Wednesday, June 11, 2025 6:02 pm

പാ​ല​ക്കാ​ട്ടും വീണ്ടും ഭൂ​ച​ല​നം അനുഭവപ്പെട്ടു ; ജനങ്ങൾ ഭീതിയിൽ

For full experience, Download our mobile application:
Get it on Google Play

പാ​ല​ക്കാ​ട്: തൃ​ശൂ​രി​നു പു​റ​മേ പാ​ല​ക്കാ​ട് ജി​ല്ല​യി​ലും ഭൂ​ച​ല​നം അ​നു​ഭ​വ​പ്പെ​ട്ടതായി റിപ്പോർട്ടുകൾ. പു​ല​ർ​ച്ചെ 3.55നാ​യി​രു​ന്നു ഭൂ​ക​ന്പം. തൃ​ത്താ​ല, തി​രു​മി​റ്റ​ക്കാ​ട്, ആ​ന​ക്ക​ര പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് ഭൂ​ച​ല​നം അ​നു​ഭ​വ​പ്പെ​ട്ട​ത്. തൃ​ശൂ​രി​ൽ കു​ന്നം​കു​ളം, എ​രു​മ​പ്പെ​ട്ടി, വേ​ലൂ​ർ, വ​ട​ക്കാ​ഞ്ചേ​രി മേ​ഖ​ല​ക​ളി​ലാ​ണ് ഇ​ന്ന് പു​ല​ർ​ച്ചെ ഭൂ​ച​ല​നം അ​നു​ഭ​വ​പ്പെ​ട്ട​ത്. ശ​നി​യാ​ഴ്ച രാ​വി​ലെ തൃ​ശൂ​രി​ലും പാ​ല​ക്കാ​ട്ടും ഭൂ​ച​ല​നം അ​നു​ഭ​വ​പ്പെ​ട്ടി​രു​ന്നു. ശ​നി​യാ​ഴ്ച രാ​വി​ലെ 8.15ഓ​ടെ​യാ​ണ് ര​ണ്ടു ജി​ല്ല​ക​ളി​ലും ഭൂ​ച​ല​നം അ​നു​ഭ​വ​പ്പെ​ട്ട​ത്. ച​ല​നം നാ​ലു സെ​ക്ക​ൻ​ഡ് നീ​ണ്ടു​നി​ന്നു. തൃ​ശൂ​ർ ജി​ല്ല​യി​ലെ കു​ന്നം​കു​ളം മേ​ഖ​ല​യി​ലാ​ണ് വ്യാ​പ​ക​മാ​യി ഭൂ​ച​ല​നം അ​നു​ഭ​വ​പ്പെ​ട്ട​ത്.

കു​ന്നം​കു​ളം, ക​ക്കാ​ട്, കേ​ച്ചേ​രി, ചൊ​വ്വ​ന്നൂ​ർ, ഗു​രു​വാ​യൂ​ർ, എ​രു​മ​പ്പെ​ട്ടി, വെ​ള്ള​റ​ക്കാ​ട്, കൈ​പ്പ​റ​മ്പ്, നെ​ല്ലി​ക്കു​ന്ന്, വെ​ള്ള​ത്തേ​രി, മ​ര​ത്തം​കോ​ട്, ക​ട​ങ്ങോ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലെ​ല്ലാം ച​ല​നം അ​നു​ഭ​വ​പ്പെ​ട്ടു. നാ​ഷ​ണ​ൽ സെ​ന്‍റ​ർ ഫോ​ർ സീ​സ്‌​മോ​ള​ജി​യു​ടെ ഔ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റി​ൽ 3.0 പോ​യി​ന്‍റ് തീ​വ്ര​ത​യു​ള്ള ഭൂ​ച​ല​ന​മാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. പാ​ല​ക്കാ​ട് ജി​ല്ല​യി​ൽ നി​ല​വി​ൽ എ​വി​ടെ​യും നാ​ശ​ന​ഷ്ട​ങ്ങ​ളൊ​ന്നും ഇതുവരെ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സാമ്പത്തിക തട്ടിപ്പ് കേസില്‍ നടി ലീന മരിയ പോളിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി

0
ഡൽഹി: സുകേഷ് ചന്ദ്രശേഖര്‍ ഉള്‍പ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസില്‍ നടി ലീന...

കാട്ടുപന്നി ആക്രമണത്തില്‍ സ്ത്രീയ്ക്ക് പരിക്കേറ്റു

0
കോഴിക്കോട്: കാട്ടുപന്നി ആക്രമണത്തില്‍ സ്ത്രീയ്ക്ക് പരിക്കേറ്റു. കോഴിക്കോട് നാദാപുരത്ത് ഇന്ന് രാവിലെയാണ്...

ആലപ്പുഴ കാവാലം സ്വദേശിയായ യുവാവിൻ്റെ മരണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

0
ആലപ്പുഴ: ആലപ്പുഴ കാവാലം സ്വദേശിയായ യുവാവിൻ്റെ മരണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മുൻ...

ഒരാളെ കൊല്ലാനും ഉപദ്രവിക്കാനും വേണ്ടി മാത്രമാണ് ജയ് ശ്രീരാം വിളിക്കുന്നത് താൻ കേട്ടിട്ടുള്ളതെന്ന് റാപ്പർ...

0
കോഴിക്കോട്: ഒരാളെ കൊല്ലാനും ഉപദ്രവിക്കാനും വേണ്ടി മാത്രമാണ് ജയ് ശ്രീരാം വിളിക്കുന്നത്...