Monday, April 29, 2024 12:00 am

സ്റ്റാന്റിനുള്ളില്‍ അനധികൃതമായി പാര്‍ക്ക് ചെയ്ത കാര്‍ മാറ്റുവാന്‍ ആവശ്യപ്പെട്ട കണ്‍ട്രോളിംഗ് ഇന്‍സ്‌പെക്ടര്‍ക്ക് മര്‍ദ്ദനം

For full experience, Download our mobile application:
Get it on Google Play

കൂത്താട്ടുകുളം : സ്റ്റാന്റിനുള്ളില്‍ അനധികൃതമായി പാര്‍ക്ക് ചെയ്ത കാര്‍ മാറ്റുവാന്‍ ആവശ്യപ്പെട്ട കണ്‍ട്രോളിംഗ് ഇന്‍സ്‌പെക്ടര്‍ക്ക് മര്‍ദ്ദനം. KL 44 E 7338 എന്ന ടൊയോട്ട കാര്‍ ഡിപ്പോയില്‍ ഗതാഗത തടസ്സമുണ്ടാക്കി പാര്‍ക്ക് ചെയ്തതിനെ ചോദ്യം ചെയ്ത സെക്യൂരിറ്റി ജീവനക്കാരനോട് മോശമായി പെരുമാറുന്നത് കണ്ട് ഡ്യൂട്ടിയില്‍ നിന്ന കണ്‍ട്രോളിങ് ഇന്‍സ്പെക്ടര്‍ പെട്ടന്ന് അവിടെ എത്തുകയും കാറിന്റെ ഉടമയോട് ഡിപ്പോയില്‍ നിന്നും മാറ്റി പാര്‍ക്ക് ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

കാറുടമ ഇവിടെ നോ പാര്‍ക്കിംങ്ങ് ബോര്‍ഡ് വച്ചിട്ടില്ല, അതുകൊണ്ട് കാറ് മാറ്റില്ല എന്ന് തറപ്പിച്ച്‌ പറയുകയും കണ്‍ട്രോളിങ്ങ് ഇന്‍സ്പെക്ടറെ ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്തു. ഈ സംഭവം കണ്ട് നിന്ന തൊട്ടടുത്ത ഓട്ടോ സ്റ്റാന്റിലെ ഓട്ടോ തൊഴിലാളികള്‍ ഓടിവന്ന് അക്രമിയില്‍ നിന്നും കണ്‍ട്രോളിങ്ങ് ഇന്‍സ്പെക്ടറെ രക്ഷപെടുത്തി ആശുപത്രിയില്‍ എത്തിച്ചു.

കൃത്യ നിര്‍വ്വണത്തിനിടയില്‍ കൂത്താട്ടുകുളം. ഡിപ്പോയില്‍ നടന്ന അക്രമം ജീവനക്കാരെ ഒന്നടങ്കം ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. രാവെന്നോ പകലെന്നോ ഓര്‍ക്കാതെ പൊതു ജനങ്ങള്‍ക്ക് വേണ്ടി സുരക്ഷിതമായ യാത്രാസൗകര്യം ഒരുക്കുന്ന കെഎസ്‌ആര്‍ടിസി ജീവനക്കാരന് ഇത്തരം അതിക്രമങ്ങളില്‍ നിന്നും സംരക്ഷണം നല്‍കണമെന്നുo ജീവനക്കാര്‍ ഒന്നടങ്കം ആവശ്യപ്പെട്ടു. തലയോലപറമ്ബ് സ്വദേശിയായ കണ്‍ട്രോളിങ് ഇന്‍സ്പെക്ടര്‍ രാജു ജോസഫ് (53) ദേവമാതാ ഹോസ്പിറ്റലില്‍ ചികിത്സയിലാണ്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

സ്ട്രോബെറി ജ്യൂസ് ഡയറ്റില്‍ ഉള്‍പ്പെടുത്തൂ ; അറിയാം ഗുണങ്ങള്‍…

0
നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒരു ബെറി പഴമാണ് സ്ട്രോബെറി. നല്ല സ്വാദിഷ്ടമുള്ള...

പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്ക് നേരെ ലൈംഗികാതിക്രമം ; 51 കാരൻ മാനന്തവാടിയിൽ അറസ്റ്റില്‍

0
മാനന്തവാടി: പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ഭീഷണിപ്പെടുത്തി ലൈംഗികമായി ഉപദ്രവിച്ചെന്ന കേസില്‍ മധ്യവയസ്‌കനെ പോലീസ്...

കെകെ ശൈലജയ്ക്കെതിരായ പരിഹാസം ; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഡിവൈഎഫ്ഐ

0
തിരുവനന്തപുരം : രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ...

കോഴിക്കോട് ജില്ലയിലെ മലയോര മേഖലയില്‍ കടുത്ത കുടിവെള്ള ക്ഷാമം

0
കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ മലയോര മേഖലയില്‍ കടുത്ത കുടിവെള്ള ക്ഷാമം. നിരവധി...