പിരീഡ്‌സ് ദിവസങ്ങളിലെ അസ്വസ്ഥതകള്‍ അകറ്റാൻ ഇതാ ചില പൊടിക്കൈകള്‍

For full experience, Download our mobile application:
Get it on Google Play

പിരീഡ്‌സ് ദിവസങ്ങളിലെ ശാരീരികവും മാനസികവുമായ അസ്വസ്ഥതകള്‍ പല സ്ത്രീകളും അഭിമുഖീകരിക്കുന്ന പ്രശ്‌നമാണ്. മിക്ക സ്ത്രീകള്‍ക്കും ആര്‍ത്തവ സമയത്തുണ്ടാവുന്ന പ്രശ്‌നമാണ് വയറുവേദന. ആര്‍ത്തവ രക്തം പുറംന്തള്ളുന്നതിനായി സ്ത്രീകളുടെ ഗര്‍ഭാശയ മുഖം അല്പം വികസിക്കുന്നതാണ് ഇതിനു കാരണം.

പിരീഡ്‌സ് സമയത്ത് വേദന സംഹാരികൾ കഴിക്കുന്നതിന് പകരം ചില ചെറിയ നുറുങ്ങുവിദ്യകള്‍ നമുക്ക് തന്നെ പരീക്ഷിക്കാം. ആര്‍ത്തവസമയത്ത അസ്വസ്ഥകള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ചില കാര്യങ്ങൾ എന്തൊക്കെയാണെന്ന് ആയുർവേദ വിദ​ഗ്ധ ഡോ. അൽക വിജയൻ പറയുന്നു.

ഒന്ന്. പെരുംജീരകം ചായ പിഎംഎസിനും ആർത്തവ വേദനയ്ക്കും മികച്ചതാണ്. ആർത്തവ കാലത്ത് പെരുംജീരകം ചായ കുടിക്കുന്നത് അസ്വസ്ഥതകൾ കുറയ്ക്കാൻ സഹായകമാണ്. ഇതിലെ ആന്റി-കാർമിനേറ്റീവ്, ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ ആർത്തവം മൂലമുണ്ടാകുന്ന വേദന ലഘൂകരിക്കാൻ സഹായിക്കുന്നു.

രണ്ട്. ഉണക്ക മുന്തിരി തലേ ദിവസം വെള്ളത്തിലിട്ട ശേഷം രാവിലെ എഴുന്നേറ്റ ഉടന്‍ വെറും വയറ്റില്‍ ആ വെള്ളം കുടിക്കുന്നത് ആര്‍ത്തവസമയത്തെ അസ്വസ്ഥകള്‍ നിയന്ത്രിക്കാന്‍ സഹായിക്കുമെന്ന് ഇന്റര്‍നാഷണല്‍ ജേണല്‍ ഓഫ് ഒബ്സ്റ്റട്രിക്‌സ് ആന്‍ഡ് ഗൈനക്കോളജിയില്‍ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.

മൂന്ന്. ആര്‍ത്തവ സമയത്തെ വയറ് വേദന, നടുവേദന എന്നിവ കുറയ്ക്കാന്‍ സൂപ്പുകള്‍ വളരെ നല്ലതാണെന്നാണ് വിദ​ഗ്ധർ പറയുന്നു. ആർത്തവ സമയത്ത് ബീറ്റ്‌റൂട്ട് സൂപ്പ്, കാരറ്റ് സൂപ്പ് എന്നിവ കഴിക്കുന്നത് ആര്‍ത്തവ സമയത്തെ അസ്വസ്ഥതകള്‍ അകറ്റാന്‍ സഹായിക്കും.

നാല്. പിരീഡ്സ് ദിവസങ്ങളിൽ മധുരം പരമാവധി ഒഴിവാക്കുക. കാരണം ഗർഭപാത്രത്തിൽ രക്തയോട്ടം വർദ്ധിപ്പിക്കുന്നു. ഇത് കൂടുതൽ വയറുവേദനയിലേക്ക് നയിക്കുന്നു. മധുരം കഴിക്കുന്നത് വയറുവേദന, ഗ്യാസ് പ്രശ്നം എന്നിവ അനുഭവപ്പെടാം.

അഞ്ച്. രക്തസ്രാവം വര്‍ദ്ധിക്കുന്നസമയമാണ് ആര്‍ത്തവം. അപ്പോള്‍ ശരീരത്തില്‍ രക്തത്തിന്റെ കുറവ് ഉണ്ടാകുന്നു. അമിതമായ രക്തനഷ്ടം കാരണം വിളര്‍ച്ചയുടെ സാധ്യത ഉണ്ടാകും. അത് തടയാൻ പനീര്‍, ചീര, കടല, ബീന്‍സ്, പച്ച ഇലക്കറികള്‍ തുടങ്ങിയ ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങള്‍ സഹായിക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

16-ാംധനകാര്യകമ്മിഷൻ വിഹിതം ; പകുതിയെങ്കിലും തദ്ദേശസ്ഥാപനങ്ങൾ വിനിയോഗിച്ചില്ലെങ്കിൽ 2-ാംഗഡു കിട്ടില്ല

0
തിരുവനന്തപുരം : പതിനാറാം ധനകാര്യകമ്മിഷൻ അനുവദിക്കുന്ന ഗ്രാന്റുകളുടെ അമ്പത് ശതമാനമെങ്കിലും തദ്ദേശസ്ഥാപനങ്ങൾ...

ഇറാനുമായി സാമ്പത്തിക ഇടപാട് പാടില്ല ; ഉപരോധം നേരിടേണ്ടി വരുമെന്ന് രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി അമേരിക്ക...

0
ഇറാൻ: ഇറാനുമായി ഇടപാടുകൾ നടത്തുന്ന ഏത് രാജ്യത്തിനും ഉപരോധമേർപ്പെടുത്തുമെന്ന കടുത്ത മുന്നറിയിപ്പുമായി...

സൗദിയിൽ ഫ്രീലാൻസ് ജോലിക്ക് ലോക്കിടാൻ ആഭ്യന്തര മന്ത്രാലയം

0
റിയാദ്: സൗദി അറേബ്യയിൽ ഫ്രീലാൻസ് വിസകളിൽ ജോലി ചെയ്യുന്നവർക്ക് അമ്പതിനായിരം റിയാൽ...

നീറ്റ് പിജി 2026 പരീക്ഷ ഓഗസ്റ്റ് 30ന് ; അഡ്‌മിറ്റ് കാർഡ് ഇന്ന് ...

0
മുംബൈ : നീറ്റ് പിജി 2026 പരീക്ഷ ഓഗസ്റ്റ് 30-ന്. രാവിലെ...