പൂനെ : റെയില്‍വേ സ്റ്റേഷനില്‍ വച്ച് യുവതിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച പ്രതി അറസ്റ്റിൽ. കേസില്‍ 21കാരന് അറസ്റ്റില്രാജു പപ്പു യാദവ് എന്ന യുവാവാണ് അറസ്റ്റിലായത്. താനെ ജില്ലയിലെ മീര റോഡ് റെയില്‍വേ സ്റ്റേഷനില്‍ ബുധനാഴ്ച വൈകുന്നേരമാണ് അറസ്റ്റിനു ആസ്പദമായ സംഭവം നടന്നത്.
പ്ലാറ്റ്ഫോമില്‍ നില്‍ക്കുകയായിരുന്ന യുവതിയെ അശ്ലീല ചുവയുള്ള ആംഗ്യങ്ങള്‍ കാണിക്കുകയും തുടര്‍ന്ന് ഉപദ്രവിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. ഉടന്‍തന്നെ യുവതി ബഹളം ഉണ്ടാക്കി ആളുകളെ കൂട്ടി. പ്രതിയെ പിടികൂടി പോലീസിന് കൈമാറി. പ്രതിക്കെതിരെ വിവിധ വകുപ്പുകള്‍ ചുമത്തി പോലീസ് കേസെടുത്തു.