Monday, May 20, 2024 10:25 pm

ഓടിയത് വെറും 10000 കിമീ ; കോലിയുടെ കാര്‍ കൊച്ചിയില്‍ വില്‍പ്പനയ്ക്ക് – വില 1.35 കോടി!

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലി ഉപയോഗിച്ച കാര്‍ കേരളത്തില്‍ വില്‍പ്പനയ്ക്ക്. അദ്ദേഹം ഉപയോഗിച്ച ശേഷം വിറ്റ ലംബോര്‍ഗിനി കാര്‍ ആണ് വില്‍പ്പനയ്ക്കായി കൊച്ചി കുണ്ടന്നൂരിലെ യൂസ്‍ഡ് കാര്‍ ഷോറൂമില്‍ എത്തിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. കുണ്ടന്നൂര്‍ മരടിലെ റോയല്‍ ഡ്രൈവ് ഷോറൂമിലാണ് വാഹനം ഉള്ളത്.

ഓറഞ്ച് നിറത്തിലുള്ള ഗലാർഡോ സ്പൈഡർ മോഡൽ ലംബോർഗിനി കാറാണിത്. 2013 മോഡൽ ഗലാർഡോ ഇന്ത്യയിൽ ആദ്യമായി സ്വന്തമാക്കിയതും വിരാട് കോലിയാണ്. പതിനായിരത്തോളം കിലോമീറ്റര്‍ ഓടിച്ച ശേഷം കോലി വിറ്റ കാര്‍ മറ്റൊരാള്‍ വാങ്ങുകയും പിന്നീട് മുംബൈയില്‍ നിന്ന് കൊച്ചിയില്‍ എത്തിക്കുകയുമായിരുന്നു. ആറ് മാസം മുന്‍പ് കൊച്ചിയില്‍ എത്തിച്ച കാറിന്റെ വില ഒരു കോടി 35 ലക്ഷം രൂപയാണ്. സെലിബ്രിറ്റികള്‍ കൂടുതലും ഉപയോഗിക്കുന്ന ലംബോര്‍ഗിനിയുടെ കണ്‍വേര്‍ട്ടബിള്‍ മോഡല്‍ ആണ് വില്‍പ്പനയ്ക്ക് എത്തിച്ചിരിക്കുന്നത്.

ആറു മാസം കോഴിക്കോട് ഷോറൂമിലും വാഹനമുണ്ടായിരുന്നു. പോണ്ടിച്ചേരി രജിസ്ട്രേഷനിലുള്ള കാർ ആകെ 10,000 കിലോമീറ്ററാണ് ഓടിയിട്ടുള്ളതെന്ന് കാര്‍ ടോഖ് റിപ്പോര്‍ട്ട് ചെയ്യുന്നു. 10 സിലിണ്ടർ എൻജിന്റെ പവർ 560 ബിഎച്ച്പി. 100 കിലോമീറ്റർ വേഗം കൈവരിക്കാൻ 4 സെക്കൻഡിൽ താഴെ സമയം മതി ഈ കാറിന്. 2021 ഡിസംബര്‍ വരെ ഇന്‍ഷുറന്‍സ് വാലിഡിറ്റിയും വാഹനത്തിന് ഉണ്ട്. വിരാട് കോലി ഉപയോഗിച്ചിരുന്ന കാര്‍ ആയതിനാല്‍ തന്നെ വാഹനം നേരില്‍ കാണാന്‍ നിരവധി പേരാണ് ഷോറൂമില്‍ എത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കൊടകര കവർച്ചാ കേസിൽ സുരേന്ദ്രനെതിരെ ഇഡി അന്വേഷണമില്ല : ഹർജി ഹൈക്കോടതി തള്ളി

0
കൊച്ചി: കൊടകര കവർച്ചാ കേസില്‍ ഇഡി അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി...

കരുനാഗപ്പള്ളിയില്‍ നടന്ന അപകടമരണങ്ങളുടെ പശ്ചാത്തലത്തില്‍ രണ്ട് ഡ്രൈവര്‍മാര്‍ക്കെതിരെ നടപടി സ്വീകരിച്ച് കെഎസ്ആര്‍ടിസി

0
തിരുവനന്തപുരം: കരുനാഗപ്പള്ളിയില്‍ നടന്ന അപകടമരണങ്ങളുടെ പശ്ചാത്തലത്തില്‍ രണ്ട് ഡ്രൈവര്‍മാര്‍ക്കെതിരെ നടപടി സ്വീകരിച്ച്...

കണ്‍സ്യൂമര്‍ഫെഡിന്റെ സ്‌കൂള്‍ മാര്‍ക്കറ്റ് കളക്ടറേറ്റില്‍ താഴത്തെ നിലയില്‍ പ്രവര്‍ത്തനം ആരംഭിച്ചു

0
പത്തനംതിട്ട : കണ്‍സ്യൂമര്‍ഫെഡിന്റെ സ്‌കൂള്‍ മാര്‍ക്കറ്റ് കളക്ടറേറ്റില്‍ താഴത്തെ നിലയില്‍ പ്രവര്‍ത്തനം...

ലോക്സഭാ തെരഞ്ഞെടുപ്പ് ; അഞ്ചാം ഘട്ടത്തിൽ 57.51 ശതമാനം പോളിങ്

0
ഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ടത്തിൽ 57.51 ശതമാനം പോളിങ്. എട്ട്...