വെച്ചൂച്ചിറ കുളമാംകുഴിയിൽ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു : തിരിഞ്ഞുനോക്കാതെ അധികൃതർ

For full experience, Download our mobile application:
Get it on Google Play

​വെച്ചൂച്ചിറ : വെച്ചൂച്ചിറ കുളമാംകുഴിയിൽ പൈപ്പ് പൊട്ടി കുടിവെള്ളം വൻതോതിൽ പാഴായിപ്പോയിട്ടും നടപടിയെടുക്കാതെ വാട്ടർ അതോറിറ്റി അധികൃതർ. കുളമാംകുഴി സെന്റ് തോമസ് സ്കൂളിന് സമീപമാണ് ദിവസങ്ങളായി പൈപ്പ് ലൈൻ പൊട്ടി കുടിവെള്ളം റോഡിലേക്ക് ഒഴുകുന്നത്. നാട്ടുകാർ നിരവധി തവണ അധികൃതരെ വിവരമറിയിച്ചിട്ടും തകരാർ പരിഹരിക്കാൻ നടപടിയുണ്ടായിട്ടില്ലെന്ന് പ്രദേശവാസികൾ പറയുന്നു. മഴക്കാലത്തും കുടിവെള്ള ക്ഷാമമുള്ള മേഖലയിലാണ് ആയിരക്കണക്കിന് ലിറ്റർ കുടിവെള്ളം വഴിയരികിൽ പാഴായി പോകുന്നത്.

പൈപ്പ് പൊട്ടി വെള്ളം ഒഴുകുന്നത് മൂലം റോഡ് തകരാനും അപകടങ്ങൾ ഉണ്ടാകാനും സാധ്യതയേറെയാണ്. കൂടാതെ സ്കൂൾ കുട്ടികൾ ഉൾപ്പെടെയുള്ള കാൽനട യാത്രക്കാരും ഇതുമൂലം ഏറെ ദുരിതം അനുഭവിക്കുന്നുണ്ട്. ബന്ധപ്പെട്ട അധികൃതർ  സ്ഥലത്തെത്തി പൈപ്പിലെ ചോർച്ച പരിഹരിച്ച് കുടിവെള്ള വിതരണം പുനഃസ്ഥാപിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കും ഓണക്കോടി സമ്മാനിച്ച് പ്രിയങ്ക ഗാന്ധി എംപി

0
വണ്ടൂർ: വയനാട് ലോക്സഭ മണ്ഡലത്തിലെ ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കുമായി...

ഡൽഹിയിൽ മഴക്കെടുതി ; ഗുരുഗ്രാമിലും ഫരീദാബാദിലും ഓറഞ്ച് അലേർട്ട്

0
ന്യൂഡൽഹി: കനത്ത മഴയും ശക്തമായ കാറ്റും ഡൽഹിയിലും ദേശീയ തലസ്ഥാന...

പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നു

0
ചെന്നൈ: തമിഴ്‌നാട്ടിൽ ഏറെ പ്രതിഷേധത്തിനിടയാക്കിയ പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നതായി...

റോഡിൽ തോന്നിയപോലെ ലെയിൻ മാറേണ്ട ; നിയമം ലംഘിച്ചാൽ നടപടിയുമായി കേരള പോലീസ്

0
തിരുവനന്തപുരം: ദേശീയപാതയിൽ യാത്ര ചെയ്യുമ്പോൾ ഏത് ലെയിനിലൂടെ പോകണമെന്ന കാര്യത്തിൽ...