Sunday, April 28, 2024 8:10 pm

വന്‍ ശുദ്ധികരണം ആരംഭിച്ച് ഫേസ്ബുക്ക് ; പല ‘ഗ്രൂപ്പുകള്‍ക്കും’ പണി വരുന്നു

For full experience, Download our mobile application:
Get it on Google Play

ലോകത്തിലെ ഏറ്റവും വലിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ഫേസ്ബുക്ക് അതിന്‍റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ശുദ്ധീകരണം തങ്ങളുടെ പ്ലാറ്റ്ഫോമില്‍ ആരംഭിച്ചതായി റിപ്പോര്‍ട്ട്. ഗൂഢാലോചന സിദ്ധാന്തക്കാര്‍, വ്യാജ വാര്‍ത്ത പ്രചാരകര്‍, സംഘര്‍ഷം ഉണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ എന്നിവരെയും ഇത്തരക്കാരാല്‍ നിയന്ത്രിക്കപ്പെടുന്ന ഗ്രൂപ്പുകളെയുമാണ് ഫേസ്ബുക്ക് ഇല്ലാതാക്കാന്‍ ആരംഭിച്ചത്.

ഇതിന്‍റെ ഭാഗമായി കൊവിഡ് 19 സംബന്ധിച്ച് വ്യാജ പ്രചാരണം നടത്തുന്ന ജര്‍മ്മന്‍ ഗ്രൂപ്പിനെയും, അതിലെ അംഗങ്ങളെയും ഫേസ്ബുക്ക് ഒഴിവാക്കിയതായി റോയിട്ടേര്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നു. വ്യാഴാഴ്ചയാണ് ഇത് സംബന്ധിച്ച പുതിയ ടൂള്‍ ഫേസ്ബുക്ക് പ്രഖ്യാപിച്ചത്. ഫേസ്ബുക്കിന്‍റെ നിലവിലുള്ള സുരക്ഷ പബ്ലിക്ക് നയങ്ങള്‍ക്ക് വിരുദ്ധമായി സംഘടിതവും വിനാശകരവുമായി ആശയ പ്രചാരണം നടത്തുന്ന സംഘങ്ങളെ ഈ ടൂള്‍ ഉപയോഗിച്ച് കണ്ടെത്തും

അടുത്തിടെയായി വ്യാജ പ്രചാരണങ്ങളുടെ പേരിലും, അവയ്ക്കെതിരെ ഫേസ്ബുക്ക് എടുക്കുന്ന നടപടികളുടെ പേരിലും ഈ സോഷ്യല്‍ മീഡിയ ഭീമന്‍ ഏറെ സമ്മര്‍ദ്ദത്തിലാണ്. ഇത്തരം സമ്മര്‍ദ്ദങ്ങള്‍ അന്താരാഷ്ട്ര തലത്തില്‍ തന്നെ ഉയരുന്ന പാശ്ചാത്തലത്തിലാണ് പുതിയ ടൂളിന്‍റെ പ്രഖ്യാപനം. ഒരു ഗ്രൂപ്പ് വിനാശകരമായ പെരുമാറ്റം കാണിക്കുന്നുണ്ടെങ്കില്‍ യാതൊരു ഇളവും നല്‍കേണ്ടെന്നാണ് ഫേസ്ബുക്ക് തീരുമാനം എന്നാണ് ഫേസ്ബുക്ക് ഹെഡ് ഓഫ് സെക്യൂരിറ്റി പോളിസി നതാനീല്‍ ഗ്ലിച്ചര്‍ പറയുന്നത്.

അതായത് ഒരു ഗ്രൂപ്പില്‍ സംഘടിതമായി തീരുമാനം എടുത്ത് പുറത്ത് വിദ്വേഷം പ്രചാരണം നടത്തുകയാണെങ്കില്‍ അത് കണ്ടെത്താനും ഫേസ്ബുക്കിന് അത് നിര്‍ത്തലാക്കാനുമുള്ള ശേഷി പുതിയ സംവിധാനം നല്‍കുന്നുണ്ട്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

സൂര്യാഘാതം ; കണ്ണൂരിലും പാലക്കാടും മരണം

0
പാലക്കാട് : കണ്ണൂരില്‍ സൂര്യാഘാതമേറ്റ് ഒരാള്‍ മരിച്ചു. പന്തക്കല്‍ സ്വദേശി യു...

അമിത വേഗതയിലെത്തിയ കാറുകള്‍ അത്തിക്കയം പാലം ജംങ്ഷനില്‍ കൂട്ടിയിടിച്ചു

0
അത്തിക്കയം: അമിത വേഗതയിലെത്തിയ കാറുകള്‍ അത്തിക്കയം പാലം ജംങ്ഷനില്‍ കൂട്ടിയിടിച്ചു. സംഭവത്തില്‍...

ഒമാനിലെ വാഹനാപകടം ; മ​ല​യാ​ളി ന​ഴ്സു​മാ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ ഇ​ന്ന്​ നാ​ട്ടി​​ലെത്തി​ച്ചു

0
മസ്കറ്റ്: ഒമാനിലെ നിസ്വയില്‍ വ്യാഴാഴ്ചയുണ്ടായ വാഹനാപകടത്തില്‍ മരിച്ച മലയാളി നഴ്സുമാരുടെ മൃതദേഹങ്ങള്‍...

ആന കൂട്ടിലേക്ക് വിനോദ സഞ്ചാരികളുടെ ഒഴുക്ക്‌

0
കോന്നി : അവധി ദിനങ്ങളിൽ സഞ്ചാരികളാൽ നിറഞ്ഞ്‌ ആനകൂട്. ഞായറാഴ്‌ച 4...