Monday, April 29, 2024 1:52 am

ആസ്റ്ററിനെ അവതരിപ്പിച്ച് എംജി, ബുക്കിംഗ് ഉടന്‍ തുടങ്ങും

For full experience, Download our mobile application:
Get it on Google Play

പുതിയ മോഡലായ ആസ്റ്ററിനെ അവതരിപ്പിച്ച് ചൈനീസ് വാഹന നിര്‍മ്മാതാക്കളായ എംജി മോട്ടോഴ്‌സ്. എസ്.യു.വി സെഗ്മൻറിൽ അഡ്വാൻസ്ഡ് ഡ്രൈവിംഗ് അസിസ്റ്റൻറ് സിസ്റ്റം (അഡാസ്) ലെവൽ 2 സൗകര്യമുള്ള ആദ്യ കാറെന്ന പ്രത്യേകതയോടെ സ്വയം നിയന്ത്രണ സംവിധാനങ്ങളും 80 ഇൻറർനെറ്റ് ഫീച്ചറുകളുമായി ഇന്ത്യയിലെ ആദ്യ ആർട്ടിഫിഷ്യൽ ഇൻറലിജൻറ്‌സ് കാറാണ് ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍. സെപ്റ്റംബർ 19 മുതൽ വാഹനത്തിന്‍റെ ബുക്കിംഗ് ആരംഭിക്കുമെന്നും വില പ്രഖ്യാപനം അടുത്തമാസം നടക്കുമെന്നും ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.

ആർട്ടിഫിഷ്യൽ ഇൻറലിജൻറ്‌സിൽ അധിഷ്ടിതമായ പേഴ്‌സണൽ അസിസ്റ്റൻറ് വഴി ഉപഭോക്താവിന്റെ ശബ്ദ സന്ദേശത്തിന് അനുസരിച്ച് നിരവധി സൗകര്യങ്ങളാണ് എം.ജി ആസ്റ്ററിലുള്ളത്. ഹെഡ് ടർണർ, വിക്കിപീഡിയ, തമാശ, വാർത്ത, ഇമോജി, ചിറ്റ്ചാറ്റ്, നാവിഗേഷൻ, കാർ കൺട്രോളിംഗ് സംവിധാനം, കാർ സംബന്ധിയായ മുന്നറിയിപ്പ് തുടങ്ങീ 80 ഇൻറർനെറ്റ് ഫീച്ചറുകൾ കാറിലുണ്ട്. ജിയോ ഇ-സിം വഴി ബന്ധിപ്പിച്ചാണ് ഇത്തരം സൗകര്യങ്ങൾ നൽകുന്നത്. ഇതിനായി 10.1 ഇഞ്ച് ടെച്ച്‌സ്‌ക്രീൻ ഇൻഫോടൈൻമെൻറ് സംവിധാനം സജ്ജീകരിച്ചിട്ടുണ്ട്.

ഏഴ് എയർബാഗുകൾ, ഹെഡ്‌ലാമ്പ് കൺട്രോൾ, ബ്ലൈൻഡ് സ്‌പോട്ട് ഡിറ്റക്ഷൻ, റിയർ ക്രോസ് ട്രാഫിക് അലേർട്ട്, സ്പീഡ് അസിസ്റ്റ് സിസ്റ്റം, ലൈൻ കീപ് അസിസ്റ്റ്, ഫോർവേഡ് കോളിഷൻ വാണിഗ് എന്നിങ്ങനെ 27 ഫീച്ചറുകളാണ് സുരക്ഷക്കായി ആസ്റ്ററിലുള്ളത്. എം.ജി ഗ്ലോസ്റ്റർ, മഹീന്ദ്ര എക്‌സ്.യു.വി700 എന്നിവയിലേത് പോലെ ആസ്റ്ററിൽ അഡ്വാൻസ്ഡ് ഡ്രൈവിംഗ് അസിസ്റ്റൻറ് സിസ്റ്റം (അഡാസ്) ലെവൽ 2 സംവിധാനവുമുണ്ട്.

