Monday, May 13, 2024 11:04 pm

വിയ്യൂര്‍ ജയിലില്‍ പ്രതികള്‍ക്ക് ഒത്താശ ; സൂപ്രണ്ടിന്റെ ഓഫിസില്‍ ഇരുന്ന് പ്രതികള്‍ ഫോണ്‍ വിളിച്ചതായി കണ്ടെത്തല്‍

For full experience, Download our mobile application:
Get it on Google Play

വിയ്യൂര്‍ : വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ പ്രതികള്‍ക്ക് ഉദ്യോഗസ്ഥരുടെ ഒത്താശ. സൂപ്രണ്ടിന്റെ ഓഫിസില്‍ ഇരുന്ന് പ്രതികള്‍ ഫോണ്‍ വിളിച്ചതായി കണ്ടെത്തി. ഉത്തരമേഖലാ ജയില്‍ ഡിഐജിയുടെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. ജയില്‍ സൂപ്രണ്ട് എ.ജി സുരേഷ് ഉള്‍പ്പെടെയുള്ളവരാണ് അനധികൃത ഫോണ്‍ വിളിക്ക് ഒത്താശ ചെയ്തത്. ടി.പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി കൊടി സുനിയുടെ ഫോണ്‍ ദുരുപയോഗവും സ്ഥിരീകരിച്ചു.

ഫോണ്‍വിളി വിവാദത്തില്‍ സൂപ്രണ്ട് എ.ജി സുരേഷിനെതിരെ കര്‍ശന നടപടിയെടുക്കണമെന്ന റിപ്പോര്‍ട്ട് ഡിഐജി എം.കെ വിനോദ്കുമാര്‍, ജയില്‍ മേധാവി ഷേക് ദര്‍വേഷ് സാഹേബിനു കൈമാറി. ഫ്ലാറ്റ് കൊലക്കേസ് പ്രതി റഷീദ്, ടി.പി കേസ് പ്രതി കൊടി സുനി എന്നിവരില്‍ നിന്ന് പിടിച്ചെടുത്ത ഫോണുകളില്‍ നിന്ന് ആയിരത്തിലേറെ വിളികള്‍ നടത്തിയിട്ടുണ്ടെന്ന പോലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു വകുപ്പുതല അന്വേഷണം. ഒരു വര്‍ഷത്തോളം സൂപ്രണ്ടിന്റെ ഓഫിസ് സഹായിയായിരുന്നു റഷീദ്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കരമന അഖില്‍ കൊലക്കേസില്‍ രണ്ടുപേര്‍ കൂടി പിടിയിലായി ; ആകെ അറസ്റ്റിലായത് എട്ട് പേര്‍,...

0
തിരുവനന്തപുരം: കരമന അഖില്‍ കൊലക്കേസില്‍ രണ്ടുപേര്‍ കൂടി പിടിയിലായി. ബാറിൽ വെച്ച്...

മലപ്പുറത്ത് കാട്ടുപന്നി ആക്രമണം ; രണ്ട് യുവതികള്‍ക്ക് പരിക്ക്

0
മലപ്പുറം: നിലമ്പൂരില്‍ കാട്ടുപന്നിയാക്രമണത്തില്‍ രണ്ട് യുവതികള്‍ക്ക് പരിക്ക്. ചോക്കാട് സ്വദേശി ലിന്റു(35),...

ഇനിയൊരു അറിയിപ്പ് ഉണ്ടാകില്ല, മെയ് 31-നകം ഈ അക്കൗണ്ടുകൾ ക്ലോസ് ചെയ്യും ; ഉപഭോക്താക്കളോട്...

0
രാജ്യത്തെ രണ്ടാമത്തെ വലിയ പൊതു ബാങ്കായ പഞ്ചാബ് നാഷണൽ ബാങ്ക് കഴിഞ്ഞ...

പെരിയ സൽക്കാര വിവാദം ; അന്വേഷണ സമിതിയെ നിയോഗിച്ച് കെപിസിസി

0
തിരുവനന്തപുരം: പെരിയ ഇരട്ടക്കൊലപാതകക്കേസിലെ പ്രതിയുടെ മകന്റെ വിവാഹ സൽക്കാരത്തിൽ കോൺഗ്രസ് നേതാക്കൾ...