Monday, May 13, 2024 2:52 pm

നിപ ഭീഷണി അകലുന്നതായി മന്ത്രിസഭാ യോഗം ; നെഗറ്റീവ് ഫലങ്ങള്‍ ആശ്വാസകരമെന്ന് വിലയിരുത്തല്‍

For full experience, Download our mobile application:
Get it on Google Play

കാസർകോട് : നിപ ഭീഷണി അകലുന്നതായി മന്ത്രിസഭാ യോഗം. കൂടുതൽ പരിശോധന ഫലങ്ങൾ നെഗറ്റീവായത് ആശ്വാസമാണെന്ന് മന്ത്രി സഭാ യോഗം വിലയിരുത്തി. മലബാറിൽ പ്രതിരോധ പ്രവര്‍ത്തനം തുടരും. കേസ് റിപ്പോർട്ട്‌ ചെയ്തപ്പോൾ തന്നെ പ്രതിരോധ പ്രവർത്തനം ശക്തമാക്കിയത് നേട്ടമായിയെന്നും ഇന്ന് ചേര്‍ന്ന മന്ത്രി സഭാ യോഗം വിലയിരുത്തി.

വിദേശത്ത് നിന്ന് ആന്‍റി ബോഡി മരുന്ന് കൊണ്ടുവരാനുള്ള നടപടികള്‍ ശക്തമാക്കുമെന്നും ലക്ഷണങ്ങളുള്ളവരെ അടിയന്തരമായി പരിശോധിക്കാനും മന്ത്രി സഭാ യോഗം നിര്‍ദ്ദേശം നല്‍കി. സംസ്ഥാനത്തെ നിപ ഭീതി ഒഴിയുകയാണ്. സമ്പർക്കപ്പട്ടികയിലുള്ള 20 പേരുടെ സാമ്പിളുകൾ കൂടി നെഗറ്റീവാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. പുണെയിൽ പരിശോധിച്ച 15 പേരുടേയും കോഴിക്കോട് പരിശോധിച്ച 5 പേരുടെയും പരിശോധനാ ഫലമാണ് ഇന്ന് പുറത്ത് വന്നത്.

ഇതോടെ ഇതുവരെ പരിശോധിച്ച 30 സാംപിളുകളും നെഗറ്റീവായി. മരിച്ച കുട്ടിയുമായി ഏറ്റവും അടുത്ത സമ്പർക്കം പുലർത്തിയവരുടെ പരിശോധനാ ഫലമാണ് നെഗറ്റീവായത്. ലക്ഷണങ്ങളുള്ളവരുടെ ആരോഗ്യനിലയും തൃപ്തികരമാണ്. 21 ഫലങ്ങൾ കൂടിയാണ് ഇനി വരാനുള്ളത്. നിരീക്ഷണകാലം ഇരട്ടിയാക്കുമെന്നും വീണ ജോർജ് മാധ്യമങ്ങളോട് പറഞ്ഞു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പെരുമാറ്റച്ചട്ട ലംഘനം ; പ്രധാനമന്ത്രിക്കെതിരെ നടപടി ആവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളി

0
ന്യൂഡല്‍ഹി: മാതൃകാ പെരുമാറ്റച്ചട്ട ലംഘനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ നടപടിയെടുക്കാന്‍ തെരഞ്ഞെടുപ്പു...

ഗവി ടൂറിസം പാക്കേജിന്‍റെ നിരക്ക്‌ വര്‍ദ്ധിപ്പിച്ചതോടെ കെ.എസ്‌.ആര്‍.ടി.സിയുടെ ബുക്കിംഗ്‌ കുറഞ്ഞു

0
പത്തനംതിട്ട :  ഫോറസ്‌റ്റ് ഡവലപ്പ്‌മെന്റ്‌ കോര്‍പ്പറേഷന്‍ ഗവി ടൂറിസം പാക്കേജിന്‍റെ നിരക്ക്‌...

സംരക്ഷിക്കാന്‍ പദ്ധതിയില്ല ; ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ കുടിവെള്ള സ്രോതസുകള്‍ നശിക്കുന്നു

0
ഓമല്ലൂര്‍ : സംരക്ഷിക്കാന്‍ പദ്ധതിയില്ലാത്തതിനാല്‍ ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ കുടിവെള്ള സ്രോതസുകള്‍ നശിക്കുന്നു....

കൊല്ലത്ത് വനിതാ ഡോക്ടര്‍ക്ക് മര്‍ദനമേറ്റു ; കേസെടുക്കാതെ പോലീസ്

0
കൊല്ലം : ചവറയില്‍ വനിതാ ഡോക്ടര്‍ക്ക് മര്‍ദനമേറ്റു. സാമൂഹിക ആരോഗ്യകേന്ദ്രത്തില്‍‌...