Saturday, April 27, 2024 10:17 pm

കൊവിഡ്‌ വ്യാപനം ; പത്തനംതിട്ട ജില്ലയില്‍ കര്‍ശന നിയന്ത്രണങ്ങള്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ലയില്‍ കോവിഡ്‌ വ്യാപനം രൂക്ഷമാകുകയാണ്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ ഏഴിന് മുകളില്‍ വന്നിട്ടുള്ള പ്രദേശങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ജില്ല കളക്ടര്‍ ഏര്‍പ്പെടുത്തി. ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ള വാര്‍ഡുകളും.

പഞ്ചായത്തുകള്‍
മലയാലപ്പുഴ  01, 04
മല്ലപ്പള്ളി  04, 07, 09, 12
മല്ലപ്പുഴശ്ശേരി  02, 03, 04, 06, 08, 11, 12
മെഴുവേലി  04, 05, 06, 08, 09, 10, 11, 12
മൈലപ്ര  01, 02, 08, 12, 13
നാരങ്ങാനം  01, 03, 04, 09, 12, 13
നെടുമ്പ്രം  03, 08, 12
ഓമല്ലൂര്‍  01, 02, 06, 07, 08, 10, 13, 14
പള്ളിക്കല്‍  03, 16
പന്തളം തെക്കേക്കര  05, 07

പെരിങ്ങര 01, 08, 10, 14, 15
പ്രമാടം  06, 07, 10, 11, 13, 14, 16, 17, 18, 19
പുറമറ്റം 01, 04, 06, 07
റാന്നി 12, 13
റാന്നി അങ്ങാടി  04
റാന്നി പെരുനാട്‌  12, 14
തണ്ണിത്തോട്  02, 03, 04, 05, 06, 08, 09, 11, 12, 13
തോട്ടപ്പുഴശ്ശേരി  01, 04, 05
തുമ്പമണ്‍  08, 12
വടശ്ശേരിക്കര  03, 04, 05, 08, 09, 10, 11, 12
വള്ളിക്കോട്  05, 09, 11, 12
വെച്ചൂച്ചിറ  01, 02, 12, 14
ആറന്മുള  06, 07, 10, 13, 16

അരുവാപ്പുലം  01, 03, 04, 06, 09, 10
അയിരൂര്‍ 01, 06, 08, 09, 14
ചെന്നീര്‍ക്കര  01, 04, 05, 06, 07, 10, 11, 12, 13, 14
ചിറ്റാര്‍  03, 05, 07, 08, 09, 11, 13
ഇലന്തൂര്‍  01, 02, 04, 10, 12, 13
ഏനാദിമംഗലം  01, 03, 04, 07, 09, 10, 11, 12, 13, 14
ഏറത്ത്  03, 04, 07, 11, 12,13, 14, 15
ഇരവിപേരൂര്‍  07, 10, 14
എഴുമറ്റൂര്‍  10

കടമ്പനാട്  03, 04, 05, 06, 07, 08, 10, 11, 12, 13, 14
കടപ്ര 07, 08, 12
കലഞ്ഞൂര്‍ 07, 08
കല്ലൂപ്പാറ 07, 12, 13
കവിയൂര്‍  07,08, 09
കൊടുമണ്‍ 02, 07, 08, 11, 12, 13, 14, 17, 18
കോയിപ്രം 01, 03, 06, 07, 08, 15
കോന്നി  05, 11, 15
കൊറ്റനാട്  01, 03, 04, 05, 06, 10, 12, 13
കോട്ടാങ്ങല്‍ 11, 13
കോഴഞ്ചേരി  01, 08
കുളനട  03, 04, 06,08,09, 10, 15
കുന്നന്താനം 14
കുറ്റൂര്‍  01

നഗരസഭകള്‍
പന്തളം  02, 29,32,33
പത്തനംതിട്ട  04, 05, 07, 08, 20, 22,24, 26, 27, 28, 29
അടൂര്‍  04, 13, 14, 25, 27
തിരുവല്ല  03, 05, 11, 15, 24, 26, 29, 33

റേഷന്‍ കടകള്‍, ഭക്ഷ്യ അവശ്യ വസ്തുക്കള്‍ മാത്രം വില്‍ക്കുന്ന കച്ചവട സ്ഥാപനങ്ങള്‍, ബേക്കറികള്‍, മത്സ്യ മാംസാദികളുടെ വില്പന കേന്ദ്രങ്ങള്‍ എന്നിവ രാവിലെ 7 മണി മുതല്‍ വൈകീട്ട് 7 മണി വരെ പ്രവര്‍ത്തിക്കാവുന്നതാണ്. ഹോട്ടലുകള്‍ക്കും റസ്റ്റോറന്‍റുകള്‍ക്കും പാഴ്സല്‍ സര്‍വീസിനും ഓണ്‍ലൈന്‍/ ഹോം ഡെലിവറിക്കുമായി മാത്രം രാവിലെ 7 മുതല്‍ രാത്രി 9 മണി വരെ പ്രവര്‍ത്തിക്കാവുന്നതാണ്. പാല്‍, പത്രം എന്നിവ വിതരണം ചെയ്യാവുന്നതാണ്.

