തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ 20 തൃണമൂൽ എംപിമാർ ബിജെപിയിലേക്കെന്ന് അഭ്യൂഹം

For full experience, Download our mobile application:
Get it on Google Play

കൊൽക്കൊത്ത: ബംഗാളിൽ പാര്‍ട്ടിയുടെ ചരിത്രത്തിലുണ്ടായ ഏറ്റവും വലിയ തിരിച്ചടിയുടെ ആഘാതത്തിന് പിന്നാലെ തൃണമൂൽ കോൺഗ്രസിൽ ഉൾപ്പോര് നാൾക്കുനാൾ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കി 20 എംപിമാര്‍ ബിജെപിയുമായി ബന്ധപ്പെട്ടുവെന്നാണ് പുറത്തുവരുന്ന വിവരം. ഇവര്‍ ഉടനെ പാര്‍ട്ടി വിട്ടേക്കുമെന്നാണ് റിപ്പോര്‍ട്ട്.ഉന്നതതലങ്ങളിൽ ചർച്ചകൾ പുരോഗമിക്കുകയാണെന്നും പാര്‍ട്ടി വിടാൻ എംപിമാര്‍ താൽപര്യം പ്രകടിപ്പിച്ചതായും വൃത്തങ്ങൾ എൻഡി ടിവിയോട് പറഞ്ഞു. ലോക്സഭയിലും രാജ്യസഭയിലുമായി 41 എംപിമാരാണ് തൃണമൂലിനുള്ളത്. എംപിമാരുടെ ഈ കൂടുമാറ്റം യാഥാർത്ഥ്യമായാൽ അത് മമത ബാനർജിയുടെ രാഷ്ട്രീയ കരിയറിലെ തന്നെ ഏറ്റവും വലിയ തിരിച്ചടിയാകും. പ്രതിപക്ഷ ക്യാമ്പിൽ ഏറ്റവും കൂടുതൽ എംപിമാരുടെ പിന്തുണയുള്ള രണ്ടാമത്തെ പാര്‍ട്ടിയാണ് തൃണമൂൽ കോൺഗ്രസ്.

നിലവിൽ പാർലമെന്‍റിലെ പ്രതിപക്ഷ ചേരിയിലെ രണ്ടാമത്തെ ഏറ്റവും വലിയ കക്ഷിയാണ് തൃണമൂൽ കോൺഗ്രസ് . അതിനാൽ തന്നെ ടിഎംസിയിലെ പിളർപ്പ് മമതയെ മാത്രമല്ല, പാർലമെന്‍റിൽ ബിജെപിക്കെതിരെ ഒന്നിച്ചുനിൽക്കുന്ന പ്രതിപക്ഷ സഖ്യത്തിന്‍റെ ആകെ ശക്തിയെയും സ്വാധീനത്തെയും ബാധിക്കും.അതേസമയം ബംഗാളിലെ തൃണമൂൽ എംഎൽഎമാരുടെ ഇടയിൽ ഭിന്നത രൂക്ഷമാണ്. ഋതബ്രത ബാനർജിയുടെ നേതൃത്വത്തിലുള്ള 60 എംഎൽഎമാരുടെ വിമത വിഭാഗം തങ്ങളെ യഥാർഥ തൃണമൂൽ പാർട്ടിയായി പ്രഖ്യാപിച്ചു. ഈ വിഭാഗം ഋതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവായി നിയമിക്കുകയും നിയമസഭാ സ്പീക്കറുടെ അംഗീകാരം നേടുകയും ചെയ്തു.നിയമസഭയിൽ പ്രതിപക്ഷ നേതാവായി മമത ബാനർജിയെ തെരഞ്ഞെടുത്ത ഔദ്യോഗിക തീരുമാനത്തെ പരസ്യമായി ചോദ്യം ചെയ്തുകൊണ്ടാണ് ഈ 60 എംഎൽഎമാർ രംഗത്തുവന്നിരിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആണവകേന്ദ്രത്തിന്റെ നിർമ്മാണം വേഗത്തിലാക്കി ഇറാൻ ; ദൃശ്യങ്ങൾ പുറത്ത്

0
വാഷിങ്ടൺ: ഇറാനിലെ പിക്‌ആക്‌സ് മൗണ്ടനിലെ ആണവകേന്ദ്രത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേ​ഗത്തിൽ നടക്കുന്നതായി...

അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനം ; സെക്രട്ടറിയുടെ റിപ്പോർട്ട് വസ്തുതാ വിരുദ്ധമെന്ന് തുറന്നടിച്ച്...

0
മലപ്പുറം: മെസി അടങ്ങുന്ന അർജൻ്റീന ടീമിനെ കേരളത്തിൽ കൊണ്ടുവരുന്നതിനുള്ള നടപടികളുമായി ബന്ധപ്പെട്ട്...

ഹോസ്റ്റൽ കെട്ടിടത്തിൽ വിള്ളൽ : ഡൽഹിയിൽ വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചു, സുരക്ഷ കര്‍ശനമാക്കി സര്‍ക്കാര്‍

0
ന്യൂഡല്‍ഹി: തലസ്ഥാനത്തെ ചിരാഗ് ഡല്‍ഹി പ്രദേശത്തെ പേയിങ് ഗസ്റ്റ് (പിജി) കെട്ടിടത്തില്‍...

ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ : കുറ്റപത്രം സമര്‍പ്പിച്ചു

0
ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. സ്‌ഫോടനത്തിന്...