന്ന കുടുംബം നാട്ടിലേക്കു മടങ്ങി. നാട്ടിലെത്തി വീണ്ടും ആർടിപിസിആർ പരിശോധനക്ക് വിധേയരായപ്പോൾ വീണ്ടും നെഗറ്റീവാണ് രേഖപ്പെടുത്തിയത്. നാട്ടിൽ രണ്ടു പരിശോധനയിലും നെഗറ്റീവായവർ വിമാനത്താവളത്തിലെ പരിശോധനയിൽ പോസിറ്റീവായത് എങ്ങനെയെന്നു വ്യക്തതയില്ല. കുടുംബത്തിനു യാത്ര മുടങ്ങിയതോടെ പണവും നഷ്ടമായി.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കഞ്ചാവും വാറ്റു ചാരായവുമായി രണ്ട് പേരെ എക്സൈസ് പിടികൂടി

0
കാസർഗോഡ്: സംസ്ഥാനത്ത് വിത്യസ്ഥ ജില്ലകിളിൽ നടന്ന റെയ്ഡിൽ കഞ്ചാവും വാറ്റു ചാരായവുമായി...

സംസ്ഥാനത്ത് ഒന്നാം തീയതിയിലുള്ള ഡ്രൈ ഡേ പിന്‍വലിക്കാന്‍ സര്‍ക്കാരിന്റെ നീക്കം

0
തിരുവനന്തപുരം : സംസ്ഥാനത്ത് ഒന്നാം തീയതിയിലുള്ള ഡ്രൈ ഡേ പിന്‍വലിക്കാന്‍ സര്‍ക്കാരിന്റെ...

സൈബര്‍ അതിക്രമങ്ങള്‍ക്ക് എതിരെ അതിശക്തമായ നിയമ നടപടികളും പ്രതിഷേധങ്ങളും ഉയരണമെന്ന് മേയര്‍ ആര്യാ രാജേന്ദ്രന്‍

0
തിരുവനന്തപുരം: സൈബര്‍ അതിക്രമങ്ങള്‍ക്ക് എതിരെ അതിശക്തമായ നിയമ നടപടികളും പ്രതിഷേധങ്ങളും ഉയരണമെന്ന്...

109 വൈദ്യുതി പോസ്റ്റുകൾ തകർന്നു, 120 എണ്ണം കടപുഴകി വീണു, 325 ഇടങ്ങളിൽ ലൈൻ...

0
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിൽ കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയിൽ വൈദ്യുതി പോസ്റ്റുകൾക്കും...