മെഡിക്കല്‍ സ്റ്റോറുകള്‍, മെഡിക്കല്‍ ലാബ്, മീഡിയ എന്നിവയ്ക്ക് പ്രവര്‍ത്തിക്കാവുന്നതാണ്. അക്ഷയകേന്ദ്രങ്ങളും ജനസേവന കേന്ദ്രങ്ങളും രാവിലെ 9 മണി മുതല്‍ വൈകീട്ട് 4 മണി വരെ തുറന്നു പ്രവര്‍ത്തിക്കാവുന്നതാണ്.
ഗവണ്‍മെന്റ് ഓഫീസുകള്‍ ഉള്‍പ്പെടെയുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍, കമ്പനികള്‍, കോര്‍പ്പറേഷനുകള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന എല്ലാ പബ്ലിക്ക് ഓഫീസുകള്‍ക്കും 50 % ജീവക്കാരെ ഹാജരാക്കി തിങ്കള്‍ മുതല്‍ വെള്ളി വരെ പ്രവര്‍ത്തിക്കാവുന്നതാണ്.

അടിയന്തര അവശ്യ സര്‍വ്വീസില്‍പ്പെട്ട സംസ്ഥാന കേന്ദ്ര സ്ഥാപന ഓഫീസുകള്‍ക്ക് 100% ജീവനക്കാരെ ഹാജരാക്കി പ്രവര്‍ത്തിപ്പിക്കാവുന്നതാണ്. ബാങ്കുകള്‍ക്കും ധനകാര്യ സ്ഥാപനങള്‍ക്കും തിങ്കള്‍ മുതല്‍ ശനി വരെ 50 % ജീവനക്കാരെ ഹാജരാക്കി രാവിലെ 10.00 മണി മുതല്‍ വൈകിട്ട് 2.00 മണിവരെ പ്രവര്‍ത്തിക്കാവുന്നതാണ്. പെട്രോള്‍ പമ്പുകള്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് രാവിലെ 6.00 മണി മുതല്‍ രാത്രി 10.00 മണിവരെ പ്രവര്‍ത്തിക്കാവുന്നതാണ്.

എല്ലാ പ്രൈവറ്റ് / അവശ്യ വസ്തുക്കള്‍ കൊണ്ടുപോകുന്നവയും അവശ്യ സര്‍വീസുകള്‍ക്കുള്ളതും യാത്രയ്ക്കുള്ളതുമായ പബ്ലിക്ക് വാഹനങ്ങള്‍ എന്നിവ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ഗതാഗതം നടത്താവുന്നതാണ്. ദീര്‍ഘദൂര വാഹനങ്ങള്‍ കണ്ടെയ്ന്മെന്റ് സോണില്‍ കൂടി യാത്ര പോകാവുന്നതാണ്. എല്ലാ യൂണിവേഴ്സിറ്റി/ ബോര്‍ഡ് ഓഫ് ഹയര്‍ സെക്കണ്ടറി നടത്തുന്ന പ്ലസ് വണ്‍ പരീക്ഷകള്‍, പി എസ് സി പരീക്ഷകള്‍, കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ നടത്തുന്ന പരീക്ഷകള്‍ എന്നിവ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് നടത്താവുന്നതാണ്.

മേല്‍പ്പറഞ്ഞിരിക്കുന്ന വാര്‍ഡുകളിലും പഞ്ചായത്തുകളിലും കര്‍ശനമായി ബാരിക്കേഡിംഗ് ചെയ്തിരിക്കേണ്ടതും കോവിഡ് പോസിറ്റീവ് ആയവരും ലക്ഷണമുള്ളവരും ഇവരുമായി സമ്പര്‍ക്കമുള്ളവരും നിര്‍ബന്ധമായും ക്വാറന്‍റൈനില്‍ തുടരേണ്ടതാണ്. ഈ വാര്‍ഡുകളുടെ/ പഞ്ചായത്തുകളുടെ ചുറ്റളവില്‍ നിന്നും ആരും നിയന്ത്രണങ്ങള്‍ ലംഘിച്ചുകൊണ്ട് പുറത്തേക്കോ അകത്തേക്കോ പ്രവേശിക്കാന്‍ പാടില്ല.ഇക്കാര്യം പോലീസും ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ വകുപ്പും ഉറപ്പ് വരുത്തേണ്ടതാണ്.

