Sunday, April 28, 2024 4:41 pm

ടി 20 ലോകകപ്പ് ; ഇന്ത്യന്‍ ടീം ഇന്ന് – കൊവിഡ് പശ്ചാത്തലത്തില്‍ റിസര്‍വ് താരങ്ങളെ ഉള്‍പ്പെടുത്തിയേക്കും

For full experience, Download our mobile application:
Get it on Google Play

ലണ്ടന്‍ : യുഎഇയിലും ഒമാനിലുമായി നടക്കുന്ന ടി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ഇന്ന് പ്രഖ്യാപിച്ചേക്കും. സെലക്ഷന്‍ കമ്മിറ്റി അംഗങ്ങള്‍, കോച്ച് രവി ശാസ്ത്രി, ക്യാപ്റ്റന്‍ വിരാട് കോലി എന്നിവരുമായി ചര്‍ച്ച നടത്തിക്കഴിഞ്ഞു. കൊവിഡ് പശ്ചാത്തലത്തില്‍ റിസര്‍വ് താരങ്ങളെക്കൂടി ഉള്‍പ്പെടുത്തിയാണ് ടീം പ്രഖ്യാപിക്കുക. പതിനഞ്ചംഗ ടീമിന്റെ കാര്യത്തില്‍ ധാരണ ആയിക്കഴിഞ്ഞുവെന്നാണ് സൂചന.

ഓവല്‍ ടെസ്റ്റിന് ശേഷം ടീം പ്രഖ്യാപിക്കുമെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. ടീം പ്രഖ്യാപനത്തിനുള്ള അന്തിമ തീയതി ഐസിസി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും സെപ്റ്റംബര്‍ 10 ആകും അവസാന തീയതി എന്നാണ് സൂചന. ഈ സാഹചര്യത്തിലാണ് ഇന്ന് സെലക്ടര്‍മാര്‍ ഇന്ത്യന്‍ ടീം പ്രഖ്യാപനത്തിന് ഒരുങ്ങുന്നത്.

നിലവില്‍ പാകിസ്ഥാന്‍, ന്യൂസിലന്‍ഡ്, ഓസ്‌ട്രേലിയ ടീമുകള്‍ ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചു കഴിഞ്ഞു. 15 അംഗ ടീമിനുള്ള അനുമതിയെ ഐസിസി നല്‍കുന്നുള്ളൂവെങ്കിലും കൊവിഡ് പശ്ചാത്തലത്തില്‍ കൂടുതല്‍ താരങ്ങളെ ടീമിന്റെ ഭാഗമായി കൊണ്ടുപോകാം. എന്നാല്‍ 15 പേരില്‍ കൂടുതലായിവരുന്ന താരങ്ങളുടെ എല്ലാ ചെലവും അതാത് ക്രിക്കറ്റ് അസോസിയേഷനുകള്‍ വഹിക്കണമെന്ന് ഐസിസി വ്യക്തമാക്കിയിട്ടുണ്ട്. ഒക്ടോബര്‍ 17 മുതല്‍ ആരംഭിക്കുന്ന ടൂര്‍ണമെന്റിന്റെ ഫൈനല്‍ നവംബര്‍ 14 നാണ്.

ഒക്ടോബര്‍ 24ന് പാക്കിസ്ഥാനെതിരെ ആണ് ഇന്ത്യയുടെ ആദ്യ മത്സരം. ഇന്ത്യ ആതിഥ്യം വഹിക്കേണ്ട ടൂര്‍ണമെന്റ് കൊവിഡ് പശ്ചാത്തലത്തിലാണ് യുഎഇയിലേക്കും ഒമാനിലേക്കുമായി മാറ്റിയത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ചെളിക്കുളമായി ഹരിപ്പാട് കെഎസ്ആര്‍ടിസി സ്റ്റേഷൻ

0
ഹരിപ്പാട് : ദേശീയപാതയുടെ പുനർനിർമ്മാണത്തോടനുബന്ധിച്ച് നടക്കുന്ന പൈലിംഗ് ജോലികളെത്തുടർന്ന് ഹരിപ്പാട് കെഎസ്ആര്‍ടിസി...

സേവിംഗ് അക്കൗണ്ട് ചാർജുകൾ മുതൽ ക്രെഡിറ്റ് കാർഡ് നിയമങ്ങൾ വരെ, മേയിൽ മാറ്റങ്ങൾ നിരവധി...

0
സേവിംഗ്സ് അക്കൗണ്ടുകൾക്കുള്ള ചാർജുകൾ,ക്രെഡിറ്റ് കാർഡുകൾക്ക് പുതിയ നിയമങ്ങൾ.. അങ്ങനെ മെയ് മാസത്തിൽ...

ഗര്‍ഭാശയ മുഴ നീക്കം ചെയ്യുന്നതിനായി പ്രവേശിപ്പിച്ചു ; ചികിത്സയ്ക്കിടെ യുവതിക്ക് ദാരുണാന്ത്യം

0
തിരുവനന്തപുരം : ആറ്റുകാല്‍ ദേവി ആശുപത്രിയില്‍ ചികിത്സയ്ക്കിടെ യുവതി മരിച്ചു. വന്ധ്യത...

പാണ്ഡ്യൻ, അമിത് ഷാ, മോദി, പട്നായിക് എന്നിവർ ചേർന്ന് ഒഡീഷ കൊള്ളയടിച്ചു : രാഹുൽ...

0
ന്യൂഡൽഹി : ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്കിനെയും സർക്കാരിനെയും വിമർശിച്ച് കോൺഗ്രസ്...