പെണ്‍വാണിഭ കേന്ദ്രത്തില്‍ റെയ്ഡ് ; സ്ത്രീകള്‍ ഉള്‍പ്പടെ 5 പേര്‍ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : ചേവായൂര്‍ പാറോപ്പടി റോഡില്‍ വാടക വീട് കേന്ദ്രീകരിച്ച്‌ നടത്തിവരികയായിരുന്ന പെണ്‍വാണിഭ കേന്ദ്രത്തിലെ റെയ്ഡില്‍ അഞ്ചുപേര്‍ അറസ്റ്റിലായി. മൂന്ന് സ്ത്രീകളും രണ്ടു പുരുഷന്മാരുമാണ് അറസ്റ്റിലായത്. ചേവായൂര്‍ തൂവാട്ട് താഴ വയലില്‍ ആഷിക് (24) ബേപ്പൂര്‍ അരക്കിണര്‍ റസ്വ മന്‍സിലില്‍ ഷഫീഖ് (32), പയ്യോളി, നടുവണ്ണൂര്‍, അണ്ടിക്കോട് സ്വദേശികളായ മൂന്ന് സ്ത്രീകളുമാണ് അറസ്റ്റിലായത്.

നാട്ടുകാരുടെ പരാതിയെത്തുടര്‍ന്ന് പോലീസ് നിരീക്ഷണത്തിലായിരുന്നു വീട്. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇവരെ പോലീസ് പിടികൂടിയത്. കഴിഞ്ഞ മൂന്ന് മാസക്കാലമായി പാറോപ്പടി ചേവരമ്ബലം റോഡിലെ ഒരു വീടിന് മുകളില്‍ നരിക്കുനി സ്വദേശി ഷഹീന്‍ എന്നയാള്‍ വീട് വാടകക്കെടുത്ത് പെണ്‍വാണിഭം നടത്തിവരികയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.

ഷഹീന്‍ മുന്‍പും സിറ്റിയിലെ വിവിധ സ്ഥലങ്ങളില്‍ ഇത്തരത്തില്‍ പെണ്‍വാണിഭ കേന്ദ്രം നടത്തിയിരുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പ്രതികളായ സ്ത്രീകളുടെ മൊബൈല്‍ ഫോണ്‍ രേഖകള്‍ പരിശോധിച്ചപ്പോള്‍ നിരവധി ആളുകള്‍ ഇവരുടെ ഇടപാടുകാരായി ഉണ്ടെന്ന് വ്യക്തമായിട്ടുണ്ട്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പ്രധാനമന്ത്രിയുടെ വിദേശയാത്രകൾക്കായി ചെലവഴിച്ചത് കോടികൾ; രാജ്യസഭയിൽ ഔദ്യോഗിക കണക്കുകൾ പുറത്ത്

0
ന്യൂഡല്‍ഹി: 2021 മുതല്‍ 2026വരെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശയാത്രയ്ക്കായി ചെലവായത് 558.01...

പ്രളയജലമിറങ്ങി ; റാന്നി ഉപാസനക്കടവിൽ ചെളിയും മാലിന്യവും ദുരിതം വിതയ്ക്കുന്നു

0
​റാന്നി : പ്രളയജലം ഇറങ്ങിയെങ്കിലും ദുരിതമൊഴിയാതെ താഴ്ന്ന പ്രദേശങ്ങളിലെ ജനങ്ങൾ....

ആലപ്പുഴ ജില്ലകളിൽ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി

0
ആലപ്പുഴ : അതിശക്തമായ മഴയെ തുടർന്ന് വിവിധ പ്രദേശങ്ങളിൽ വെള്ളക്കെട്ട്...

സഭയിൽ ഹാജരാകണമെന്ന പ്രതിപക്ഷ വികാരം അമിത് ഷായെ അറിയിക്കണം ; കിരൺ റിജിജുവിന് രാജ്യസഭാ...

0
ന്യൂഡൽഹി: ഡൽഹിയിലെ വിദ്യാർഥി പ്രക്ഷോഭത്തെത്തുടർന്ന് പാർലമെന്റിൽനിന്ന് വിട്ടുനിൽക്കുന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്...