Tuesday, April 30, 2024 12:42 pm

വിദ്യാലയങ്ങള്‍ തുറക്കുന്നു – പോലീസ് സ്വീകരിക്കേണ്ട നടപടികള്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച് ; അനില്‍കാന്ത്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വിദ്യാലയങ്ങള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് പോലീസ് സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച്‌ സംസ്ഥാന പോലീസ് മേധാവി അനില്‍കാന്ത് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. എല്ലാ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരും തങ്ങളുടെ അധികാരപരിധിയിലുളള സ്‌കൂളുകളിലെ പ്രഥമാധ്യാപകരുടെ യോഗം വിളിച്ചുകൂട്ടി കുട്ടികളുമായി ബന്ധപ്പെട്ട സുരക്ഷ, ആരോഗ്യ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യും.

സ്‌കൂള്‍ മാനേജ്‌മെന്റുമായി സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ ചര്‍ച്ച നടത്തും. സ്‌കൂള്‍ ബസുകള്‍ നല്ല കണ്ടീഷനാണെന്ന് ഉറപ്പാക്കും. അറ്റകുറ്റപ്പണികള്‍ ആവശ്യമെങ്കില്‍ ഒക്ടോബര്‍ 20 ന് മുമ്പ് പൂര്‍ത്തിയാക്കണം. പത്ത് വര്‍ഷത്തിലധികം പ്രവര്‍ത്തന പരിചയമുളളവരെ മാത്രമേ സ്‌കൂള്‍ വാഹനങ്ങള്‍ ഓടിക്കാന്‍ നിയോഗിക്കാവൂ. സ്‌കൂള്‍ ബസുകളില്‍ സ്പീഡ് ഗവര്‍ണര്‍ സ്ഥാപിക്കണം. ഇത്തരം കാര്യങ്ങളില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ സഹായവും തേടേണ്ടതാണ്. സ്‌കൂള്‍ വാഹനങ്ങള്‍ എല്ലാവിധ കോവിഡ് മാനദണ്ഡങ്ങളും പാലിച്ച്‌ മാത്രമേ സ്‌കൂള്‍ കുട്ടികളുമായി യാത്ര ചെയ്യാന്‍ അനുവദിക്കൂ.

എല്ലാ വിദ്യാലയങ്ങളും ഒരു അധ്യാപകനെ സ്‌കൂള്‍ സേഫ്റ്റി ഓഫീസറായി നിയോഗിക്കണം. സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ സ്ഥിരമായി സ്‌കൂളുകള്‍ സന്ദര്‍ശിച്ച്‌ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പാക്കും. ജില്ലാ പോലീസ് മേധാവിമാര്‍ എല്ലാ ദിവസവും നിര്‍ദ്ദേശങ്ങള്‍ വിലയിരുത്തണമെന്ന് സംസ്ഥാന പോലീസ് മേധാവി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

വയനാട് കമ്പമലയിൽ മാവോവാദികളും പോലീസും തമ്മിൽ ഏറ്റുമുട്ടൽ ; നാട്ടുകാർ പരിഭ്രാന്തിയിൽ

0
മാനന്തവാടി: വയനാട് തലപ്പുഴ കമ്പമലയിൽ മാവോവാദികളും പോലീസും തമ്മിൽ ഏറ്റുമുട്ടൽ. ചൊവ്വാഴ്ച...

പരസ്യ വിചാരണ ടെസ്റ്റില്‍ പങ്കെടുത്ത മുഴുവന്‍ എംവിഡി ഉദ്യോഗസ്ഥരും പരാജയപ്പെട്ടു ; ഉദ്യോ​ഗസ്ഥർക്കെതിരെ നടപടി...

0
തിരുവനന്തപുരം: മോട്ടോർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥർക്കെതിരായ പരസ്യവിചാരണ ടെസ്റ്റിൽ തിരുവനന്തപുരം മുട്ടത്തറയിലെ...

സംവരണം റദ്ദാക്കുമെന്ന അമിത് ഷായുടെ വ്യാജ വീഡിയോ പ്രചരിച്ച സംഭവം; സമാജ്‌വാദി പാർട്ടി, കോൺ​ഗ്രസ്...

0
ഹൈദ​രാബാദ്: മതാടിസ്ഥാനത്തിലുള്ള സംവരണത്തിനെതിരെ പ്രസം​ഗിച്ച അമിത് ഷായുടെ വീഡിയോ എഡിറ്റ് ചെയ്ത്...

പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ മീറ്റിംഗിലാണ് – രോഗികള്‍ കാത്തിരിക്കുക

0
പത്തനംതിട്ട : പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ഡോക്ടര്‍മാരില്ല. ഇന്ന് രാവിലെ ഒപി...