‘ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍’ മോഷണമെന്ന് പരാതി

For full experience, Download our mobile application:
Get it on Google Play

പ്രേക്ഷക ശ്രദ്ധ നേടിയ സിനിമ ‘ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25’ അമേരിക്കന്‍ ചിത്രം കോപ്പിയടിച്ചതാണെന്ന പരാതിയുമായി ഒരു കൂട്ടം വിഭാഗം. മൂവ്മെന്‍റ്​ ഫോര്‍ ഇന്‍ഡിപെന്‍ഡന്‍റ്​ സിനിമ സംഘടന പ്രസിഡന്‍റ് സന്തോഷ് ബാബുസേനന്‍, സെക്രട്ടറി കെ.പി. ശ്രീകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലാണ് സിനിമ മോഷണമാണെന്ന് കാണിച്ച്‌ സാംസ്കാരിക മന്ത്രി സജി ചെറിയാന് പരാതി നല്‍കിയത്.

‘റോബോട്ട് ആന്‍ഡ്​ ഫ്രാങ്ക്’ എന്ന ക്രിസ്​റ്റഫര്‍ ഫോര്‍ഡിന്റെ തിരക്കഥയില്‍ ജേക്ക് ഷ്രയര്‍ സംവിധാനം ചെയ്ത് 2012ല്‍ പുറത്തിറങ്ങിയ അമേരിക്കന്‍ ചിത്രത്തി​ന്റെ ആശയവും സീനുകളും അതേപടി പകര്‍ത്തിയാണ് ‘ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25’ ചെയ്തതെന്ന ആരോപണമാണ് പരാതിയിൽ ഉന്നയിച്ചിട്ടുള്ളത്.  സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകൾ അടക്കം മറ്റ്‌ പല അവാർഡുകളും വാങ്ങി കൂട്ടിയ ചിത്രത്തിന് എതിരെയാണ് പരാതി ഉയർന്നു വന്നിരിക്കുന്നത്.

ചലച്ചിത്ര അവാര്‍ഡിനും ഐ.എഫ്.എഫ്.കെക്കും സിനിമകള്‍ സമര്‍പ്പിക്കുമ്ബോള്‍ സൃഷ്​ടി മൗലികമാണ് എന്ന ഒരു സത്യവാങ്മൂലം അപേക്ഷയോടൊപ്പം സമര്‍പ്പിക്കുന്നുണ്ട്. ചലച്ചിത്ര അക്കാദമി ഒരുതരത്തിലുള്ള പരിശോധനയും നടത്തുന്നില്ല എന്നാണ് ഇത് തെളിയിക്കുന്നതെന്നും പരാതിക്കാർ ആരോപിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൻ സുരക്ഷാ വീഴ്ച; ഡൊണാൾഡ് ട്രംപിന്റെ ഹെലികോപ്റ്ററിന് സമീപത്തേക്ക് പാസഞ്ചർ വിമാനം എത്തിയ സംഭവത്തിൽ...

0
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഔദ്യോഗിക ഹെലികോപ്റ്റര്‍ പാസഞ്ചര്‍ വിമാനത്തിന്...

നൂതന സാങ്കേതികവിദ്യ ഉള്‍പ്പെടുത്തി വിദ്യാഭ്യാസ മേഖലയെ നവീകരിക്കും : മന്ത്രി എന്‍.ഷംസുദ്ദീന്‍

0
പന്തളം : നിര്‍മ്മിത ബുദ്ധി ഉള്‍പ്പെടെയുള്ള നൂതന സാങ്കേതികവിദ്യ പാഠ്യപദ്ധതിയുടെ ഭാഗമാക്കി...

പേമാരിയും ഉരുള്‍പൊട്ടലും നടന്ന മലയോര മേഖലക്ക് പ്രത്യേക സഹായധന പാക്കേജ് അനുവദിക്കണം : ജില്ലാ...

0
പത്തനംതിട്ട : മലയോര മേഖലയായ ചിറ്റാര്‍, കുളങ്ങരവാലി, തണ്ണിത്തോട് പഞ്ചായത്തിലെ തൂമ്പാക്കുളം,...

വീടുകളിൽ വെള്ളം കയറിയ എല്ലാ കുടുംബങ്ങൾക്കും ധനസഹായം ലഭ്യമാക്കുമെന്ന് റവന്യൂമന്ത്രി എ.പി. അനിൽകുമാർ

0
കോട്ടയം: പ്രകൃതിക്ഷോഭത്തെത്തുടർന്ന് വീടുകളിൽ വെള്ളം കയറിയ എല്ലാ കുടുംബങ്ങൾക്കും സർക്കാർ പ്രഖ്യാപിച്ച...