Thursday, June 20, 2024 5:34 pm

ശ്രീപത്മനാഭ സ്വാമി ക്ഷേത്രം ട്രസ്റ്റിന്റെ ഹര്‍ജി ഇന്ന് സുപ്രിംകോടതി പരിഗണിക്കും ; ട്രസ്റ്റില്‍ ഓഡിറ്റിംഗ് കഴിയില്ലെന്ന് വാദം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പ്രത്യേക ഓഡിറ്റിംഗില്‍ നിന്നൊഴിവാക്കണമെന്നാവശ്യപ്പെട്ട ശ്രീപത്മനാഭ സ്വാമി ക്ഷേത്രം ട്രസ്റ്റിന്റെ ഹര്‍ജി ഇന്ന് സുപ്രിംകോടതി പരിഗണിക്കും. ക്ഷേത്രഭരണത്തിലോ വസ്തുവകകളിലോ പങ്കില്ലാത്ത ട്രസ്റ്റില്‍ ഓഡിറ്റിംഗ് കഴിയില്ല എന്നാണ് വാദം. ജസ്റ്റിസ് യു.യു ലളിത് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.

25 വര്‍ഷത്തെ പ്രത്യേക ഓഡിറ്റിംഗ് നടത്താനുള്ള സുപ്രിംകോടതി ഉത്തരവിന്റെ ചുവടുപിടിച്ച് ക്ഷേത്രത്തിലും ക്ഷേത്രത്തിന്റെ സ്വത്തുക്കളിലും ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലും ഓഡിറ്റ് നടത്താന്‍ ഭരണസമിതിയും ഉപദേശക സമിതിയും തീരുമാനിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 27ന് നടന്ന രണ്ട് സമിതികളുടെയും യോഗത്തില്‍ ചാര്‍ട്ടേഡ് അക്കൗണ്ടിനെ നിയോഗിക്കാനും തീരുമാനിച്ചിരുന്നു.

ഓഡിറ്റിംഗ് സംബന്ധിച്ച് ചാര്‍ട്ടേഡ് അക്കൗണ്ടിന്റെ കത്ത് ലഭിച്ചതോടെയാണ് ക്ഷേത്രം ട്രസ്റ്റ് സുപ്രിംകോടതിയെ സമീപിച്ചത്. ഇങ്ങനെ ഓഡിറ്റിംഗ് നടത്താന്‍ ഭരണസമിതിക്കും ഉപദേശക സമിതിക്കും അധികാരമില്ല. ക്ഷേത്രഭരണത്തിന് മാത്രമാണ് സമിതികള്‍. ക്ഷേത്രഭരണത്തില്‍ നിന്നും വിഭിന്നമായി ട്രസ്റ്റിന് സ്വതന്ത്ര സ്വഭവമുണ്ടെന്നും ഭരണസമിതിയുടെ കീഴിലല്ലെന്നും സുപ്രിംകോടതി ഉത്തരവിടണമെന്നും ട്രസ്റ്റ് അപേക്ഷയില്‍ ആവശ്യപ്പെട്ടു.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

80 ലക്ഷം ആര് നേടി? കാരുണ്യ പ്ലസ് KN 527 ലോട്ടറി ഫലം പുറത്ത്

0
സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് KN 527 ലോട്ടറി ഫലം...

നീറ്റിൽ പുനഃപരീക്ഷ ആവശ്യപ്പെട്ടുള്ള ഹർജികളിൽ കേന്ദ്രത്തിന് സുപ്രീംകോടതി നോട്ടീസ്

0
ദില്ലി: നീറ്റിൽ പുനഃപരീക്ഷ ആവശ്യപ്പെട്ടുള്ള ഹർജികളിൽ കേന്ദ്രത്തിന് സുപ്രീംകോടതി നോട്ടീസ്. എന്നാൽ...

റാന്നി കാർഷിക ഗ്രാമ വികസന ബാങ്ക് നവീകരിച്ച ഓഫീസ് കെട്ടിടം ഉത്ഘാടനം നാളെ (21)

0
റാന്നി : പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കിന്റെ നവീകരിച്ച...

അടൂര്‍ ലൈഫ് ലൈൻ ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ടിൽ നൂതന സാങ്കേതികവിദ്യയായ നിർസ് (NIRS) ആൻജിയോപ്ലാസ്റ്റിക്കു തുടക്കമിട്ടു

0
അടൂര്‍ : ഹൃദയത്തിലെ രക്തധമനിയായ കൊറോണറി ആർട്ടറിയിലെ ബ്ളോക്കിന്റെ ഘടന കൃത്യമായി...