പ്രളയജലമിറങ്ങി ; റാന്നി ഉപാസനക്കടവിൽ ചെളിയും മാലിന്യവും ദുരിതം വിതയ്ക്കുന്നു

For full experience, Download our mobile application:
Get it on Google Play

റാന്നി : പ്രളയജലം ഇറങ്ങിയെങ്കിലും ദുരിതമൊഴിയാതെ താഴ്ന്ന പ്രദേശങ്ങളിലെ ജനങ്ങൾ. പേട്ട ഉപാസനക്കടവ് റോഡ് ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ കെട്ടുകണക്കിന് മാലിന്യവും ചെളിയും അടിയുകയും ഇഴജന്തുക്കളുടെ ശല്യം രൂക്ഷമാകുകയും ചെയ്തതോടെ ജനജീവിതം പൂർണ്ണമായും സ്തംഭിച്ച അവസ്ഥയിലാണ്. ​വെള്ളപ്പൊക്കത്തെത്തുടർന്ന് താഴ്ന്ന പ്രദേശങ്ങളിൽ എക്കലടങ്ങിയ കനത്ത ചെളിയും വലിയ തോതിലുള്ള പ്ലാസ്റ്റിക് മാലിന്യങ്ങളുമാണ് അടിഞ്ഞുകൂടിയിരിക്കുന്നത്. പേട്ട ഉപാസനക്കടവ് റോഡിൽ കട്ടിയിൽ ചെളി മൂടിയതു കാരണം വെള്ളമിറങ്ങിയിട്ടും പ്രദേശവാസികൾക്ക് സ്വന്തം വീടുകളിലേക്ക് എത്താൻ സാധിക്കാത്ത സാഹചര്യമാണ്.

​ചെളിയും മാലിന്യങ്ങളും ചീഞ്ഞളിയാൻ തുടങ്ങിയതോടെ പ്രദേശത്ത് കടുത്ത ദുർഗന്ധമാണ് അനുഭവപ്പെടുന്നത്.
റോഡുകളിലെ ചെളിയും മാലിന്യങ്ങളും നീക്കം ചെയ്ത് ഗതാഗതയോഗ്യമാക്കാനും അടിയന്തരമായി ശുചീകരണം നടത്തി ക്ലോറിനേഷൻ തളിക്കൽ പ്രവർത്തനങ്ങൾ നടത്താനും അധികൃതർ അടിയന്തരമായി ഇടപെടണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പമ്പയാറ്റിൽ ചാടിയ വയോധികന്റെ മൃതദേഹം കണ്ടെത്തി

0
റാന്നി: റാന്നി വലിയപാലത്തിൽ നിന്ന് പമ്പയാറ്റിലേക്ക് ചാടി കാണാതായ വയോധികന്റെ മൃതദേഹം...

കേരളത്തിൽ വെള്ളപ്പൊക്കം ഒഴിവാക്കാൻ നദികളുടെ ആഴം കൂട്ടണമെന്ന് ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ

0
ആലപ്പുഴ: കേരളത്തിൽ വെള്ളപ്പൊക്കം ഒഴിവാക്കാൻ നദികളുടെ ആഴം കൂട്ടണമെന്ന് ഉപരാഷ്ട്രപതി സിപി...

യുവാക്കളെ ആക്രമിച്ച കേസിൽ മൂന്ന് വർഷക്കാലം ഒളിവിൽ ; ഒടുവിൽ പ്രതി വിമാനത്താവളത്തിൽ അറസ്റ്റിൽ

0
തിരുവനന്തപുരം : യുവാക്കളെ വെട്ടിയ ശേഷം ഖത്തറിലേക്ക് കടന്ന പ്രധാന പ്രതി...

‘പിണറായിയുടേത് ഭീഷണിയുടെ സ്വരം ; തെറ്റ് തിരുത്താന്‍ ആഗ്രഹമില്ലെന്ന് പ്രസംഗത്തില്‍ നിന്ന് മനസിലാകും’ ;...

0
പയ്യന്നൂർ : പയ്യന്നൂരിലെ തിരഞ്ഞെടുപ്പ് പരാജയവുമായി ബന്ധപ്പെട്ട് സി.പി.എം സംസ്ഥാന നേതൃത്വവും...