കോഴിക്കോട്: എന്‍.ഐ.ടിയിലേക്ക് കഴിഞ്ഞ ദിവസം എസ്.എഫ്.ഐ നടത്തിയ മാര്‍ച്ചിന്റെ ഭാഗമായുണ്ടായ നാശനഷ്ടങ്ങളുടെ പേരില്‍ നാല്‍പതോളം പേര്‍ക്കെതിരെ പൊതുമുതല്‍ നശിപ്പിച്ച കുറ്റത്തിന് പി.ഡി.പി.പി വകുപ്പ് പ്രകാരം കേസെടുത്തു. രാത്രി നിയന്ത്രണത്തിനെതിരെ സമരം ചെയ്ത വിദ്യാര്‍ത്ഥികള്‍ക്കെതിരെ എന്‍.ഐ.ടി അധികൃതര്‍ വന്‍തുക പിഴയിട്ട സാഹചര്യത്തില്‍ അധികൃതരുടെ നിലപാടില്‍ പ്രതിഷേധിച്ചാണ് കഴിഞ്ഞ ദിവസം ക്യാമ്പസിലേക്ക് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയിരുന്നത്. കുന്ദമംഗലം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. എന്നാല്‍ പൊലീസ് സ്ഥാപിച്ച ബാരിക്കേഡ് പ്രവര്‍ത്തകര്‍ മറച്ചിടുകയും ബാരിക്കേഡ് കയറുപയോഗിച്ച് കെട്ടിയ ക്യാമ്പസിന്റെ പ്രവേശന കവാടത്തോട് ചേര്‍ന്ന മതിലിന്റെ തൂണ്‍ തകരുകയും ചെയ്തിരുന്നു. തൂണ്‍ നിര്‍മിച്ച വലിയ കല്ല് കാലില്‍ വീണ് കുന്നമംഗലം എസ്.ഐ രമേശന്റെ കാലിന് സാരമായി പരിക്കേല്‍ക്കുയും ചെയ്തു. ഈ സാഹചര്യത്തിലാണ് സമരം ഉദ്ഘാടനം ചെയ്ത സംസ്ഥാന കമ്മിറ്റി അംഗം കെ. മിഥുന്‍, ഏരിയാ പ്രസിഡന്റ് കെ. ആസാദ്, ജില്ലാ കമ്മിറ്റി അംഗം മുഹമ്മദ് യാസിന്‍ തുടങ്ങിയവരുള്‍പ്പെടെ കണ്ടാലറിയാവുന്ന നാല്‍പതോളം പേര്‍ക്കെതിരേ കുന്നമംഗലം പോലീസ് കേസെടുത്തിരിക്കുന്നത്.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.