ഓമല്ലൂര്‍ : ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ സര്‍ക്കാരിന്റെ 100 ദിനകര്‍മ്മ പരിപാടിയുടെ ഭാഗമായി ലൈഫ്ഭവന പദ്ധതിയില്‍ നിർമ്മിച്ച ഒന്‍പത് വീടുകളുടെ പൂര്‍ത്തീകരണ പ്രഖ്യാപനവും താക്കോല്‍ദാനവും ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന് നിര്‍വഹിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജോണ്സണ് വിളവിനാല്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ വൈസ് പ്രസിഡന്റ് സ്മിത സുരേഷ്, വികസന സ്റ്റാന്റിംഗ് കമ്മിറ്റിചെയര്‍മാന്‍ ഷാജി ജോര്‍ജ്, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സാലി തോമസ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന് അഡ്വ.എസ് മനോജ്കുമാര്‍, മറ്റ് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥരായ സെക്രട്ടറി പി.രാജീവ്, വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ആതിര അര്ജുന്, മറ്റ് ഉദ്യോഗസ്ഥര്‍, ഭവനനിര്‍മ്മാണം പൂര്‍ത്തീകരിച്ച ഗുണഭോക്താക്കള്‍ എന്നിവര്‍ പങ്കെടുത്തു.