പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ പ്രസവിച്ച കുഞ്ഞിനെ ബന്ധുക്കള്‍ 90,000 രൂപയ്ക്ക് വിറ്റു

0
Advertisement

നാഗ്പൂര്‍ : പീഡനത്തിനിരയായ പെണ്‍കുട്ടി പ്രസവിച്ച കുഞ്ഞിനെ ബന്ധുക്കള്‍ 90,000 രൂപയ്ക്ക് വിറ്റു. രണ്ടു മാസം പ്രായമായ പെണ്‍കുഞ്ഞിനെയാണ് ബന്ധുക്കള്‍ വിറ്റത്. കുഞ്ഞിനെ വിറ്റതായി പെണ്‍കുട്ടി മൊഴി നല്‍കി. വനിത-ശിശുക്ഷേമ വകുപ്പിന്റെ പരാതിയെ തുടര്‍ന്ന് കോട്‌വാലി പോലീസ് കേസെടുത്തു. കുഞ്ഞിനെ വാങ്ങിയ സ്ത്രീക്ക് ബന്ധു 100 രൂപയുടെ മുദ്രപത്രത്തില്‍ ഒപ്പിട്ടു നല്‍കിയിട്ടുണ്ട്.

Advertisement

ജൂലൈ അവസാനമാണ് പെണ്‍കുട്ടി കുഞ്ഞിന് ജന്മം നല്‍കിയത്. പിതാവ് നേരത്തെ മരിക്കുകയും മാതാവ് ഉപേക്ഷിക്കുകയും ചെയ്തതോടെ ബന്ധുക്കള്‍ക്കൊപ്പമായിരുന്നു പെണ്‍കുട്ടിയുടെ താമസം. അമ്മയെയും കുഞ്ഞിനെയും സര്‍ക്കാര്‍ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റണമെന്ന് വനിതാ-ശിശുക്ഷേമ വകുപ്പ് പോലീസിനോട് ആവശ്യപ്പെട്ടു.

Previous articleറെയില്‍വേ സ്റ്റേഷനില്‍ യുവതിക്ക് നേരെ പീഡനശ്രമം ; യുവാവ് അറസ്റ്റിൽ
Next articleബസ് ചാര്‍ജ് വർധിപ്പിക്കണം ; ഗതാഗത മന്ത്രിയ്ക്ക് നിവേദനം നല്‍കി ബസുടമകള്‍