Sunday, June 16, 2024 3:50 pm

‘ഛോട്ടു’ വിതരണം തുടങ്ങി ; പത്ത് ജില്ലകളിലെ 62 ഔട്ട് ലെറ്റുകളില്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : സപ്ലൈകോയുടെ സൂപ്പര്‍ മാര്‍ക്കറ്റ്, ഹൈപ്പര്‍ മാര്‍ക്കറ്റ്, പീപ്പിള്‍സ് ബസാര്‍ എന്നിവ വഴി ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ വിതരണം ചെയ്യുന്ന ഛോട്ടു സിലിണ്ടര്‍ സംസ്ഥാനത്തെ പത്ത് ജില്ലകളിലെ 62 ഔട്ട്‌ലെറ്റുകളില്‍ വിതരണം തുടങ്ങിയതായി സിഎംഡി അലി അസ്ഗര്‍ പാഷ അറിയിച്ചു.

എറണാകുളം, കോട്ടയം, തിരുവനന്തപുരം, വയനാട്, കോഴിക്കോട്, കാസര്‍കോഡ്, പാലക്കാട്, കൊല്ലം, തൃശൂര്‍, കണ്ണൂര്‍ ജില്ലകളിലാണ് അഞ്ച് കിലോയുടെ ഛോട്ടു സിലിണ്ടര്‍ ലഭിക്കുന്നത്. പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, മലപ്പുറം ജില്ലകളില്‍ ഉടന്‍ നല്‍കുന്നതിനുളള നടപടികള്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ പൂര്‍ത്തീകരിച്ചു വരികയാണ്. ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പു നല്‍കിയാല്‍ ഛോട്ടു ലഭിക്കും. നിലവില്‍ 1435 രൂപയാണ് നല്‍കേണ്ടത്. വില വ്യത്യാസമനുസരിച്ച് ഓരോ മാസവും മാറ്റമുണ്ടാകും. ആവശ്യാനുസരണം ഉപഭോക്താവിന് സിലിണ്ടറുകള്‍ ലഭിക്കും.

ഇപ്പോള്‍ ഛോട്ടു ലഭ്യമാകുന്ന ജില്ല, ഔട്ട് ലെറ്റ് യഥാക്രമം :
എറണാകുളം
ഗാന്ധിനഗര്‍ സൂപ്പര്‍ മാര്‍ക്കറ്റ്, പനമ്പിളളിനഗര്‍ സൂപ്പര്‍ മാര്‍ക്കറ്റ്, കിഴക്കമ്പലം സൂപ്പര്‍ മാര്‍ക്കറ്റ്, പെരുമ്പാവൂര്‍ സൂപ്പര്‍ മാര്‍ക്കറ്റ്, കുറുപ്പംപടി സൂപ്പര്‍ മാര്‍ക്കറ്റ്, എടത്തലസൂപ്പര്‍ മാര്‍ക്കറ്റ്, ചൂണ്ടി സൂപ്പര്‍ മാര്‍ക്കറ്റ്.

കോട്ടയം
മൂന്നിലാവ് സൂപ്പര്‍ മാര്‍ക്കറ്റ്, ഈരാറ്റുപേട്ട സൂപ്പര്‍ മാര്‍ക്കറ്റ്, പാലാ സൂപ്പര്‍ മാര്‍ക്കറ്റ്, കിടങ്ങൂര്‍ സൂപ്പര്‍ മാര്‍ക്കറ്റ്, പൈക സൂപ്പര്‍ മാര്‍ക്കറ്റ്, ഉഴവൂര്‍ സൂപ്പര്‍ മാര്‍ക്കറ്റ്, രാമപുരം സൂപ്പര്‍ മാര്‍ക്കറ്റ്, മുത്തോലി സൂപ്പര്‍ മാര്‍ക്കറ്റ്, മരങ്ങാട്ടുപ്പളളി സൂപ്പര്‍ മാര്‍ക്കറ്റ്, പ്രവിത്താനം സൂപ്പര്‍ മാര്‍ക്കറ്റ്, പുളിക്കല്‍ക്ക വല സൂപ്പര്‍ മാര്‍ക്കറ്റ്, കറുകച്ചാല്‍ സൂപ്പര്‍ മാര്‍ക്കറ്റ്, തലയോലപ്പറമ്പ് സൂപ്പര്‍ മാര്‍ക്കറ്റ്, പെരുവ സൂപ്പര്‍ മാര്‍ക്കറ്റ്, വരിക്കാംകുന്ന് സൂപ്പര്‍ മാര്‍ക്കറ്റ്, ബ്രഹ്മമംഗലം സൂപ്പര്‍ മാര്‍ക്കറ്റ്, ചങ്ങനാശ്ശേരി സൂപ്പര്‍ മാര്‍ക്കറ്റ്, തീക്കോയി സൂപ്പര്‍ മാര്‍ക്കറ്റ്,

കൊല്ലം
കരുനാഗപ്പള്ളി ഹൈപ്പര്‍ മാര്‍ക്കറ്റ്,

തിരുവനന്തപുരം
അരുവിക്കര സൂപ്പര്‍ മാര്‍ക്കറ്റ്, സ്റ്റാച്യൂ സൂപ്പര്‍ മാര്‍ക്കറ്റ്, പഴവങ്ങാടി പീപ്പിള്‍സ് ബസാര്‍, ഫോര്‍ട്ട് പീപ്പിള്‍സ് ബസാര്‍, കമലേശ്വരം സൂപ്പര്‍ മാര്‍ക്കറ്റ്, നെയ്യാറ്റിന്‍കര സൂപ്പര്‍ മാര്‍ക്കറ്റ്,

