പേമാരിയും ഉരുള്‍പൊട്ടലും നടന്ന മലയോര മേഖലക്ക് പ്രത്യേക സഹായധന പാക്കേജ് അനുവദിക്കണം : ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മലയോര മേഖലയായ ചിറ്റാര്‍, കുളങ്ങരവാലി, തണ്ണിത്തോട് പഞ്ചായത്തിലെ തൂമ്പാക്കുളം, അരുവാപ്പുലം പഞ്ചായത്തില്‍ കൊക്കാത്തോട്ടിലെ നെല്ലിക്കപ്പാറ എന്നിവിടങ്ങളില്‍ ഉരുള്‍പൊട്ടലില്‍ നാശനഷ്ടങ്ങള്‍ ഉണ്ടായ പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് പ്രത്യേക സഹായധന പാക്കേജ് അനുവദിക്കണമെന്ന് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. ഈ പ്രദേശങ്ങളില്‍ പേമാരി ഉരുള്‍പൊട്ടല്‍ എന്നിവ മൂലം ഏക്കര്‍ കണക്കിന് കര്‍ഷകരുടെ സ്ഥലങ്ങളും കൃഷിയും നശിക്കുകയും ഭവനങ്ങള്‍ക്ക് വലിയ തോതില്‍ കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. ഇവര്‍ക്ക് പ്രത്യേക ധനസഹായം അനുവദിക്കുകയും ഉരുള്‍പൊട്ടല്‍ പ്രതിഭാസത്തെക്കുറിച്ച് പഠിക്കാന്‍ പ്രത്യേക സംഘടത്തെ നിയോഗിക്കുകയും ചെയ്യണമെന്ന് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു.

ഉരുള്‍പൊട്ടല്‍ ഉണ്ടായ വയ്യാറ്റുപുഴ-കുളങ്ങരവാലി, എസ്.എന്‍.ഡി.പി സാംസ്കാരിക നിലയത്തിലെ ദുരിതാശ്വാസ ക്യാമ്പ് എന്നിവിടങ്ങളില്‍ ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പില്‍, ഡി.സി.സി സംഘടനാകാര്യ ജനറല്‍ സെക്രട്ടറി സാമുവല്‍ കിഴക്കുപുറം, ജനറല്‍ സെക്രട്ടറിമാരായ ഹരികുമാര്‍ പൂതങ്കര, റോയിച്ചന്‍ എഴിക്കകത്ത്, ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്‍റുമാരായ ആര്‍.ദേവകുമാര്‍, പ്രൊഫ.പി.കെ.മോഹന്‍രാജ്, മണ്ഡലം പ്രസിഡന്‍റ് സജി കക്കാട്ടുകുഴി, യൂത്ത് കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്‍റ് റ്റി.ജി.നിഥിന്‍ എന്നിവരടങ്ങിയ സംഘം സന്ദര്‍ശനം നടത്തി.

ദുരിത ബാധിതകര്‍ക്ക് ക്യാമ്പില്‍ വസ്ത്രങ്ങളും മറ്റ് അവശ്യവസ്തുക്കളും വിതരണം ചെയ്യുകയും ക്യാമ്പിലെ അന്തേവാസികളോടും ഉദ്യോഗസ്ഥരോടും സൗകര്യത്തെക്കുറിച്ച് അന്വേഷിക്കുകയും ചെയ്തു. ദുരന്തം മൂലം ഭൂമിയും കൃഷിയും നഷ്ടപ്പെടുകയും വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തവര്‍ക്ക് അടിയന്തര സഹായം ലഭ്യമാക്കുമെന്നും ഇത് സംബന്ധിച്ച് മുഖ്യന്ത്രി, റവന്യൂ വകുപ്പ് മന്ത്രി, മറ്റ് അധികൃതര്‍ എന്നിവര്‍ക്ക് നിവേദനം നല്‍കുമെന്നും പ്രൊഫ.സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു. നീലിപിലാവ്-ചിറ്റാര്‍ റോഡിന്‍റെ സംരക്ഷണഭിത്തി വന്‍തോതില്‍ ഇടിഞ്ഞ സ്ഥലവും തകര്‍ന്ന ചിറ്റാറിലെ ഫാക്ടറിപ്പടി ചപ്പാത്ത് പാലവും ഡി.സി.സി സംഘം സന്ദര്‍ശിച്ചു.

ഡി.സി.സി അംഗങ്ങളായ സണ്ണി ചള്ളക്കല്‍, പ്രേംകുമാര്‍ കുമാര്‍ മുളമൂട്ടില്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സജയന്‍ വയ്യാറ്റുപുഴ, ജോളി റെനി, സുഭാഷ് പുറമണ്‍, കെ. ഗീതകുമാരി, സോജി റ്റി.ജോസഫ്, ഫിലിപ്പോസ് തെക്കേക്കര, ബ്ലോക്ക് മണ്ഡലം ഭാരവാഹികളായ സോജു റ്റി. എബ്രഹാം, ഷിനു മാത്യു, രാജു വേലായുധന്‍, രാജു പൊന്നപ്പാറ, സജി ചേന്നങ്കര, അന്നമ്മ ജോര്‍ജ്, റോബിന്‍ നീലിപിലാവ്, അഭിലാഷ് എന്നിവരും ഡി.സി.സി സംഘത്തോടൊപ്പമുണ്ടായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തമിഴ്‌നാട് ധര്‍മപുരിയില്‍ വാഹനാപകടത്തില്‍ നാല് കുട്ടികള്‍ക്ക് ദാരുണാന്ത്യം

0
ധര്‍മപുരി: തമിഴ്‌നാട് ധര്‍മപുരിയില്‍ വാഹനാപകടത്തില്‍ നാല് കുട്ടികള്‍ക്ക് ദാരുണാന്ത്യം. റോഡരികില്‍ കളിച്ചുകൊണ്ടിരുന്ന...

ഓണാഘോഷത്തിന്റെ സമാപന ചടങ്ങിൽ വന്ദേമാതരം മുഴുവനായി ആലപിച്ചതിനെതിരെ രൂക്ഷവിമർശനവുമായി എം.വി. ഗോവിന്ദൻ

0
തിരുവനന്തപുരം: ഓണാഘോഷത്തിന്റെ സമാപന ചടങ്ങിൽ വന്ദേമാതരം മുഴുവനായി ആലപിച്ചതിനെതിരെ രൂക്ഷവിമർശനവുമായി സി.പി.ഐ.എം...

തളിപ്പറമ്പ് നിയമസഭാ മണ്ഡലത്തിലെ സ്ഥാനാർഥി നിർണയത്തിൽ പാർട്ടിക്കു പോരായ്മ സംഭവിച്ചതായി കെ.കെ. രാഗേഷ്

0
കണ്ണൂർ: തളിപ്പറമ്പ് നിയമസഭാ മണ്ഡലത്തിലെ സ്ഥാനാർഥി നിർണയത്തിൽ പാർട്ടിക്കു പോരായ്മ സംഭവിച്ചതായി...

സ്‌പൈസ് ജെറ്റ് വീണ്ടും വൈകി ; കൊച്ചി–ഫുജൈറ യാത്രക്കാർ ദുരിതത്തിൽ

0
കൊച്ചി: സ്‌പൈസ് ജെറ്റ് വിമാനം വൈകുന്നതിനാല്‍ ദുരിതത്തിലായി യാത്രക്കാര്‍. ഇന്ന്...