Sunday, June 16, 2024 4:11 am

സൂപ്പർ സ്റ്റാറിന്റെ നായികയാവാൻ മേതിൽ ദേവികയെ ക്ഷണിച്ചു, പിന്നെ സംഭവിച്ചത്

For full experience, Download our mobile application:
Get it on Google Play

പ്രേക്ഷകരുടെ പ്രിയപ്പെട്ട നർത്തികയാണ് മേതിൽ ദേവിക. മികച്ച നർത്തകിയായ ദേവികയുടെ ചുവടുകൾ പ്രേക്ഷകരുടെ ഇടയിൽ വലിയ ചർച്ചയാവാറുണ്ട്. കേരളത്തിൽ മാത്രമല്ല പുറത്തും ദേവികയ്ക്ക് കൈനിറയെ ആരാധകരുണ്ട്.

നടൻ മുകേഷിനെ വിവാഹം കഴിച്ചതോടെയാണ് ദേവികയുടെ സ്വകാര്യ ജീവിതം പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാവാൻ തുടങ്ങിയത്. അതുവരെ സമൂഹമാധ്യമങ്ങളിൽ അധികം ചർച്ചയാകാത്ത വ്യക്തിയായിരുന്നു. എന്നാൽ നടനുമായുള്ള വിവാഹമോചന വാർത്ത പുറത്ത് വന്നതിന് ശേഷം ദേവിക പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാവുകയായിരുന്നു.

മികച്ച വ്യക്തിത്വത്തിന് ഉടമായാണ് മേതിൽ ദേവിക. സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കും നല്ലത് മാത്രമാണ് ഇവരെ കുറിച്ച് പറയാനുളളത്. ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് മേതിൽ ദേവികയെ കുറിച്ച് ഗാന രചയിതാവും തിരക്കഥാകൃത്തുമായ ഷിബു ചക്രവർത്തിയുടെ വാക്കുകളാണ്.

സഫാരി ചാനൽ സംപ്രേക്ഷണം ചെയ്യുന്ന ചരിത്രം എന്നിലൂടെ എന്ന പരിപാടിയിലാണ് ദേവികയെ കുറിച്ച് പറയുന്നത്. മേതിൽ ദേവികയുടെ നൃത്തത്തിന്റെ പവറിനെ കുറിച്ചാണ് അദ്ദേഹം പറയുന്നത് . ഒപ്പം സിനിമയിലേയ്ക്ക് വിളിച്ചതിനെ കുറിച്ചും നടൻ പറയുന്നുണ്ട്. എന്നാൽ ഈ ഓഫർ സ്വീകരിച്ചിരുന്നില്ല. ഷിബു ചക്രവർത്തിയുടെ അടുത്ത സുഹൃത്താണ് മേതിൽ ദേവിക.

കൈരളി ചാനൽ സംപ്രേക്ഷണം ചെയ്ത റിയാലിറ്റി ഷോയായ ‘സ്റ്റാർ വാറി’ ലൂടെയാണ് മേതിൽ ദേവി മിനിസ്ക്രീനിൽ ശ്രദ്ധിക്കപ്പെടുന്നത്. മേതിൽ ദേവികയെ കുറിച്ചുളള ഷിബു ചക്രവർത്തിയുടെ വാക്കുകൾ ഇങ്ങനെ…” കൈരളി സംപ്രേക്ഷണം ചെയ്ത സ്റ്റാർവാർ ഷോയിൽ ഒരു ജഡ്ജായി വന്നത് മേതിൽ ദേവികയായിരുന്നു.

അതിന് മുൻപ് തന്നെ ദേവിക പ്രശസ്തയായിരുന്നു. എന്നാൽ ആ ഷോയിലൂടെയാണ് ദേവികയെ ടെലിവിഷനിലൂടെ പ്രേക്ഷകർ കാണുന്നത്. അന്ന് ആ പരിപാടിയിൽ വെച്ച് ജി വേണുഗോപാൽ പാടിയ ”ചന്ദനമണിവാതിൽ പാതി ചാരി”… എന്ന് തുടങ്ങുന്ന ഗാനത്തിന് ചുവട് വെച്ചിരുന്നു. അതിമനോഹരമായ കാഴ്ചയായിരുന്നു അത്. ഷിബു ചക്രവർത്തി പറയുന്നു

കൂടതെ മേതിൽ ദേവികയെ തേടി സിനമ ഓഫർ വന്നതിനെ കുറിച്ചും ഷിബു ചക്രവർത്തി പറയുന്നുണ്ട്. ഈ നൃത്തം കണ്ടതിന് ശേഷം നിർമ്മാതാവ് ആന്റോ ജോസഫ് ആയിരുന്നു സിനിമയ്ക്കായി സമീപിച്ചത്. എന്നാൽ ആ ഓഫർ മേതിൽ സ്വീകരിച്ചില്ല. ആ സംഭവത്തെ കുറിച്ച അദ്ദേഹം പറയുന്നത് ഇങ്ങനെ… ”തന്നോട് ഒരിക്കൽ ആന്റോ ജോസഫ് ഫോൺ മേതിൽ അഭിനയിക്കുമോ എന്ന് ചോദിച്ചു.