പാലക്കാട്
മണ്ണാര്‍കാട് സൂപ്പര്‍ മാര്‍ക്കറ്റ്, പട്ടാമ്പി സൂപ്പര്‍ മാര്‍ക്കറ്റ്, കൂറ്റനാട് സൂപ്പര്‍ മാര്‍ക്കറ്റ്, ശീകൃഷ്ണപുരം സൂപ്പര്‍ മാര്‍ക്കറ്റ്, കുളപ്പുളളി സൂപ്പര്‍ മാര്‍ക്കറ്റ്,

കോഴിക്കോട്
പയ്യോളി സൂപ്പര്‍ മാര്‍ക്കറ്റ്, കൊയിലാണ്ടി സൂപ്പര്‍ മാര്‍ക്കറ്റ്, വയനാട്- സുല്‍ത്താന്‍ ബത്തേരി പീപ്പിള്‍സ് ബസാര്‍, മാനന്തവാടി സൂപ്പര്‍ മാര്‍ക്കറ്റ്,

കണ്ണൂര്‍
പാനൂര്‍ സൂപ്പര്‍ മാര്‍ക്കറ്റ്, കൂടാളി സൂപ്പര്‍ മാര്‍ക്കറ്റ്, മട്ടന്നൂര്‍ സൂപ്പര്‍ മാര്‍ക്കറ്റ്, കതിരൂര്‍ സൂപ്പര്‍ മാര്‍ക്കറ്റ്, മമ്പ്രം സൂപ്പര്‍ മാര്‍ക്കറ്റ്, ഇരിട്ടി സൂപ്പര്‍ മാര്‍ക്കറ്റ്, കണ്ണൂര്‍ പീപ്പിള്‍സ് ബസാര്‍, ചക്കരക്കല്‍ സൂപ്പര്‍ മാര്‍ക്കറ്റ്, പെര്‍ളശ്ശേരി സൂപ്പര്‍ മാര്‍ക്കറ്റ്, താഴെ ചൊവ്വ ബാക്കളം സൂപ്പര്‍ മാര്‍ക്കറ്റ്, തളിപ്പറമ്പ് സൂപ്പര്‍ മാര്‍ക്കറ്റ്, ആലക്കോട് സൂപ്പര്‍ മാര്‍ക്കറ്റ്, ചെറുപുഴ സൂപ്പര്‍ മാര്‍ക്കറ്റ്, ആലക്കോട് സൂപ്പര്‍ മാര്‍ക്കറ്റ്, കോല്‍മേട്ടാ സൂപ്പര്‍ മാര്‍ക്കറ്റ്,

കാസര്‍കോഡ്
കാഞ്ഞങ്ങാട് സൂപ്പര്‍ മാര്‍ക്കറ്റ്, കൊട്ടംഞ്ചേരി സൂപ്പര്‍ മാര്‍ക്കറ്റ്, ഒടയമഞ്ഞള്‍ പീപ്പിള്‍സ് ബസാര്‍, കുന്നുമ്മേല്‍ സൂപ്പര്‍ മാര്‍ക്കറ്റ്, പഴയ ബസ് സ്റ്റാന്‍ഡ് കാസര്‍കോഡ് പീപ്പിള്‍സ് ബസാര്‍, വെളളരിക്കുണ്ട് സൂപ്പര്‍ മാര്‍ക്കറ്റ്.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കുവൈത്ത് ദുരന്തം ; ബിനോയ് തോമസിന് ലൈഫിൽ വീട് നൽകുമെന്ന് കെ.രാജൻ

0
തൃശ്ശൂർ: കുവൈത്തിലെ തൊഴിലാളി ക്യാപിലുണ്ടായ തീപിടുത്തത്തിൽ മരിച്ച ചാവക്കാട് സ്വദേശി ബിനോയ്...

എസ്ബിഐയിൽ നിന്നും വായ്പ എടുത്തിട്ടുണ്ടോ? ഇവയ്ക്ക് പലിശ കൂടും

0
എം സി എൽ ആർ അധിഷ്ഠിത വായ്പകളുടെ പലിശ നിരക്ക് കൂട്ടി...

മദ്യനിർമാണശാലയിൽ ബാലവേല ചെയ്ത് 50 കുട്ടികൾ ; രക്ഷപ്പെടുത്തി – ബാലാവകാശ കമ്മീഷൻ കേസെടുത്തു

0
ഭോപ്പാൽ: മധ്യപ്രദേശിലെ മദ്യ നിർമ്മാണ ശാലയിൽ ബാലവേലക്കിരയാക്കിയ 50 കുട്ടികളെ കണ്ടെത്തി...

വിവാദ കാഫിര്‍ പോസ്റ്റ് പിന്‍വലിച്ച് കെ കെ ലതിക ; പ്രൊഫൈൽ ലോക്ക് ചെയ്തു

0
കോഴിക്കോട്: വിവാദ കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് പോസ്റ്റ് പിന്‍വലിച്ച് സിപിഎം നേതാവും...