ഗ്രീന്‍പീസിന്റെ ആരോഗ്യഗുണങ്ങള്‍ എന്തെല്ലാം…?

For full experience, Download our mobile application:
Get it on Google Play

ഗ്രീൻ പീസിൽ ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയിരിക്കുന്നു. ഫ്രഷ് ഗ്രീൻ പീസ് ഭക്ഷണത്തിൽ പതിവായി ഉൾപ്പെടുത്തുന്നത് ആരോഗ്യഗുണങ്ങളേകും. 100 ഗ്രാം ഗ്രീൻ പീസിൽ 78 കാലറി മാത്രമാണുള്ളത്. പ്രോട്ടീന്റെ മികച്ച ഉറവിടമായ ​ഗ്രീൻ പീസ് പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. ഇതിൽ സിങ്ക്, പൊട്ടാസ്യം, വിറ്റാമിനുകൾ, ഫൈബർ എന്നിവയ്‌ക്കൊപ്പം വിറ്റാമിൻ എ, ബി, സി, ഇ, കെ എന്നിവയും അടങ്ങിയിട്ടുണ്ട്.

കുടലിന്റെ ആരോ​ഗ്യത്തിനും കണ്ണിന്റെ ആരോഗ്യത്തിനും മികച്ചതാണ് ​ഗ്രീൻ പീസ് എന്ന് നടിയും ഫിറ്റ്നസ് വിദ​ഗ്ധയുമായ ഭാഗ്യശ്രീ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച പോസ്റ്റിൽ പറയുന്നു. ഗ്രീൻ പീസിൽ ഫൈബർ ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ കുടൽ ബാക്ടീരിയയെ ഉത്തേജിപ്പിച്ച് ദഹന ആരോഗ്യത്തെ സഹായിക്കുന്നു. ഇത് മലബന്ധം പ്രശ്നം അകറ്റാനും സഹായിക്കുന്നു. ടൈപ്പ് 2 പ്രമേഹം, പൊണ്ണത്തടി പോലുള്ള അവസ്ഥകളുടെ അപകടസാധ്യത കുറയ്ക്കാനും മാത്രമല്ല ഫൈബർ ഉപാപചയ ആരോഗ്യത്തിന് നല്ലതായി കണക്കാക്കപ്പെടുന്നു. ഇതിൽ ഗ്ലൈസെമിക് സൂചികയുടെ അളവ് കുറവാണ്. അതിനാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് ആരോഗ്യകരമായി നിലനിർത്താനും ഗ്രീൻപീസ് സഹായിക്കും.

ആന്റി ഓക്‌സിഡന്റുകൾ, മഗ്നീഷ്യം, കാൽസ്യം, പൊട്ടാസ്യം എന്നിവ അടങ്ങിയിട്ടുള്ള ​ഗ്രീൻ പീസ് രക്തസമ്മർദം നിയന്ത്രിക്കുകയും ഹൃദയാരോഗ്യം ഏകുകയും ചെയ്യുന്നു. ശരീരത്തിന്റെ രോഗപ്രതിരോധ ശക്തി വർധിപ്പിക്കാൻ സഹായിക്കുന്ന പോഷകമാണ് വൈറ്റമിൻ സി. ഗ്രീൻപീസിൽ വൈറ്റമിൻ സി ഉണ്ട്. ഇത് രോഗങ്ങളകറ്റി ആരോഗ്യമേകുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...