Monday, May 6, 2024 7:59 am

പിങ്ക് പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി വേണo : പട്ടികജാതി കമ്മീഷന്‍

For full experience, Download our mobile application:
Get it on Google Play

കൊല്ലം :  പോലീസ് വാഹനത്തില്‍നിന്നും മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്നാരോപിച്ച്‌ ആറ്റിങ്ങലില്‍ പിങ്ക് പോലീസ് എട്ടുവയസുകാരിയായ മകളെയും പിതാവിനെയും പരസ്യ വിചാരണ നടത്തിയ കേസില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് പട്ടികജാതി കമ്മീഷന്‍. സംഭവത്തില്‍ റിപ്പോർട്ട് ഡിജിപിയ്ക്ക് നല്‍കും.

ഉദ്യോഗസ്ഥ രജിതയെ ന്യായീകരിച്ചാണ് പോലീസ് പട്ടികജാതി കമ്മീഷന് റിപ്പോർട്ട് നല്‍കിയത്. രജിത ഗുരുതര തെറ്റുകളൊന്നും ചെയ്തിട്ടില്ലെന്നും ജാഗ്രതക്കുറവ് മാത്രമാണ് ഉണ്ടായതെന്നുമാണ് റിപ്പോർട്ടിലുള്ളത്. വെള്ളിയാഴ്ച ആറ്റിങ്ങലില്‍ വച്ചാണ് എട്ട് വയസുകാരിക്കും അച്ഛനും പിങ്ക് പോലീസില്‍ നിന്ന് ദുരനുഭവമുണ്ടായത്. തന്‍റെ മൊബൈല്‍ മോഷ്ടിച്ചു എന്നാരോപിച്ച്‌ അച്ഛനെയും മകളെയും പോലീസ് ഉദ്യോഗസ്ഥയായ രജിത ചോദ്യം ചെയ്യുകയായിരുന്നു.

പോലീസ് വാഹനത്തിലെ ബാഗില്‍ നിന്നും മൊബൈല്‍ കിട്ടിയിട്ടും നാട്ടുകാരുടെ മുന്നില്‍ രജിത സ്വന്തം നിലപാട് ന്യായീകരിക്കുകയായിരുന്നു. അന്വേഷണം നടത്തിയ ആറ്റിങ്ങല്‍ ഡിവൈഎസ്പി, രജിത അപമര്യാദയായി പെരുമാറിയിട്ടില്ലെന്ന റിപ്പോർട്ടാണ് നല്‍കിയത്. ഇതിന് പിന്നാലെ രജിതയുടെ നടപടി നല്ല നടപ്പ് പരിശീലനത്തില്‍ ഒതുക്കി. ഇതോടെ അച്ഛനും മകളും ഡിജിപിയെ കണ്ടു. പിന്നാലെ ഐജിക്ക് അന്വേഷണച്ചുമതല നല്‍കി. പോലീസ് ഉദ്യോഗസ്ഥയില്‍ നിന്ന് മോശം പെരുമാറ്റം നേരിട്ട പെണ്‍കുട്ടിക്ക് ജില്ലാ ശിശു വികസനസമിതി കൗണ്‍സിലിംഗ് നല്‍കിയിരുന്നു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഡ്രൈവർ യദു ഉരുണ്ടുകളി നിർത്തി മാപ്പ് പറയണം – നടി റോഷ്ന ആൻ റോയ്

0
തിരുവനന്തപുരം: ഉരുണ്ടുകളി നിർത്തി ഡ്രൈവർ യദു മാപ്പ് പറയണമെന്ന് നടി റോഷ്ന...

പൂഞ്ചിൽ ഭീകരര്‍ക്ക് മറുപടി നല്‍കാന്‍ സൈന്യം ; ഷാസിതാറിൽ വ്യാപക തിരച്ചിൽ

0
ജമ്മുകശ്മീര്‍: പൂഞ്ച് ഭീകരാക്രമണത്തില്‍ ഭീകരര്‍ക്ക് മറുപടി നല്‍കാന്‍ ഒരുങ്ങി സൈന്യം. വാഹനവ്യൂഹത്തിന്...

ബ്രസീല്‍ വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 75 ആയി ; 100 പേരെ കാണാനില്ല

0
റിയോ ഡി ജനീറോ: കനത്ത മഴയെത്തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും ബ്രസീലില്‍ മരണം...

യു.കെയിൽ ജോലി വാഗ്ദാനം ചെയ്ത് 10 ലക്ഷം തട്ടി ; ദുബായിലേക്ക് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ...

0
തിരുവനന്തപുരം: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ പ്രതി പിടിയിൽ....