സാമൂഹ്യക്ഷേമ പെൻഷൻ ഇനി സഹകരണ ബാങ്കുകൾ വഴി നേരിട്ട് ലഭിക്കില്ല

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സാമൂഹ്യക്ഷേമ പെൻഷൻ ഇനി സഹകരണ ബാങ്കുകൾ വഴി നേരിട്ട് ലഭിക്കില്ല. പെൻഷൻ വിതരണത്തിൽ നിന്ന് സഹകരണ ബാങ്കുകളെ ഒഴിവാക്കി സർക്കാർ ഉത്തരവ് ഇറക്കി. പെൻഷൻ വിതരണം ബാങ്ക് മുഖേനെയാക്കാനാണ് സർക്കാർ തീരുമാനം. കിടപ്പ് രോഗികൾക്കും ഒഴിവാക്കാൻ ആകാത്ത ഗുണഭോക്താക്കൾക്കും മാത്രമായിരിക്കും ഇനി നേരിട്ട് വിതരണം. പല സൊസൈറ്റികളും തിരിച്ചടവ് വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്തുന്നില്ലെന്ന് ഉത്തരവിൽ പറയുന്നുണ്ട്. സഹകരണ സംഘങ്ങൾക്ക് ഇൻസെന്റീവ് ഇനത്തിലുള്ള ചിലവും ഉത്തരവിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്.

കേരള സോഷ്യൽ സെക്യൂരിറ്റി പെൻഷൻ ലിമിറ്റഡിന്റെ കത്തും പരിശോധിച്ച ശേഷമാണ് സർക്കാർ ഉത്തരവിറക്കിയിരിക്കുന്നത്. നാഷണലൈസ് ബാങ്കുകളുടെ അക്കൌണ്ടുകൾ വഴി മാത്രമായിരിക്കും ഇനി മുതൽ പെൻഷൻ വിതരണം. കഴിഞ്ഞ സർക്കാറിന്റെ കാലത്ത് പെൻഷൻ വിതരണം പൂർണമായി സഹകരണ സ്ഥാപനങ്ങൾ വഴിയായിരുന്നു. സഹകരണ സംഘങ്ങളിലെ കളക്ഷൻ ഏജന്‍റുമാരാണ് നേരിട്ട് പെൻഷൻ വിതരണം ചെയ്തിരുന്നത്. ആ രീതിയാണ് സർക്കാർ എടുത്ത് മാറ്റിയിരിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നേപ്പാൾ മിന്നൽ പ്രളയം : മൃതദേഹങ്ങളാൽ നിറഞ്ഞ് മോർച്ചറികൾ ; അണുബാധ മുന്നറിയിപ്പുമായി അധികൃർ

0
കാഠ്‌മണ്ഡു : നേപ്പാൾ മിന്നൽപ്രളയ ദുരന്തസ്ഥലത്തുനിന്നു കണ്ടെത്തിയ തിരിച്ചറിയപ്പെടുകയോ അവകാശികൾ എത്തുകയോ...

കോഴിക്കോട് ബീച്ചിലെ ഫുഡ്‌ സ്ട്രീറ്റില്‍ ആരോഗ്യ വിഭാഗത്തിന്‍റെ പരിശോധന ; ഒരു കട പൂട്ടിച്ചു

0
കോഴിക്കോട്: ബീച്ചിലെ ഫുഡ് സ്ട്രീറ്റില്‍ കോര്‍പറേഷന്‍ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയില്‍...

രാത്രി പട്രോളിങ്ങിനിടെ പോലീസിനു നേരെ ആക്രമണം : സിറിഞ്ച് കൊണ്ട് കുത്തി ; മൂന്നുപേര്‍‌...

0
കോഴിക്കോട് : നഗരത്തിൽ രാത്രി പട്രോളിങ്ങിനിടെ പോലീസിന് നേരെ ആക്രമണം. സിറിഞ്ച്...

ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി ന്യൂമോണിയ ബാധയെ തുടർന്ന് മരിച്ചു

0
മലപ്പുറം: മലപ്പുറത്ത് രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി ന്യൂമോണിയ ബാധയെ തുടർന്ന്...