വിയ്യൂർ ജയിലിലെ പ്രതികളുടെ ഫോൺ വിളി ; ജയിൽ സൂപ്രണ്ടിന് കാരണം കാണിക്കൽ നോട്ടീസ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : തൃശ്ശൂർ വിയ്യൂർ ജയിലിലെ പ്രതികളുടെ ഫോൺ വിളി സംബന്ധിച്ച് ജയിൽ സൂപ്രണ്ടിന് കാരണം കാണിക്കൽ നോട്ടീസ് നൽകി. ഏഴ് ദിവസത്തിനകം മറുപടി നൽകണമെന്നാണ് ജയിൽ ഡി.ജി.പിയുടെ  ഉത്തരവ് അന്വേഷണ റിപ്പോർട്ടിൽ സൂപ്രണ്ടിനെതിരെയടക്കമുള്ള കണ്ടെത്തൽ സർക്കാരിനെ അറിയിക്കും. ജയിൽ സൂപ്രണ്ട് എ.ജി സുരേഷിനാണ് നോട്ടീസ് നൽകിയത്. ഉത്തര മേഖല ജയിൽ ഡി.ഐ.ജി യുടെ റിപ്പോർട്ടിലാണ് നടപടി.

വിയ്യൂർ സെൻട്രൽ ജയിലിൽ തടവുകാരുടെ ഫോൺ വിളി സജീവമാണെന്നു കണ്ടെത്തിയ സാഹചര്യത്തിൽ ജയിൽ ഡി.ജി.പി പരിശോധന നടത്തിയിരുന്നു.  ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണോ തടവുകാർക്ക് സൗകര്യം ലഭിക്കുന്നതെന്നും ജയിൽ ഡി.ജി.പി പരിശോധിച്ചു. ജയിലിൽ ഫോണിന്റെയും ലഹരിയുടെയും ഉപയോഗം വ്യാപകമായതിനാൽ ക്രൈം ബ്രാഞ്ച് അന്വേഷിക്കണമെന്ന് നേരത്തെ ജയിൽ മേധാവി ആഭ്യന്തര സെക്രട്ടറിക്ക് കത്ത് നൽകിയിരുന്നു.

നേരത്തെ ടി.പി വധക്കേസ് പ്രതിയായ കൊടി സുനിയിൽ നിന്നും ഫോൺ പിടിച്ചെടുക്കുകയും പല തവണ ഗുണ്ടകളെ അടക്കം സുനി ജയിലിൽ വിളിച്ചെന്നും കണ്ടെത്തിയിരുന്നു. കൊലപാതക കേസിൽ തടവിൽ കഴിയുന്ന റഷീദ് എന്ന തടവുകാരൻ 223 മൊബൈൽ നമ്പറുകളിലേക്ക് 1345 തവണ ഫോൺ വിളിച്ചിരുന്നതായി അധികൃതർ കണ്ടെത്തി. ഇതേ ഫോണിൽ നിന്ന് മറ്റു തടവുകാരും വിളിച്ചിട്ടുണ്ട്. ജാമറുകൾ ഉൾപ്പെടെയുള്ള ശക്തമായ നിയന്ത്രണങ്ങൾ ഫലം കാണാത്ത സ്ഥിതിയാണ്. തീവ്രവാദ കേസുകളിൽ അടക്കം പ്രതികളായവർ ജയിലിൽ കഴിയുന്ന സാഹചര്യത്തിൽ അതീവ ഗൗരവത്തോടെ ആണ് ആഭ്യന്തര വകുപ്പ് വിഷയത്തെ കാണുന്നത്. അതു കൊണ്ടു തന്നെയാണ് ക്രൈം ബ്രാഞ്ച് അന്വേഷണത്തിനുള്ള ശുപാർശ.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെച്ചൂച്ചിറ കുളമാംകുഴിയിൽ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു : തിരിഞ്ഞുനോക്കാതെ അധികൃതർ

0
​വെച്ചൂച്ചിറ : വെച്ചൂച്ചിറ കുളമാംകുഴിയിൽ പൈപ്പ് പൊട്ടി കുടിവെള്ളം വൻതോതിൽ പാഴായിപ്പോയിട്ടും...

ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കും ഓണക്കോടി സമ്മാനിച്ച് പ്രിയങ്ക ഗാന്ധി എംപി

0
വണ്ടൂർ: വയനാട് ലോക്സഭ മണ്ഡലത്തിലെ ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കുമായി...

ഡൽഹിയിൽ മഴക്കെടുതി ; ഗുരുഗ്രാമിലും ഫരീദാബാദിലും ഓറഞ്ച് അലേർട്ട്

0
ന്യൂഡൽഹി: കനത്ത മഴയും ശക്തമായ കാറ്റും ഡൽഹിയിലും ദേശീയ തലസ്ഥാന...

പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നു

0
ചെന്നൈ: തമിഴ്‌നാട്ടിൽ ഏറെ പ്രതിഷേധത്തിനിടയാക്കിയ പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നതായി...