കെഎസ്ആര്‍ടിസിയിലെ സ്ത്രീ സൗജന്യ യാത്ര ഇന്ന് മുതല്‍ ; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ സ്ത്രീ സൗജന്യ യാത്ര ഇന്ന് മുതല്‍. രാവിലെ എട്ടരക്ക് തിരുവനന്തപുരം തമ്പാനൂര്‍ ഡിപ്പോയില്‍ മുഖ്യമന്ത്രി വി.ഡി സതീശൻ ഉദ്ഘാടനം ചെയ്യും. ആദ്യ യാത്രയില്‍ വനിതകള്‍ക്കൊപ്പം ബസില്‍ മുഖ്യമന്ത്രിയും സഞ്ചരിക്കും. എൽഡിഎഫ് എംഎൽഎമാരും കെഎസ്ആര്‍ടിസിയിലെ സിഐടിയു യൂണിയനും പരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കും. സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കുന്ന 9മത്തെ സംസ്ഥാനമായി കേരളം മാറും. കെഎസ്ആര്‍ടിസിയുടെ 3125 ഓര്‍ഡിനറി ബസുകളില്‍ പ്രായഭേദന്യേ സ്ത്രീകള്‍ക്കും ട്രാന്‍സ്ജെന്‍ഡറുകള്‍ക്കും സൗജന്യമായി യാത്ര ചെയ്യാം. ബസുകള്‍ തിരിച്ചറിയാനായി പ്രിയദര്‍ശിനി സ്റ്റിക്കര്‍ ഒട്ടിച്ചിട്ടുണ്ട്. രാവിലെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത ശേഷമേ ബസുകളില്‍ സൗജന്യ യാത്ര ആരംഭിക്കൂ. പദ്ധതിയുടെ ലോഗോയും മുഖ്യമന്ത്രി പ്രകാശനം ചെയ്യും.

സ്ത്രീകള്‍ക്കൊപ്പം മുഖമന്ത്രിയും മന്ത്രിമാരും സെക്രട്ടേറിയറ്റ് വരെ ബസില്‍ സഞ്ചരിക്കും. പെരുമാതുറ വരെ പോവുന്ന ആദ്യ പ്രിയദര്‍ശിനി ബസിന്‍റെ ഡ്രൈവറും കണ്ടക്റും വനിതകളാണ്. സൗജന്യ യാത്ര ആണെങ്കിലും സീറോ ടിക്കറ്റ് നിര്‍ബന്ധമാണ്. ടിക്കറ്റ് എടുക്കാത്തവരില്‍ നിന്ന് 500 രൂപ പിഴ ഈടാക്കുമെന്ന മുന്നറിയിപ്പും കെഎസ്ആര്‍ടിസിനല്‍കി. പദ്ധതി തട്ടിപ്പെന്നാണ് സിപിഎമ്മിന്‍റെ ആക്ഷേപം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്പൈസ് ജെറ്റ് സർവീസുകൾ വീണ്ടും താറുമാറായി; വിമാനത്താവളത്തിൽ മണിക്കൂറുകളോളം കുടുങ്ങി ദുബായ് യാത്രക്കാർ

0
കൊച്ചി : ദുബായിലേക്ക് പുറപ്പെടേണ്ടിയിരുന്ന സ്പൈസ് ജെറ്റ് വിമാനം വീണ്ടും വൈകിയത്...

മുന്നിൽ പോയ വാഹനത്തെ മറികടക്കുന്നതിനിടെ അപകടം; ടാങ്കർ ലോറി കെ.എസ്.ആർ.ടി.സി ബസിലിടിച്ചു നിരവധി യാത്രക്കാർക്ക്...

0
തീരുവനന്തപുരം: തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നിരവധി...

​വ്യാജ പ്രചാരണങ്ങൾ അഴിച്ചുവിടുന്നുവെന്ന് ആക്ഷേപം; ഉമർ ഫൈസി മുക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് ലീഗ്

0
മലപ്പുറം: സിപിഐഎം വേദിയിലെ പരാമര്‍ശത്തില്‍ ഉമര്‍ ഫൈസി മുക്കത്തിന് എതിരെ യൂത്ത്...

കമ്മീഷൻ തുക തുല്യമായി പങ്കുവെക്കണം; ഗംഗാജലത്തിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് യു.പിയിലെ കൗൺസിലർമാർ

0
ലഖ്‌നൗ: തദ്ദേശ സ്ഥാപനങ്ങളുടെ വിവിധ പദ്ധതികളില്‍ നിന്ന് കിട്ടുന്ന കമ്മീഷന്‍ തുല്യമായി...