ഒരു പക്ഷെ മമ്മൂട്ടി പറഞ്ഞിട്ടാവും അദ്ദേഹം ചോദിച്ചത്. എന്നാൽ ഇതൊന്നും ആൻറോ പറഞ്ഞില്ല. സിനിമയിൽ നായിക വേഷത്തിലേയ്ക്കായിരുന്നു മേതിലെ സമീപിച്ചത്. തന്നോട് ഒന്ന് ചോദിക്കാനും പറഞ്ഞു. ആന്റോയുടെ ആവശ്യ പ്രകാരം മേതിലിനോട് പറഞ്ഞു. താൽപര്യമില്ലയെന്നായിരുന്നു മറുപടി.

കാരണം മേതിലിന്റെ മേഖലയെന്താണെന്നും അതിൽ മേതിൽ എത്രമാത്രം മുഴുകിയിരിക്കുന്നുവെന്നും ഇവർക്ക് കൃത്യമായി അറിയാം. അതാണ് അവരുടെ ശക്തി. നൃത്തവുമായി ബന്ധപ്പെട്ട എന്ത് സംശയം വന്നാലും ഞാൻ ആദ്യം വിളിക്കുന്നത് മേതിലിനെയാണെന്നും ഷിബു ചക്രവർത്തി പറയുന്നുണ്ട്.

നൃത്തിന് വേണ്ടി ജീവിതം മാറ്റിവെച്ച ആളാണ് മേതിൽ ദേവിക. ദിവസങ്ങൾക്ക് മുൻപ് മേതിൽ ദേവികയുടെ പുതിയ നൃത്ത വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. വിവാഹമോചനത്തെ കുറിച്ചുള്ള വാർത്തകൾ പുറത്ത് വന്നതിന് ശേഷം ഇതാദ്യമായിട്ടാണ് താരം നൃത്ത വീഡിയോയുമായി എത്തുന്നത്.

മഹാബലിത്തമ്പുരാന്‍റെയും വാമനന്‍റെയും കഥയാണ് നൃത്താവിഷ്‌കാരത്തിലൂടെ മേതില്‍ ദേവിക അവതരിപ്പിച്ചത്. വ്യക്തി ജീവിതത്തിലെ പ്രശ്നങ്ങള്‍ കലയെ ബാധിക്കില്ല എന്നാണ് നൃത്തത്തിലൂടെ പറയാതെ പറഞ്ഞിരിക്കുന്നത്. ഫേസ് ബുക്കില്‍ പങ്കുവച്ച വീഡിയോ നിമിഷനേരം കൊണ്ടായിരുന്നു വൈറലായത്. അതേസമയം വിവാഹമോചനത്തിനെ കുറിച്ച് മുകേഷ് ഇത് പ്രതികരിച്ചിട്ടില്ല. മിനിസ്ക്രീനിൽ നടനും സജീവമായിട്ടുണ്ട്.

മുകേഷുമായുളള വിവാഹമോചനത്തെ കുറിച്ച് ആദ്യം പ്രതികരിച്ചത് മേതിൽ ദേവികയായിരുന്നു. രണ്ടാം വിവാഹമായിരുന്നു. മാധ്യമങ്ങളിൽ വിവാഹമോചനത്തെ കുറിച്ചുള്ള വാർത്ത പ്രചരിച്ചപ്പോഴായിരുന്നു താരം രംഗത്ത് എത്തിയത്.

ആ സമയത്ത് മുകേഷിനെ കുറ്റപ്പെടുത്തി കൊണ്ടുളള പല റിപ്പോർട്ടുകളും പ്രചരിച്ചിരുന്നു, എന്നാൽ അതെല്ലാം തള്ളിക്കൊണ്ടായിരുന്നു മേതിലിന്റെ പ്രതികരണം. മുകേഷിനെ പിന്തുണക്കുകയും ചെയ്തിരുന്നു. ബന്ധം വേർപിരിഞ്ഞതിന് ശേഷവും നല്ല സുഹൃത്തുക്കളായിരിക്കുമെന്നും മേതിൽ ദേവി അന്ന് പറഞ്ഞിരുന്നു.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പുതിയ ടിവിഎസ് ജൂപ്പിറ്റ‍ർ വരുന്നൂ…

0
ടിവിഎസ് മോട്ടോർ കമ്പനി അതിൻ്റെ ജനപ്രിയ ജൂപ്പിറ്റർ 110 സ്കൂട്ടറിൻ്റെ നവീകരിച്ച...

തലവടിയിൽ ആൾ താമസമില്ലാത്ത വീട്ടിലെ അലമാര കുത്തി തുറന്ന് നാലു പവൻ സ്വർണ്ണം കവർന്നു

0
എടത്വാ: തലവടിയിൽ വീണ്ടും മോഷണവും മോഷണ ശ്രമവും. ആൾ താമസമില്ലാത്ത വീട്ടിലെ...

സംസ്ഥാനത്ത് പനി നിരീക്ഷണം ശക്തിപ്പെടുത്തും ; നിര്‍ദേശങ്ങളുമായി ആരോഗ്യ വകുപ്പ്

0
തിരുവനന്തപുരം : സംസ്ഥാനത്ത് പക്ഷിപ്പനി (എച്ച്5 എന്‍1) സംബന്ധിച്ച് ആരോഗ്യ വകുപ്പ്...

മണിപ്പൂരിൽ മുഖ്യമന്ത്രിയുടെ വസതിയും സെക്രട്ടേറിയേറ്റുമടക്കമുള്ള മേഖലയിൽ വൻ തീപിടിത്തം ; കാരണം അവ്യക്തം

0
ഇംഫാൽ: മണിപ്പൂർ ഇംഫാലിലെ സുരക്ഷ മേഖലയില്‍ വൻ തീപിടിത്തം. സംസ്ഥാന സെക്രട്ടറിയേറ്റിന്...