പുനർഗേഹം പദ്ധതി തുക 20 ലക്ഷമാക്കണം; മുഖ്യമന്ത്രിക്ക് കത്തയച്ച് കെ.സി. വേണുഗോപാൽ എം.പി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: പുനര്‍ഗേഹം പദ്ധതി തുക 20 ലക്ഷമായി ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ട് കെസി വേണുഗോപാല്‍ എംപി മുഖ്യമന്ത്രി വി ഡി സതീശന് കത്ത് നല്‍കി. കടലാക്രമണ ഭീഷണി നേരിടുന്ന തീരദേശവാസികളെ സുരക്ഷിതമായി പുനരധിവസിപ്പിക്കുന്നതിനായിട്ടാണ് കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പുനര്‍ഗേഹം പദ്ധതി ആരംഭിച്ചത്. വീടും സ്ഥലവും വാങ്ങുന്നതിനും പുതിയ വീട് നിര്‍മ്മിക്കുന്നതിനുമായി 10 ലക്ഷം രൂപയാണ് പദ്ധതിക്ക് വകയിരുത്തിയത്. നിലവിലെ സാഹചര്യത്തില്‍ നിര്‍മ്മാണ സാമഗ്രികളുടെ വിലയിലുണ്ടായ വലിയ വര്‍ദ്ധനവും മറ്റ് അനുബന്ധ ചെലവുകളും കാരണം അന്ന് അനുവദിച്ച 10 ലക്ഷം രൂപ പര്യാപ്തമല്ല. തുകയുടെ അപര്യാപ്തത മൂലം സാധാരണക്കാരായ മത്സ്യത്തൊഴിലാളികള്‍ക്ക് വീടുപണി പൂര്‍ത്തിയാക്കാന്‍ കഴിയാത്ത അവസ്ഥയുണ്ടെന്ന് എംപി ചൂണ്ടിക്കാട്ടി.

സാധാരണക്കാരായ മത്സ്യത്തൊഴിലാളികള്‍ക്ക് ഈ പദ്ധതിയുടെ പൂര്‍ണ്ണ പ്രയോജനം ലഭിക്കണമെങ്കില്‍, നിലവിലുള്ള 10 ലക്ഷം രൂപ എന്നത് ഇരട്ടിയാക്കണമെന്ന് കെ സി വേണുഗോപാല്‍ ആവശ്യപ്പെട്ടു. കൂടാതെ, അനുവദിച്ച തുകയുടെ അപര്യാപ്തത കാരണം വീടുപണി പൂര്‍ത്തിയാക്കാനാവാതെ ബുദ്ധിമുട്ടുന്ന കുടുംബങ്ങള്‍ക്കായി സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഒരു സ്‌പെഷ്യല്‍ പാക്കേജ് അനുവദിക്കണമെന്നും കെ സി വേണുഗോപാല്‍ ആവശ്യപ്പെട്ടു. ഇതേ ആവശ്യം ഉന്നയിച്ച് തുറമുഖ വകുപ്പ് മന്ത്രിക്കും കെ സി വേണുഗോപാല്‍ കത്ത് നൽകി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊച്ചി മെട്രോ റെയിലിലെ പ്രതിദിന യാത്രക്കാരുടെ എണ്ണം 1.25 ലക്ഷമായി ഉയർത്താൻ കഴിഞ്ഞത് വലിയ...

0
കൊച്ചി: അഞ്ചു വർഷത്തിനിടെ കൊച്ചി മെട്രോ റെയിലിലെ പ്രതിദിന യാത്രക്കാരുടെ എണ്ണം...

ദുരന്തത്തിന്റെ വ്യാപ്തി വർധിക്കുന്നതിനിടെ തിരിച്ചറിയാനാവാത്ത മൃതദേഹങ്ങൾ കൂട്ടത്തോടെ സംസ്കരിക്കാൻ സർക്കാർ തീരുമാനിച്ചു

0
കാഠ്മണ്ഡു: നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിൽ ഔദ്യോഗികമായി സ്ഥിരീകരിച്ച മരണസംഖ്യ 700 കടന്നു....

ഓണാഘോഷത്തിന്റെ സമാപന ചടങ്ങിൽ വന്ദേമാതരം മുഴുവനായി ആലപിച്ചതിനെതിരെ രൂക്ഷവിമർശനവുമായി എം.വി. ഗോവിന്ദൻ

0
തിരുവനന്തപുരം: ഓണാഘോഷത്തിന്റെ സമാപന ചടങ്ങിൽ വന്ദേമാതരം മുഴുവനായി ആലപിച്ചതിനെതിരെ രൂക്ഷവിമർശനവുമായി സി.പി.ഐ.എം...

പാർസൽ ഡെലിവറിക്ക് പിന്നാലെ വീട്ടിലെ സ്വർണവുമായി കടന്നുകളഞ്ഞ ഡെലിവറി ജീവനക്കാരൻ പിടിയിൽ

0
ചണ്ഡിഗണ്ഡ്: ഹരിയാനയിലെ ഫരീദാബാദിൽ പാർസൽ ഡെലിവറിക്ക് പിന്നാലെ വീട്ടിലെ സ്വർണവുമായി കടന്നുകളഞ്ഞ...