രണ്ട് പെട്രോൾ എൻജിൻ ഒപ്ഷനുകളാണ് ആസ്റ്ററിലുള്ളത്. ഒന്നാമത്തേത് ഒന്നര ലിറ്റർ ശേഷിയുള്ള നാച്ചുറലി ആസ്പിരേറ്റഡ് പെട്രോൾ എൻജിനാണ്. 110 എച്ച്.പി പവറും 144 എൻ.എം ടോർക്കുമാണ് ഇതിനുള്ളത്. എട്ട് സ്‌റ്റെപ് സി.വി.ടി ഓട്ടോമാറ്റിക് ഗിയർബോക്‌സും മാന്വൽ ഗിയർബോക്‌സും ഇതിലുണ്ട്. 1.3 ലിറ്റർ ഡർബോ പെട്രോൾ എൻജിനാണ് രണ്ടാമത്തെ ഒപ്ഷൻ. 140 എച്ച്.പി പവറും 220 എൻ.എം ടോർക്കും ഈ എൻജിന്‍ ഉല്‍പ്പാദിപ്പിക്കും. സിക്‌സ് സ്പീഡ് ഓട്ടോമാറ്റിക് ഗിയർ ബോക്‌സ് ഒപ്ഷനിൽ മാത്രമാണ് ഈ മോഡല്‍ എത്തുക.

മൂന്നു തരം സ്റ്റിയറിംഗ് മോഡുകൾ ഈ എസ്.യു.വിയിലുണ്ടാകും. 90 ശതമാനം വരെ കവറേജുള്ള സ്‌കൈ റൂഫ്, മുന്നിലും പിന്നിലുമുള്ള യാത്രികർക്ക് ആംറെസ്റ്റ് എന്നിവ ആസ്റ്ററിന്റെ സവിശേഷതയാണ്. 4323 എം.എം ആണ് കാറിന്റെ മൊത്തം നീളം. 1650 എം.എം ഉയരവും 1809 എം.എം വീതിയുമാണ്.

ഇവി മോഡലായ ഇസഡ്​എസിന്‍റെ പെട്രോൾ പവർ പതിപ്പാണ് ആസ്​റ്റർ. ഹെക്​ടറിന് താഴെയായിട്ടായിരിക്കും എം.ജി ഇന്ത്യൻ നിരയിൽ ആസ്​റ്റർ സ്ഥാനം പിടിക്കുക. സാഗ്രിയ റെഡ്, ഐകോണിക് ഐവറി ഡ്യൂവൽ കളറുകളും ട്യൂക്‌സെഡോ ബ്ലാക്കുമടക്കം മൂന്നു തരം ഇൻറീരിയർ കളറുകളിൽ വാഹനം തെരെഞ്ഞെടുക്കാം.

ഇന്ത്യയിലെ ആദ്യത്തെ ഇന്‍റര്‍നെറ്റ് എസ്‍യുവി, ആദ്യത്തെ ലെവല്‍ വണ്‍ ഓട്ടോണമസ് വെഹിക്കിള്‍ തുടങ്ങി വാഹനലോകത്തെ പല പുത്തന്‍ സാങ്കേതികവിദ്യകളുടെയും ഉപജ്ഞേതാക്കളാണ് ചൈനീസ് വാഹന നിര്‍മ്മാതാക്കളായ SAIC മോട്ടോഴ്‍സിന്‍റെ കീഴിലുള്ള മോറിസ് ഗാരേജ് അഥവാ എം ജി മോട്ടോഴ്‌സ്. കേന്ദ്രസര്‍ക്കാരിന്‍റെ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ചുവടുപിടിച്ചാണ് ഇന്ത്യയിലെ ആദ്യ ഇന്റര്‍നെറ്റ് അധിഷ്‍ഠിത കാറെന്നു പേരുള്ള ഹെക്ടറുമായി 2019ല്‍ കമ്പനി ഇന്ത്യയിലെത്തിയത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

സ്ട്രോബെറി ജ്യൂസ് ഡയറ്റില്‍ ഉള്‍പ്പെടുത്തൂ ; അറിയാം ഗുണങ്ങള്‍…

0
നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒരു ബെറി പഴമാണ് സ്ട്രോബെറി. നല്ല സ്വാദിഷ്ടമുള്ള...

പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്ക് നേരെ ലൈംഗികാതിക്രമം ; 51 കാരൻ മാനന്തവാടിയിൽ അറസ്റ്റില്‍

0
മാനന്തവാടി: പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ഭീഷണിപ്പെടുത്തി ലൈംഗികമായി ഉപദ്രവിച്ചെന്ന കേസില്‍ മധ്യവയസ്‌കനെ പോലീസ്...

കെകെ ശൈലജയ്ക്കെതിരായ പരിഹാസം ; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഡിവൈഎഫ്ഐ

0
തിരുവനന്തപുരം : രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ...

കോഴിക്കോട് ജില്ലയിലെ മലയോര മേഖലയില്‍ കടുത്ത കുടിവെള്ള ക്ഷാമം

0
കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ മലയോര മേഖലയില്‍ കടുത്ത കുടിവെള്ള ക്ഷാമം. നിരവധി...