സംസ്ഥാന സർക്കാർ മറയില്ലാതെ ആർഎസ്എസ് അജണ്ട നടപ്പിലാക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

For full experience, Download our mobile application:
Get it on Google Play

കാസർകോട്: സംസ്ഥാന സർക്കാർ മറയില്ലാതെ ആർഎസ്എസ് അജണ്ട നടപ്പിലാക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. പി.എം ശ്രീ അറബി കടലിൽ എന്ന് പറഞ്ഞവർ അധികാരത്തിൽ വന്നപ്പോൾ പദ്ധതി നടപ്പിലാക്കുന്ന തിരക്കിലാണ്. സ്കൂളുകളിൽ വിദ്യാഭ്യാസം കാവി വത്ക്കരിക്കപ്പെടുമെന്ന് കണ്ട് എൽഡിഎഫ് പിഎംശ്രീ വേണ്ടെന്ന് വെച്ചതാണ്. ആർഎസ്എസ് അജണ്ട നടപ്പിലാക്കാനാണ് യുഡിഎഫ് സർക്കാർ ശ്രമിക്കുന്നതെന്നും പിണറായി വിജയൻ പറഞ്ഞു. കാസർകോട് ജില്ല കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു പിണറായി വിജയൻ. ‘സംഘപരിവാറിനെ ധീരമായി പുറത്ത് നിർത്തിയ സംസ്ഥാനമാണ് കേരളം. സത്യപ്രതിജ്ഞ ചടങ്ങ് മുതൽ സംഘപരിവാർ സ്വാധീനം കാണാൻ കഴിയും.

വഖഫ് ബോർഡിൽ അമുസ് ലിം പ്രതിനിധി വേണ്ട എന്നാണ് എൽഡിഎഫ് തീരുമാനമുണ്ടായിരുന്നത്. അമുസ് ലിം പ്രതിനിധി ഇല്ലാതെ തന്നെ പ്രവർത്തിച്ചിരുന്ന വഖഫ് ബോർഡിനെതിരെ സംസ്ഥാന സർക്കാർ കോടതിയെ സമീപിച്ചു. അമുസ് ലിം പ്രതിനിധിയെ ഉൾപ്പെടുത്തുക എന്നതാണ് സർക്കാർ നിലപാടെന്ന് പ്രഖ്യാപിച്ചു. ഇതിലൂടെ ആർഎസ്എസ് നിലപാടാണ് സംസ്ഥാന സർക്കാർ കൈക്കൊണ്ടത് എന്നും അദ്ദേഹം പറഞ്ഞു. പിഎം ശ്രീ പദ്ധതിയിലെ എംഒയു എൽഡിഎഫ് സർക്കാർ ഒപ്പിട്ടിരുന്നു. കാവിവത്കരണമാണെന്നൊരു ചർച്ച ഉണ്ടായപ്പോൾ അതിൽ നിന്ന് പിന്‍മാറുകയാണ് ചെയ്തത്’ എന്നും പിണറായി വിജയൻ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി ന്യൂമോണിയ ബാധയെ തുടർന്ന് മരിച്ചു

0
മലപ്പുറം: മലപ്പുറത്ത് രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി ന്യൂമോണിയ ബാധയെ തുടർന്ന്...

24 മണിക്കൂർ സ്പെഷ്യാലിറ്റി സേവനം : കെജിഎംഒക്ക് പരാതിയുണ്ടെങ്കിൽ നേരിട്ടറിയിക്കണം ; സർക്കാർ പ്രഖ്യാപിച്ച...

0
തിരുവനന്തപുരം: ജില്ല ജനറൽ ആശുപത്രികളില്‍ 24 മണിക്കൂർ സ്പെഷ്യാലിറ്റി സേവനങ്ങള്‍ ഏർപ്പെടുത്തുന്ന...

പമ്പയാറ്റിൽ ചാടിയ വയോധികന്റെ മൃതദേഹം കണ്ടെത്തി

0
റാന്നി: റാന്നി വലിയപാലത്തിൽ നിന്ന് പമ്പയാറ്റിലേക്ക് ചാടി കാണാതായ വയോധികന്റെ മൃതദേഹം...

കേരളത്തിൽ വെള്ളപ്പൊക്കം ഒഴിവാക്കാൻ നദികളുടെ ആഴം കൂട്ടണമെന്ന് ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ

0
ആലപ്പുഴ: കേരളത്തിൽ വെള്ളപ്പൊക്കം ഒഴിവാക്കാൻ നദികളുടെ ആഴം കൂട്ടണമെന്ന് ഉപരാഷ്ട്രപതി സിപി...