നിയമങ്ങള്‍ കടുപ്പിച്ച് മോട്ടോർ വാഹന വകുപ്പ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : റോഡ് നിയമലംഘനങ്ങൾക്കെതിരെ കടുത്ത നിലപാടുമായി മോട്ടോർ വാഹന വകുപ്പ്. ഹെൽമെറ്റില്ലാതെ യാത്ര ചെയ്യുന്നതും ആംബുലൻസിന് വഴി നൽകാതിരിക്കുന്നതും ഉൾപ്പെടെയുള്ള ഗുരുതര നിയമലംഘനങ്ങൾക്ക് ഇനി ലൈസൻസ് സസ്പെൻഷൻ ഉൾപ്പെടെയുള്ള കർശന നടപടികൾ നേരിടേണ്ടിവരും. പുതിയ നിർദേശപ്രകാരം ഹെൽമെറ്റില്ലാതെ വാഹനം ഓടിക്കുന്നതായി കണ്ടെത്തിയാൽ മൂന്ന് മാസത്തേക്ക് ലൈസൻസ് സസ്പെൻഡ് ചെയ്യും. കൂടാതെ ഒരു ദിവസത്തെ നിർബന്ധിത പരിശീലന ക്ലാസിലും പങ്കെടുക്കണം. സസ്പെൻഡ് ചെയ്തവരുടെ വിവരങ്ങൾ സാരഥി പോർട്ടലിലും മോട്ടോർ വാഹന വകുപ്പിന്റെ വെബ്‌സൈറ്റിലും പ്രസിദ്ധീകരിക്കും. അടിയന്തര സേവന വാഹനമായ ആംബുലൻസിന് വഴി നൽകാതിരിക്കുന്നത് ഗുരുതര നിയമലംഘനമായി കണക്കാക്കും. ഇത്തരം സാഹചര്യങ്ങളിൽ ആറുമാസത്തേക്ക് ലൈസൻസ് സസ്പെൻഡ് ചെയ്യുകയും ഒരു ദിവസത്തെ പരിശീലന ക്ലാസ് നിർബന്ധമാക്കുകയും ചെയ്യും.

മദ്യപിച്ച് വാഹനമോടിക്കൽ, അപകടകരമായ ഡ്രൈവിംഗ്, അനധികൃത റേസിംഗ് എന്നിവയ്ക്ക് ആറുമാസം ലൈസൻസ് സസ്പെൻഷനും മൂന്ന് ദിവസത്തെ പരിശീലനവും ലഭിക്കും. അമിതവേഗത്തിൽ വാഹനമോടിക്കുന്നവർക്കും മൂന്ന് മാസത്തെ സസ്പെൻഷനും മൂന്ന് ദിവസത്തെ പരിശീലനവും നിർദേശിച്ചിട്ടുണ്ട്. അശ്രദ്ധമായോ മദ്യപിച്ചോ വാഹനമോടിച്ച് മരണത്തിന് ഇടയാക്കിയാൽ ഒരു വർഷത്തേക്ക് ലൈസൻസ് സസ്പെൻഡ് ചെയ്യും. കൂടാതെ അഞ്ച് ദിവസത്തെ പ്രത്യേക പരിശീലനവും നിർബന്ധമായിരിക്കും. നിയമലംഘനത്തിന്റെ ഗൗരവമനുസരിച്ച് ഒന്ന് മുതൽ അഞ്ച് ദിവസം വരെ പരിശീലന ക്ലാസുകൾ നിർബന്ധമാക്കുന്ന പുതിയ സംവിധാനം ഉടൻ നടപ്പാക്കാൻ ആർടിഒമാർക്ക് നിർദേശം നൽകും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....

ഫിദല്‍ കാസ്‌ട്രോയുടെ നൂറാം ജന്മവാര്‍ഷികത്തിൽ സിപിഐഎമ്മിന് സമ്മാനം ; മൂന്ന് കോടി വിലവരുന്ന വീട്...

0
ചെന്നൈ: ചെന്നൈയില്‍ സിപിഐഎമ്മിന് മൂന്ന് കോടി വിലവരുന്ന തറവാട് വീട് ഇഷ്ടദാനം...