ചികിത്സാപ്പിഴവുണ്ടായെന്ന പരാതിയിൽ വിശദീകരണവുമായി കോഴിക്കോട് മെഡിക്കൽ കോളജ് അധികൃതർ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: ചികിത്സാപ്പിഴവുണ്ടായെന്ന പരാതിയിൽ വിശദീകരണവുമായി കോഴിക്കോട് മെഡിക്കൽ കോളജ് അധികൃതർ. കുടുംബത്തിന്റെ അനുമതിയോടെയാണ് ശസ്ത്രക്രിയ നടത്തിയതെന്ന് അധികൃതർ പറഞ്ഞു. മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ. എം.കെ മണികണ്ഠനാണ് വിശദീകരണം നൽകിയത്.ഗുരുതര വൃക്ക രോഗവുമായാണ് രോഗി ആശുപത്രിയിൽ എത്തിയതെന്നും ക്രിയാറ്റിൻ്റെ അളവ് കൂടുതലായിരുന്നുവെന്നും സൂപ്രണ്ട് പ്രതികരിച്ചു. 2025 ആഗസ്റ്റ് ആറിനാണ് റീജിത്തിന്റെ ആദ്യ ശസ്ത്രക്രിയ നടന്നത്. കുറച്ച് സ്റ്റോണുകൾ അവശേഷിപ്പിച്ചാണ് അന്ന് ശസ്ത്രക്രിയ ചെയ്തത്. വൃക്ക ബ്ലോക്കാതിരിക്കാനും പഴുപ്പുണ്ടെങ്കിൽ പുറത്തേക്ക് വരാനും രോഗിയുടെ ആരോഗ്യനില മെച്ചപ്പെടുന്ന സാഹചര്യത്തിൽ വീണ്ടും ശസ്ത്രക്രിയ ചെയ്യാനുമാണ് കുറച്ച് സ്റ്റോണുകൾ നിലനിർത്തിയത്.

പിന്നീട് ചികിത്സയ്ക്ക് ശേഷം രോഗിയെ ഡിസ്ചാർജ് ചെയ്തിരുന്നു. തുടർന്ന് 2025 ഡിസംബറിൽ രോഗി വീണ്ടും അഡ്മിറ്റ് ആകുകയായിരുന്നു. ഈ സമയം രോഗിയുടെ രണ്ട് വൃക്കയും ബ്ലോക്കായ നിലയിലായിരുന്നു. സർജറി ചെയ്യാത്ത ഭാഗത്ത് പോലും പഴുപ്പുണ്ടായിരുന്നു. അന്ന് ജീവൻ രക്ഷാചികിത്സ എന്ന രീതിയിൽ ട്യൂബ് ഇടുകയാണ് ചെയ്തത്. പഴുപ്പ് പുറത്തേക്ക് പോകാനാണ് ട്യൂബിട്ടത്. അവശനിലയിലാകുന്ന രോഗിയുടെ ജീവൻ രക്ഷിക്കാൻ മേജർ സർജറികളല്ല, പകരം ഇത്തരം മാർഗങ്ങളാണ് സ്വീകരിക്കുക. ഈ ഘട്ടത്തിൽ എല്ലാവരുടെയും കൂട്ടായ പ്രവർത്തനത്തിന്റെ ഭാഗമായി രോഗി സുഖം പ്രാപിച്ച് വീട്ടിലേക്ക് മടങ്ങിയിരുന്നു. പിന്നീട് 2026 ഏപ്രിലിൽ സ്കാൻ ചെയ്തപ്പോൾ രോഗിയുടെ വൃക്കയിൽ കല്ല് അവശേഷിച്ചിരുന്നു. മാത്രമല്ല, വയറിലെ മസിലുകളിൽ പോലും പഴുപ്പ് ഉണ്ടായിരുന്നു. അന്നും സമാനമായി ട്യൂബിടുകയാണ് ചെയ്തതെന്നും സൂപ്രണ്ട് പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആണവകേന്ദ്രത്തിന്റെ നിർമ്മാണം വേഗത്തിലാക്കി ഇറാൻ ; ദൃശ്യങ്ങൾ പുറത്ത്

0
വാഷിങ്ടൺ: ഇറാനിലെ പിക്‌ആക്‌സ് മൗണ്ടനിലെ ആണവകേന്ദ്രത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേ​ഗത്തിൽ നടക്കുന്നതായി...

അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനം ; സെക്രട്ടറിയുടെ റിപ്പോർട്ട് വസ്തുതാ വിരുദ്ധമെന്ന് തുറന്നടിച്ച്...

0
മലപ്പുറം: മെസി അടങ്ങുന്ന അർജൻ്റീന ടീമിനെ കേരളത്തിൽ കൊണ്ടുവരുന്നതിനുള്ള നടപടികളുമായി ബന്ധപ്പെട്ട്...

ഹോസ്റ്റൽ കെട്ടിടത്തിൽ വിള്ളൽ : ഡൽഹിയിൽ വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചു, സുരക്ഷ കര്‍ശനമാക്കി സര്‍ക്കാര്‍

0
ന്യൂഡല്‍ഹി: തലസ്ഥാനത്തെ ചിരാഗ് ഡല്‍ഹി പ്രദേശത്തെ പേയിങ് ഗസ്റ്റ് (പിജി) കെട്ടിടത്തില്‍...

ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ : കുറ്റപത്രം സമര്‍പ്പിച്ചു

0
ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. സ്‌ഫോടനത്തിന്...