ബസ് ചാര്‍ജ് വർധിപ്പിക്കണം ; ഗതാഗത മന്ത്രിയ്ക്ക് നിവേദനം നല്‍കി ബസുടമകള്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ബസ് ചാര്‍ജ് കൂട്ടണമെന്നാവശ്യപ്പെട്ട് സ്വകാര്യ ബസുടമകള്‍. മിനിമം ചാര്‍ജ് എട്ട് രൂപയില്‍ നിന്ന് പത്ത് രൂപയാക്കണമെന്നാണ് ആവശ്യം. വിദ്യാര്‍ത്ഥികളുടെ ബസ് ചാര്‍ജ് വര്‍ധിപ്പിക്കണമെന്ന ആവശ്യവും ബസുടമകള്‍ മുന്നോട്ടുവച്ചു. നിരക്ക് വര്‍ധനവ് ചൂണ്ടിക്കാട്ടി ബസുടമകള്‍ ഗതാഗത മന്ത്രിക്ക് നിവേദനം നല്‍കി. വിദ്യാര്‍ത്ഥികളുടെ ബസ് ചാര്‍ജ് ഒരു രൂപയില്‍ നിന്ന് അഞ്ച് രൂപയാക്കണമെന്നാണ് ആവശ്യം.

കഴിഞ്ഞ പതിനെട്ട് മാസമായി കടുത്ത പ്രതിസന്ധിയാണ് നേരിടുന്നതെന്നാണ് ബസുടമകള്‍ പറയുന്നത്. പല ബസുകളും കട്ടപ്പുറത്താണ്. സര്‍ക്കാര്‍ ഇളവുകള്‍ നല്‍കിയിട്ടും 60 ശതമാനം ബസുകള്‍ മാത്രമാണ് നിരത്തിലിറങ്ങിയിരിക്കുന്നത്. ബാക്കിയുള്ളവ നഷ്ടത്തിലാണ്.

പലര്‍ക്കും ഭീമമായ നഷ്ടമുണ്ടെന്നും ബസ് ചാര്‍ജ് വര്‍ധനയാണ് പരിഹാരമെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.  ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ബസുടമകള്‍ വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടിയേയും കണ്ടു. നിലവില്‍ ബസുടമകള്‍ സമരം പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ ഈ മാസം 30 ന് മുന്‍പ് തീരുമാനമെടുത്തില്ലെങ്കില്‍ കടുത്ത പ്രതിഷേധത്തിലേക്ക് കടക്കുമെന്നാണ് ബസുടമകള്‍ മുന്നറിയിപ്പ് നല്‍കുന്നത്

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ സ്ഥാപനത്തിന്റെ ഓണാഘോഷ പരിപാടിയിൽ ആംബുലൻസ് ദുരുപയോഗം ചെയ്തെന്ന് പരാതി

0
പാലക്കാട് : പാലക്കാട്ടെ ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ഓണാഘോഷ...

എളയാവൂരില്‍ ദേശീയപാത സംരക്ഷണഭിത്തി ഇടിഞ്ഞു

0
കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷന്‍ പരിധിയിലെ എളയാവൂരില്‍ ദേശീയപാത 66 ന്റെ...

ഹോം സ്റ്റേയിൽ എട്ടാം ക്ലാസുകാരി കൂട്ടമാനഭംഗത്തിനിരയായി ; അഞ്ച് പേർ പിടിയിൽ

0
ഗുവാഹത്തി: അസമിലെ കാംരൂപ് ജില്ലയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടി ഗുവാഹത്തിയിലെ...