പത്തനാപുരത്തിന് പുറമേ കൊട്ടാരക്കരയിലും എംഎല്‍എ ഓഫീസ് തുറന്ന് കെ ബി ഗണേഷ് കുമാര്‍ ; സിപിഎമ്മില്‍ കലിപ്പ്‌

For full experience, Download our mobile application:
Get it on Google Play

കൊല്ലം : പത്തനാപുരത്തിന് പുറമേ കൊട്ടാരക്കരയിലും എംഎല്‍എ ഓഫീസ് തുറന്ന് കെ ബി ഗണേഷ് കുമാര്‍. ധനമന്ത്രിയുടെ മണ്ഡലത്തില്‍ ഘടക കക്ഷി എംഎല്‍എ സ്വന്തം ഓഫീസ് തുറന്നത് സിപിഎം നേതാക്കള്‍ക്കിടയില്‍ കടുത്ത അതൃപ്തിക്കാണ് വഴിവച്ചിരിക്കുന്നത്.

കൊട്ടാരക്കരയിലെ കേരള കോണ്‍ഗ്രസ് ബി ഓഫീസിനോട് ചേര്‍ന്നാണ് പത്തനാപുരം എംഎല്‍എ പുതിയ ഓഫീസ് തുറന്നത്. അച്ഛന്‍ ബാലകൃഷ്ണപിള്ളയുടെ അസാന്നിധ്യം നികത്താനാണ് കൊട്ടാരക്കരയിലെ ഓഫിസെന്നും ഗണേഷ് കുമാര്‍ വിശദീകരിക്കുന്നു.

കൊട്ടാരക്കരയിലെ ഓഫീസില്‍ ഇരുന്ന് ഗണേഷ് നടത്തുമെന്ന് പറയുന്ന ഓപ്പറേഷനു പിന്നില്‍ രാഷ്ട്രീയമുണ്ടോ എന്ന സംശയമാണ് സിപിഎം ഉള്‍പ്പെടെ ഇടതുമുന്നണിയിലെ മറ്റ് ഘടകകക്ഷികള്‍ രഹസ്യമായി പ്രകടിപ്പിക്കുന്നത്. ധനമന്ത്രി കെ എന്‍ ബാലഗോപാലിന്റെ മണ്ഡലത്തില്‍ ഗണേഷ് ഓഫീസ് തുറന്നതില്‍ ഒരു വിഭാഗം സിപിഎം നേതാക്കള്‍ക്ക് അമര്‍ഷമുണ്ടെങ്കിലും തല്‍ക്കാലം പരസ്യ പ്രതികരണം വേണ്ടെന്ന നിലപാടിലാണ് പാര്‍ട്ടി.

ഇക്കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിനു തൊട്ടു മുമ്ബ് ഗണേഷ് പത്തനാപുരം വിട്ട് കൊട്ടാരക്കരയില്‍ നിന്ന് മല്‍സരിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായിരുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് പുതിയ ഓഫീസ് തുറക്കലിന് രാഷ്ട്രീയ പ്രസക്തിയേറുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...