ആര്‍എസ്എസിനോട് വെറുതെ മുട്ടാൻ നിൽക്കേണ്ട, മമതയുടെയും സ്റ്റാലിന്റേയും പിണറായിയുടെയും ഗതിയായിരിക്കും താങ്കളുടേത് : കെ സുരേന്ദ്രന്‍

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: ആര്‍എസ്എസിനോട് വെറുതെ മുട്ടാന്‍ നില്‍ക്കേണ്ടെന്നും മമതയുടെയും സ്റ്റാലിന്റെയും പിണറായി വിജയന്റെയും ഗതി വി ഡി സതീശന് വരുമെന്നും ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. സതീശന്‍ സര്‍ക്കാരിന്റെ കാലാവധിതീരും മുന്‍പ് സംസ്ഥാനത്തെ എല്ലാ വി സിമാരും മോഹന്‍ ഭാഗവതിനെ കേള്‍ക്കാന്‍ എത്തുമെന്നും കുറിപ്പില്‍ അദ്ദേഹം പറയുന്നു. മുഖ്യമന്ത്രിയെ സത്യപ്രതിജ്ഞ ചെയ്യിപ്പിച്ചത് ഒരു ആര്‍എസ്എസുകാരനാണ്. രാജി സ്വീകരിക്കുന്നതും ഒരു ആര്‍എസ്എസുകാരന്‍ തന്നെയായിരിക്കുമെന്നും സുരേന്ദ്രന്‍ പറയുന്നു. ഒപ്പം ആര്‍എസ്എസ് നാടിന്റെ ജീവാത്മാവും പരമാത്മാവുമെന്ന് സമൂഹമാധ്യത്തില്‍ കെ സുരേന്ദ്രന്‍ കുറിച്ചു.

‘പ്രിയപ്പെട്ട മുഖ്യമന്ത്രി ശ്രീ. വി. ഡി. സതീശന്‍ജി ഇപ്പോള്‍ കേരളത്തിലെ മൂന്നു വൈസ് ചാന്‍സിലര്‍ മാത്രമേ മോഹന്‍ജി ഭാഗവത്ത് അവര്‍കളുടെ പ്രഭാഷണം കേള്‍ക്കാന്‍ പോയിട്ടുള്ളൂ. അങ്ങയുടെ കാലാവധി തീരുന്നതിന് മുന്‍പ് കേരളത്തിലെ ബാക്കിവരുന്ന എല്ലാ വി. സി മാരും ഇതുപോലെ മോഹന്‍ജിയുടെ പ്രഭാഷണങ്ങള്‍ കേള്‍ക്കാന്‍ എത്തും. അങ്ങയെ ഭരണഘടന തൊട്ട് സത്യപ്രതിജ്ഞ ചെയ്യിച്ചതും ഒരു ആര്‍. എസ്. എസുകാരന്‍ തന്നെ. അങ്ങയുടെ രാജി സ്വീകരിക്കുന്നതും ഒരു ആര്‍. എസ്. എസ്സുകാരന്‍ തന്നെ ആയിരിക്കും. അങ്ങയുടെ കൂട്ടുകാരായ ലീഗും ജമാ അത്തെ ഇസ്ലാമിയും പി. ഫ്. ഐ ക്കാരുമടക്കം എല്ലാവരും അങ്ങയെപ്പോലെ കഴുത കാമം കരഞ്ഞു തീര്‍ക്കും. ആര്‍. എസ്. എസ്സ് ഈ നാടിന്റെ ജീവാത്മാവും പരമാത്മാവുമാണ്. കേരളത്തില്‍ തന്നെ നാലു എം. പി മാര്‍, മൂന്ന് എം. എല്‍. എ മാര്‍, ഒരു മേയറും ഡപ്യൂട്ടി മേയറും രണ്ടു മുനിസിപ്പല്‍ ചെയര്‍മാന്‍മാര്‍, നിരവധി പഞ്ചായത്ത് പ്രസിഡണ്ടുമാര്‍, രണ്ടായിരത്തോളം പഞ്ചായത്ത് അംഗങ്ങള്‍ ആര്‍. എസ് എസ്സിനുണ്ട്. വെറുതെ മുട്ടാന്‍ നില്‍ക്കേണ്ട. മമതയുടെയും സ്റ്റാലിന്റേയും പിണറായിയുടെയും ഗതിയായിരിക്കും താങ്കള്‍ക്കും വരാന്‍ പോകുന്നത്’.- കെ സുരേന്ദ്രന്‍ കുറിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്പൈസ് ജെറ്റ് സർവീസുകൾ വീണ്ടും താറുമാറായി; വിമാനത്താവളത്തിൽ മണിക്കൂറുകളോളം കുടുങ്ങി ദുബായ് യാത്രക്കാർ

0
കൊച്ചി : ദുബായിലേക്ക് പുറപ്പെടേണ്ടിയിരുന്ന സ്പൈസ് ജെറ്റ് വിമാനം വീണ്ടും വൈകിയത്...

മുന്നിൽ പോയ വാഹനത്തെ മറികടക്കുന്നതിനിടെ അപകടം; ടാങ്കർ ലോറി കെ.എസ്.ആർ.ടി.സി ബസിലിടിച്ചു നിരവധി യാത്രക്കാർക്ക്...

0
തീരുവനന്തപുരം: തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നിരവധി...

​വ്യാജ പ്രചാരണങ്ങൾ അഴിച്ചുവിടുന്നുവെന്ന് ആക്ഷേപം; ഉമർ ഫൈസി മുക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് ലീഗ്

0
മലപ്പുറം: സിപിഐഎം വേദിയിലെ പരാമര്‍ശത്തില്‍ ഉമര്‍ ഫൈസി മുക്കത്തിന് എതിരെ യൂത്ത്...

കമ്മീഷൻ തുക തുല്യമായി പങ്കുവെക്കണം; ഗംഗാജലത്തിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് യു.പിയിലെ കൗൺസിലർമാർ

0
ലഖ്‌നൗ: തദ്ദേശ സ്ഥാപനങ്ങളുടെ വിവിധ പദ്ധതികളില്‍ നിന്ന് കിട്ടുന്ന കമ്മീഷന്‍ തുല്യമായി...