കിറ്റെക്സ് വിഷയത്തില്‍ ഇടപെട്ടാല്‍ ബോംബെറിഞ്ഞു തകര്‍ക്കുമെന്നാണ് ഭീഷണി, പി.ടി.ടി, ബി.ബി, ഒസി എന്നിവര്‍ക്ക് ഭരണിപ്പാട്ടും

For full experience, Download our mobile application:
Get it on Google Play

പെരുമ്പാവൂര്‍ : എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയ്ക്ക് ഭീഷണിക്കത്ത്. കിറ്റെക്സ് വിഷയത്തില്‍ ഇടപെട്ടാല്‍ ബോംബെറിഞ്ഞു തകര്‍ക്കുമെന്നാണ് ഭീഷണി. വെള്ളിയാഴ്ച ഉച്ചയോടെ പെരുമ്ബാവൂരിലെ എംഎല്‍എ ഓഫീസിലാണ് അജ്ഞാത ഭീഷണി കത്ത് എത്തിയത്. വെങ്ങോലയിലെ ഐഎസ് അംഗമാണെന്നു വ്യക്തമാക്കുന്നുണ്ട്. കത്തില്‍ പിടി തോമസ് എംഎല്‍എ, ബെന്നി ബഹന്നാന്‍, ഉമ്മന്‍ ചാണ്ടി തുടങ്ങിയവര്‍ക്കെല്ലാം എതിരെ രൂക്ഷമായ അസഭ്യ വര്‍ഷം നടത്തിയിട്ടുണ്ട്.

പെരുമ്ബാവൂര്‍ എംഎല്‍എ കുന്നത്തുനാട് മണ്ഡലത്തിലെ കാര്യം അന്വേഷിക്കാന്‍ നടക്കേണ്ടെന്നു തുടങ്ങുന്ന കത്തില്‍ പിന്നെ അസഭ്യവര്‍ഷമാണ്. ചേലക്കുളം സ്വദേശി കാച്ചാംകുഴി അബ്ദുല്‍ റഹ്മാന്റെ പേരിലാണ് കത്തയച്ചിരിക്കുന്നത്. വെങ്ങോല ചേലക്കുളത്തുള്ള ഒരു വിലാസം കത്തില്‍ വച്ചിട്ടുണ്ട്. ഇത് ശരിയായ വിലാസമാണോ എന്നു സ്ഥിരീകരിച്ചിട്ടില്ല. കത്ത് ലഭിച്ച എംഎല്‍എ മുഖ്യമന്ത്രിക്കും പോലീസിനും പരാതി നല്‍കി. എല്‍ദോസ് കുന്നപ്പിള്ളിയ്ക്ക് പുറമെ പി.ടി. തോമസ് എംഎല്‍എയ്ക്കും ബെന്നി ബഹനാന്‍ എംപിക്കുമെതിരേ കത്തില്‍ പരാമര്‍ശമുണ്ട്.

എല്‍ദോസിനെ പെരുമ്ബാവൂര്‍ എംഎല്‍എ ആയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. കിഴക്കമ്ബലം പഞ്ചായത്ത് ട്വന്റി ട്വന്റി ആണ് ഭരിക്കുന്നത്. കിഴക്കമ്ബലത്തെ കോണ്‍ഗ്രസുകാരുടെ കയ്യിലിരിപ്പുകൊണ്ടാണ് അങ്ങനെ വന്നത്. പിടി തോമസ് കാളപെറ്റെന്നു പറഞ്ഞാല്‍ കയറെടുക്കുന്ന ആളാണ്. തോമസ് വിചാരിച്ചാല്‍ ട്വന്റി ട്വന്റിയെ ഒന്നും ചെയ്യാനാവില്ലെന്നും കത്തില്‍ അവകാശപ്പെടുന്നു.

യുഡിഎഫിലെ 41 എംഎല്‍എമാര്‍ക്കും കത്തയച്ചിട്ടുണ്ടെന്നും ശേഷം അടുത്ത കത്തില്‍ എന്നു പറഞ്ഞാണ് ഏഴുത്ത് അവസാനിപ്പിച്ചിരിക്കുന്നത്. കത്ത് സാമൂഹിക മാധ്യമത്തില്‍ ഇടണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. കൈപ്പടയില്‍ എഴുതിയ കത്തായതിനാല്‍ പ്രതിയെ പിടികൂടാം എന്നാണ് പോലീസ് പ്രതീക്ഷിക്കുന്നത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അർജുൻ ആയങ്കിയ്ക്ക് ആഭ്യന്തര മന്ത്രിയുടെ മുന്നറിയിപ്പ്

0
തിരുവനന്തപുരം: നിയമസംവിധാനത്തെ വെല്ലുവിളിച്ച് മുന്നോട്ടുപോകുന്ന കുറ്റവാളികൾക്ക് കനത്ത തിരിച്ചടി നൽകുമെന്ന്...

പോസ്റ്റ് ഓഫീസുകൾ ലക്ഷ്യമിട്ട് സീരിയൽ മോഷണം ; ഉത്തർപ്രദേശ് സ്വദേശി എറണാകുളത്ത് പിടിയിൽ

0
കൊച്ചി: കേരളത്തിന്റെ വിവിധ ഭാഗങ്ങളിലെ പോസ്റ്റ് ഓഫീസുകൾ കേന്ദ്രീകരിച്ച് തുടർച്ചയായി കവർച്ച...

ഫ്രഷ് കട്ട് അടച്ചുപൂട്ടാനുള്ള ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി

0
താമരശ്ശേരി: കോഴിക്കോട് താമരശ്ശേരി ഫ്രഷ് കട്ട് അറവു മാലിന്യ ഫാക്ടറി...

സാമൂഹ്യക്ഷേമ പെൻഷൻ ഇനി സഹകരണ ബാങ്കുകൾ വഴി നേരിട്ട് ലഭിക്കില്ല

0
തിരുവനന്തപുരം: സാമൂഹ്യക്ഷേമ പെൻഷൻ ഇനി സഹകരണ ബാങ്കുകൾ വഴി നേരിട്ട് ലഭിക്കില്ല....