Friday, March 29, 2024 7:41 am

പ്രതീക്ഷകള്‍ അസ്ഥാനത്തായി ; സ്‌കൂളുകള്‍ തുറക്കുന്നത് താമസിക്കും മന്ത്രി വി.ശിവന്‍കുട്ടി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്തെ സ്‌കൂള്‍ തുറക്കല്‍ തീരുമാനം പ്ലസ് വണ്‍ പരീക്ഷയുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിക്കനുസരിച്ചുമാത്രമെന്നു വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. വിധി അനുകൂലമെങ്കില്‍ പ്രായോഗികത പരിശോധിക്കാനുള്ള വിദഗ്ദസമിതിയെ നിയമിക്കും. സ്‌കൂളുകള്‍ തുറക്കാമെന്നു നേരത്തെ ആരോഗ്യവിദഗ്ദര്‍ മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ നിര്‍ദേശിച്ചിരുന്നു.

Lok Sabha Elections 2024 - Kerala

പ്ലസ് വണ്‍ പരീക്ഷ തന്നെ സ്റ്റേചെയ്തിരിക്കുന്ന സമയത്ത് സ്‌കൂള്‍ തുറക്കുന്ന നടപടികളുമായി മുന്നോട്ടുപോകുന്നത് അനുചിതമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ വിലയിരുത്തല്‍. സെപ്തംബര്‍ 13 നു കേസ് വീണ്ടും പരിഗണിക്കുന്നതുവരെ പരീക്ഷ നിര്‍ത്തിവെയ്ക്കാനാണ് സുപ്രീംകോടതി നിര്‍ദേശം. സെപ്തംബര്‍ 6 മുതല്‍ പ്ലസ് വണ്‍ പരീക്ഷ നടത്താനായിരുന്നു വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. വിധി എതിരായാല്‍ സ്‌കൂള്‍ തുറക്കുന്ന നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടു പോകില്ല. രോഗസ്ഥിരീകരണ നിരക്ക് എട്ടില്‍ താഴെയെങ്കിലും എത്തിയശേഷം മാത്രമേ ചര്‍ച്ചകളിലേക്ക് കടക്കുകയുള്ളു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കോൺഗ്രസിനെ വീണ്ടും പ്രതിസന്ധിയിലാക്കി ആദായനികുതി വകുപ്പ് ; 1700 കോടിയുടെ പുതിയ നോട്ടീസ് കൈമാറി

0
ഡൽഹി: സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കോൺഗ്രസിനെ കൂടുതൽ പ്രതിസന്ധിയിലാക്കി ആദായനികുതി വകുപ്പ്....

കോൺഗ്രസിന് വീണ്ടും ആദായ നികുതി വകുപ്പിന്റെ നോട്ടീസ്

0
ദില്ലി : കോൺഗ്രസിന് വീണ്ടും ആദായ നികുതി വകുപ്പിന്റെ നോട്ടീസ്. 1700...

കട്ടപ്പന ഇരട്ടക്കൊലപാതക കേസിലെ പ്രതിക്കെതിരെ ഒരു ബലാത്സംഗ കേസ് കൂടി

0
ഇടുക്കി : കട്ടപ്പന ഇരട്ടക്കൊലപതാക കേസിലെ പ്രതിയായ നിതീഷിനെതിരെ ഒരു ബലാത്സംഗ...

കോട്ടയം ഉല്ലല സഹകരണ ബാങ്കിൽ കോടികളുടെ ക്രമക്കേടെന്ന് റിപ്പോർട്ട് ; പ്രതിഷേധവുമായി കോൺഗ്രസ്

0
കോട്ടയം: കോട്ടയം ഉല്ലല സഹകരണ ബാങ്കിൽ 24.54 കോടി രൂപയുടെ ക്രമക്കേടെന്ന്...