അടിയന്തിര, അവശ്യ സര്‍വീസില്‍പ്പെട്ട കേന്ദ്ര – സംസ്ഥാന- സ്വയം ഭരണ സ്ഥാപനങ്ങള്‍, ഓഫീസുകള്‍ എന്നിവിടങളിലെ ജീവനക്കാര്‍, കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ളവര്‍ എന്നിവര്‍ക്ക് തിരിച്ചറിയല്‍ രേഖകള്‍ ഹാജരാക്കി യാത്ര ചെയ്യാവുന്നതാണ്. അടിയന്തിര അവശ്യ സര്‍വീസുകളില്‍പ്പെട്ടതും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നതുമായ എല്ലാ വ്യവസായ സ്ഥപനങ്ങളും കമ്പിനികളും മറ്റ് സ്ഥപനങ്ങളും പ്രവര്‍ത്തിക്കാവുന്നതും മേല്‍ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് അവരുടെ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് യാത്ര ചെയ്യാവുന്നതുമാണ്.

കാര്‍ഷിക ആവശ്യങ്ങള്‍ക്കു മാത്രമായി പ്രവര്‍ത്തിക്കുന്ന കടകള്‍ രാവിലെ 9 മുതല്‍ വൈകിട്ട് 4 മണിവരെ പ്രവര്‍ത്തിക്കാവുന്നതുമാണ്. ഞായറാഴ്ച സമ്പൂര്‍ണ്ണ ലോക്ക് ഡൌണ്‍ ആയിരിക്കുന്നതാണ്. മരണം, വിവാഹം എന്നിവയ്ക്ക് പരമാവധി 20 പേര്‍ മാത്രമേ പങ്കെടുക്കാന്‍ പാടുള്ളൂ. ആരാധനാലയങ്ങളില്‍ കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിച്ചുകൊണ്ട് 25 സ്ക്വയര്‍ ഫീറ്റിന് ഒരാള്‍ എന്ന അനുപാതത്തില്‍ പരമാവധി 20 പേര്‍ക്ക് കുറഞ്ഞ സമയത്തേക്ക് പ്രവേശനം അനുവദിക്കാവുന്നതാണ്.

യാതൊരുവിധ രാഷ്ട്രീയമോ സാംസ്കാരികമോ ആയ പ്രകടനങ്ങളോ കൂടിച്ചേരലുകളോ നടത്തുവാന്‍ പാടില്ല. നിലവില്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തികള്‍ ശേഖരിച്ച് സൂക്ഷിച്ചിരിക്കുന്ന സാധന സാമഗ്രികളും നഷ്ടം ഉണ്ടാകുന്ന സാഹചര്യത്തില്‍ ബന്ധപ്പെട്ട സ്റ്റേഷന്‍ ഹൌസ് ഓഫീസറുടെ അനുമതിയോടെ നടത്താവുന്നതാണ്. സ്കൂള്‍, കോളേജ്, ട്യൂഷന്‍ സെന്ററുകള്‍, സിനിമാ തിയേറ്ററുകള്‍ എന്നിവ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നതല്ല.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഇപി ജയരാജന്‍ – ജാവദേക്കർ കൂടിക്കാഴ്ച ; സിപിഎം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി,...

0
ദില്ലി : ഇടതുമുന്നണി കൺവീനർ ഇ പി ജയരാജൻ ബിജെപി നേതാവ്...

ബില്ലുകളെല്ലാം നേരത്തെ ഒപ്പിട്ടിരുന്നതാണ്, പരാതികളിൽ പരിശോധന നടത്താനാണ് സമയമെടുത്തത് ; വിശദീകരണവുമായി ഗവർണർ

0
തിരുവനന്തപുരം : ബില്ലുകളെല്ലാം നേരത്തെ ഒപ്പിട്ടിരുന്നതാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍....

തിരുവനന്തപുരം വിമാനത്താവളത്തിൽ വന്‍ സ്വർണവേട്ട

0
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ വന്‍ സ്വർണവേട്ട. ഒരു കോടി 5 ലക്ഷം...

പുൽപ്പള്ളിയിൽ വീണ്ടും കടുവയിറങ്ങിയതായി സംശയം, 2 പശുക്കിടാങ്ങളെ പിടിച്ചു ; സ്ഥലത്ത് പരിശോധന നടത്തി...

0
കൽപറ്റ: വയനാട് ജില്ലയിലെ പുൽപ്പള്ളി സീതാമൗണ്ടിൽ കടുവ ഇറങ്ങിയെന്ന് നാട്ടുകാർ. കളപ്പുരയ്ക്കൽ...