കോഴിക്കോട് ബീച്ചിലെ ഫുഡ്‌ സ്ട്രീറ്റില്‍ ആരോഗ്യ വിഭാഗത്തിന്‍റെ പരിശോധന ; ഒരു കട പൂട്ടിച്ചു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: ബീച്ചിലെ ഫുഡ് സ്ട്രീറ്റില്‍ കോര്‍പറേഷന്‍ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയില്‍ വീണ്ടും നടപടി. വൃത്തിഹീനമായ രീതിയില്‍ പ്രവര്‍ത്തിച്ച ഒരു കട അധികൃതര്‍ പൂട്ടിച്ചു. ആറ് കടകള്‍ക്ക് നോട്ടീസ് നല്‍കി. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ശേഷമാണ് ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്കായി എത്തിയത്. പല കടകളുടെയും മുന്‍വശത്തു കൂടി മലിനജലം ഒഴുകുന്ന നിലയിലായിരുന്നു. ഇത് മാറ്റണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. തെര്‍മോകോള്‍ പെട്ടികളില്‍ ഐസ് നിക്ഷേപിച്ച് ഇതില്‍ വെച്ചാണ് പലരും ഭക്ഷണ പദാര്‍ത്ഥങ്ങള്‍ സൂക്ഷിക്കുന്നത്. ഇത് ഭക്ഷ്യവിഷബാധക്ക് കാരണമാകുമെന്ന് അധികൃതര്‍ വ്യക്തമാക്കി. വൃത്തിയില്ലാതെ സൂക്ഷിച്ച ഭക്ഷ്യവസ്തുക്കള്‍, ദ്രവിച്ച പാചക ഉപകരണങ്ങള്‍ എന്നിവയെല്ലാം പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. വളരെ മോശമായ രീതിയില്‍ പ്രവര്‍ത്തിച്ച കെട്ടിടമാണ് പൂട്ടിച്ചതെന്ന് ഹെൽത്ത് ഓഫീസർ അറിയിച്ചു.

പരിസരം വൃത്തിയാക്കാത്ത കടകള്‍ ഇന്ന് മുതല്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന് ഹെല്‍ത്ത് ഓഫീസര്‍ ഡോ. മുനവര്‍ റഹ്‌മാന്‍ പറഞ്ഞു. ഭക്ഷ്യ സുരക്ഷാ ഓഫീസര്‍മാരായ ജിതിന്‍ രാജ്, അമൃത ബി നായര്‍, ലസിക, രാജിത, കോര്‍പറേഷന്‍ ഹെല്‍ത്ത് സൂപര്‍വൈസര്‍ ദിലീപ് കുമാര്‍, സി എം ജസീല, ശ്യാംകുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കടയ്ക്കലിൽ 75കാരിയെ പീഡിപ്പിക്കാൻ ശ്രമം , മധ‍്യവയസ്കൻ അറസ്റ്റിൽ

0
കടയ്ക്കൽ: കൊല്ലം കടയ്ക്കലിൽ 75കാരിയെ വീട്ടിൽ അതിക്രമിച്ചുകയറി പീഡിപ്പിക്കാൻ ശ്രമിച്ച...

രാത്രി പട്രോളിങ്ങിനിടെ പോലീസിനു നേരെ ആക്രമണം : സിറിഞ്ച് കൊണ്ട് കുത്തി ; മൂന്നുപേര്‍‌...

0
കോഴിക്കോട് : നഗരത്തിൽ രാത്രി പട്രോളിങ്ങിനിടെ പോലീസിന് നേരെ ആക്രമണം. സിറിഞ്ച്...

ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി ന്യൂമോണിയ ബാധയെ തുടർന്ന് മരിച്ചു

0
മലപ്പുറം: മലപ്പുറത്ത് രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി ന്യൂമോണിയ ബാധയെ തുടർന്ന്...

24 മണിക്കൂർ സ്പെഷ്യാലിറ്റി സേവനം : കെജിഎംഒക്ക് പരാതിയുണ്ടെങ്കിൽ നേരിട്ടറിയിക്കണം ; സർക്കാർ പ്രഖ്യാപിച്ച...

0
തിരുവനന്തപുരം: ജില്ല ജനറൽ ആശുപത്രികളില്‍ 24 മണിക്കൂർ സ്പെഷ്യാലിറ്റി സേവനങ്ങള്‍ ഏർപ്പെടുത്തുന്ന...