പോസ്റ്റ് ഓഫീസുകൾ ലക്ഷ്യമിട്ട് സീരിയൽ മോഷണം ; ഉത്തർപ്രദേശ് സ്വദേശി എറണാകുളത്ത് പിടിയിൽ

For full experience, Download our mobile application:
Get it on Google Play

കൊച്ചി: കേരളത്തിന്റെ വിവിധ ഭാഗങ്ങളിലെ പോസ്റ്റ് ഓഫീസുകൾ കേന്ദ്രീകരിച്ച് തുടർച്ചയായി കവർച്ച നടത്തിയ മോഷ്ടാവ് ഒടുവിൽ പോലീസ് പിടിയിലായി. ഉത്തർപ്രദേശ് സ്വദേശിയായ ആസിഫ് റാസയാണ് പിടിയിലായത്. എറണാകുളത്ത് മറ്റൊരു കവർച്ചയ്ക്ക് പദ്ധതിയിടുന്നതിനിടെയാണ് പ്രതിയെ കടയ്ക്കൽ പോലീസ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം, കൊല്ലം ജില്ലകളിലായി ഏഴ് പോസ്റ്റ് ഓഫീസുകളിലെ ലോക്കറുകൾ പൊളിച്ച് പണവും വിലപിടിപ്പുള്ള സാധനങ്ങളും മോഷ്ടിച്ചതായി പോലീസ് അറിയിച്ചു. കടയ്ക്കൽ പോസ്റ്റ് ഓഫീസിൽ നിന്ന് മാത്രം ഏകദേശം 1.25 ലക്ഷം രൂപ ഇയാൾ കവർന്നിരുന്നു. കേസന്വേഷണത്തിനിടെ കുണ്ടറ പോസ്റ്റ് ഓഫീസിൽ നിന്ന് കണ്ടെത്തിയ കട്ടിങ് മെഷീന്റെ ഗ്യാരണ്ടി കാർഡാണ് അന്വേഷണത്തിൽ നിർണായക തെളിവായത്. ആ രേഖ പിന്തുടർന്നാണ് പോലീസ് പ്രതിയെ തിരിച്ചറിഞ്ഞത്.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ എറണാകുളത്ത് ഒരു പോസ്റ്റ് ഓഫീസിന് സമീപത്തെ ലോഡ്ജിൽ മുറിയെടുത്ത് താമസിച്ച് അടുത്ത മോഷണത്തിന് തയ്യാറെടുക്കുന്നതിനിടെയാണ് കടയ്ക്കൽ പോലീസ് ഇയാളെ പിടികൂടിയത്. പ്രതിക്കെതിരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെ സമാന മോഷണങ്ങളിൽ പങ്കുണ്ടോയെന്ന് പോലീസ് വിശദമായ അന്വേഷണം നടത്തുകയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പഞ്ചാബ് സർവകലാശാലയിൽ നിയമവിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

0
ചണ്ഡിഗഢ്: പഞ്ചാബ് സർവകലാശാലയിലെ ‘ബോയ്‌സ് ഹോസ്റ്റൽ നമ്പർ 4′-ലെ മുറിയിൽ...

‘കൗമാരക്കാരെ മുറികളിൽ അടച്ചിട്ട് ലൈംഗികമായി അതിക്രമിച്ചു’ ; ഡച്ച് കെയർ സെന്ററുകളിലെ ഗുരുതരമായ അനാസ്ഥ...

0
ദി ഹേഗ് : നെതർലൻഡ്സ് സർക്കാരിന്റെ കീഴിലുള്ള യൂത്ത് കെയർ സെന്ററുകളിലും...

നേപ്പാൾ മിന്നൽ പ്രളയം : മൃതദേഹങ്ങളാൽ നിറഞ്ഞ് മോർച്ചറികൾ ; അണുബാധ മുന്നറിയിപ്പുമായി അധികൃർ

0
കാഠ്‌മണ്ഡു : നേപ്പാൾ മിന്നൽപ്രളയ ദുരന്തസ്ഥലത്തുനിന്നു കണ്ടെത്തിയ തിരിച്ചറിയപ്പെടുകയോ അവകാശികൾ എത്തുകയോ...

കോഴിക്കോട് ബീച്ചിലെ ഫുഡ്‌ സ്ട്രീറ്റില്‍ ആരോഗ്യ വിഭാഗത്തിന്‍റെ പരിശോധന ; ഒരു കട പൂട്ടിച്ചു

0
കോഴിക്കോട്: ബീച്ചിലെ ഫുഡ് സ്ട്രീറ്റില്‍ കോര്‍പറേഷന്‍ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയില്‍...