നൂതന സാങ്കേതികവിദ്യ ഉള്‍പ്പെടുത്തി വിദ്യാഭ്യാസ മേഖലയെ നവീകരിക്കും : മന്ത്രി എന്‍.ഷംസുദ്ദീന്‍

For full experience, Download our mobile application:
Get it on Google Play

പന്തളം : നിര്‍മ്മിത ബുദ്ധി ഉള്‍പ്പെടെയുള്ള നൂതന സാങ്കേതികവിദ്യ പാഠ്യപദ്ധതിയുടെ ഭാഗമാക്കി പൊതുവിദ്യാഭ്യാസ മേഖലയെ നവീകരിക്കുമെന്ന് പൊതുവിദ്യാഭ്യാസ, ഹജ്ജ്, വഖഫ്, ന്യൂനപക്ഷ ക്ഷേമവകുപ്പ് മന്ത്രി എന്‍.ഷംസുദ്ദീന്‍ പറഞ്ഞു . പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെ പദ്ധതി വിഹിതത്തില്‍ നിന്ന് ഒരു കോടി രൂപ ചെലവഴിച്ച് നിര്‍മ്മിച്ച പന്തളം മങ്ങാരം യു.പി സ്‌കൂളിന്‍റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഡിജിറ്റല്‍ വിദ്യാഭ്യാസവും നിര്‍മ്മിത ബുദ്ധിയും കാലഘട്ടത്തിന്‍റെ ആവശ്യമാണ്. ഇതിനാണ് എല്‍.പി, യു.പി കുട്ടികള്‍ക്ക് ‘ഡിജിറ്റല്‍ സ്‌ക്വയര്‍’, ഹൈസ്‌കൂള്‍ കുട്ടികള്‍ക്ക് ‘എറൈസ് ‘പദ്ധതികള്‍ക്ക് സര്‍ക്കാര്‍ തുടക്കം കുറിച്ചത്. ഇവിടെ നിന്നും ലോകത്തിന്‍റെ വിവിധ ഇടങ്ങളില്‍ ഉപരിപഠനത്തിനും തൊഴിലിനുമായി പോകുന്നവരെ മറ്റു രാജ്യങ്ങളില്‍ നിന്ന് എത്തുന്നവരുമായി മത്സരിക്കാന്‍ പ്രാപ്തരാക്കണം. ഇതിനായി നമ്മുടെ വിദ്യാലയങ്ങളെ ലോകോത്തര നിലവാരത്തില്‍ എത്തിക്കണം.

പൊതുവിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്തുന്നതിന് നൂറുദിന കര്‍മ്മ പരിപാടിയില്‍ സര്‍ക്കാര്‍ നിരവധി പദ്ധതികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. വിദ്യാലയങ്ങളുടെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിന് പ്രഥമ പരിഗണന നല്‍കുമെന്നും മന്ത്രി പറഞ്ഞു. സി.വി ശാന്തകുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. മുന്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി, മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, പന്തളം നഗരസഭ ചെയര്‍പേഴ്സണ്‍ എം.ആര്‍ കൃഷ്ണകുമാരി, ഉപാധ്യക്ഷന്‍ കെ മണിക്കുട്ടന്‍, സ്ഥിരം സമിതി അധ്യക്ഷരായ യാമി സേതു കുമാര്‍, എസ് അരുണ്‍, എം.സാബിറ ബീവി, ബി.പ്രദീപ്, സുനിത വേണു, കൗണ്‍സിലര്‍മാരായ കെ.ജി വിദ്യ, കെ.ആര്‍ വിജയകുമാര്‍, കെ.ആര്‍ രവി, എസ്.സുമേഷ് കുമാര്‍, പി.കെ പുഷ്പലത, ജയശ്രീ കളീക്കല്‍, എസ്.ഹസീന, എ.നൗഷാദ് റാവുത്തര്‍, പ്രസന്നകുമാരി, കൈലാസം ഉണ്ണികൃഷ്ണന്‍, കെ.ബിജു, ഷിബിന ബഷീര്‍, കെ.മോഹന്‍ദാസ്, പി.ദീപ കുമാരി, വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഷീബ മുഹമ്മദ്, പി.റ്റി.എ പ്രസിഡന്‍റ് എ.ഗിരിജകുമാരി, ജനറല്‍ കണ്‍വീനര്‍ എം.ബി ബിനുകുമാര്‍, എസ്.എം.സി ചെയര്‍പേഴ്സണ്‍ കെ.എച്ച് ഷിജു, വൈസ് ചെയര്‍പേഴ്സണ്‍ കെ.ജി ശശിധരന്‍, പ്രധാന അധ്യാപിക ജിജി റാണി, സ്‌കൂള്‍ ലീഡര്‍ എസ്.മുഹമ്മദ് സാലിഹ്, ജനപ്രതിനിധികള്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, അധ്യാപകര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബസ് യാത്രക്കിടെ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ സഹയാത്രികനെ പോലീസ് അറസ്റ്റ് ചെയ്തു

0
കോഴിക്കോട്: ബസ് യാത്രക്കിടെ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ സഹയാത്രികനെ പോലീസ് അറസ്റ്റ്...

രാജ്യത്തെ പൊതുപരീക്ഷാ സംവിധാനത്തിൽ സമഗ്ര പരിഷ്കാരങ്ങൾ കൊണ്ടുവരുന്നതിനായി നിർദേശങ്ങൾ ക്ഷണിച്ച് കേന്ദ്ര സർക്കാർ

0
ന്യൂഡൽഹി: രാജ്യത്തെ പൊതുപരീക്ഷാ സംവിധാനത്തിൽ സമഗ്ര പരിഷ്കാരങ്ങൾ കൊണ്ടുവരുന്നതിനായി വിദ്യാർഥികൾ, രക്ഷിതാക്കൾ,...

പെണ്ണുങ്ങൾ വീട്ടിൽ അടങ്ങി ഒതുങ്ങി ജീവിക്കണമെന്ന് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ

0
കൊച്ചി: സ്ത്രീകളുമായി ബന്ധപ്പെട്ട് വീണ്ടും വിവാദ പരാമർശവുമായി കാന്തപുരം എ പി...

സി.ജെ.പി. സ്ഥാപകർക്ക് രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന് സാമൂഹിക പ്രവർത്തകൻ സോനം വാങ്‌ചുക്

0
ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി.) സ്ഥാപകർക്ക് രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന് സാമൂഹിക...