Saturday, May 18, 2024 8:19 pm

കൊല്ലത്ത് 8 വയസ്സുകാരിയെ പീഡിപ്പിച്ചു ; 60കാരൻ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

കൊല്ലം : കൊല്ലത്ത് 8 വയസ്സുകാരിയെ പീഡിപ്പിച്ച 60കാരൻ അറസ്റ്റിൽ. കോട്ടുകൽ സ്വദേശി മണിരാജനാണ് അറസ്റ്റിലായത്. കുട്ടിയുടെ നിലവിളി കേട്ട് സഹോദരി ഓടിയെത്തിയതോടെയാണ് പീഡനവിവരം പുറത്തറിയുന്നത്. കൊല്ലം കടയ്ക്കൽ വയലയിലാണ് സംഭവം. കുട്ടിയുടെ അമ്മ ജോലിയ്ക്ക് പോയ സമയത്ത് കുട്ടിയും സഹോദരനായ 13കാരനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഈ സമയത്ത് പ്രതി അവിടേക്കെത്തുകയും മിഠായി വാങ്ങിനൽകാമെന്നു പറഞ്ഞ് കുട്ടിയെ വിളിച്ചുകൊണ്ട് പോവുകയായിരുന്നു.

തൊട്ടടുത്ത് നിർമാണം നടക്കുന്ന കെട്ടിടത്തിൽ എത്തിച്ചായിരുന്നു പീഡനം. കുട്ടിയുടെ നിലവിളി കേട്ട് സഹോദരൻ ഓടിയെത്തുകയും ബഹളം വെച്ച് നാട്ടുകാരെ വിവരമറിയിച്ചു. നാട്ടുകാർ എത്തിയതോടെ പ്രതി ഓടി രക്ഷപ്പെട്ടു. പിന്നാലെ കുട്ടിയെ ആശുപത്രിയിലെത്തിച്ച് പോലീസിൽ പരാതി നൽകി. ഉടൻ തന്നെ പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി പ്രതിയെ പിടികൂടി. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പോക്സോ അടക്കമുള്ള വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. കുട്ടി കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഹോട്ടലില്‍ നിന്നും മലിന ജലവും ഭക്ഷണാവശിഷ്ടങ്ങളും ഇട്ടിയപ്പാറ ഓട്ടോ സ്റ്റാന്‍ഡിനോടു ചേര്‍ന്നു തള്ളുന്നതായി പരാതി

0
റാന്നി: ഇട്ടിയപ്പാറ കോളേജ് റോഡിനു സമീപത്തെ ഹോട്ടലില്‍ നിന്നും മാലിന്യവും മലിനജലവും...

പെരുനാട് മാടമൺ വള്ളക്കടവിന് സമീപം ശബരിമല ദർശനം കഴിഞ്ഞു വന്ന തമിഴ്നാട് സ്വദേശികളുടെ ബസിനു...

0
റാന്നി: പെരുനാട് മാടമൺ വള്ളക്കടവിന് സമീപം ശബരിമല ദർശനം കഴിഞ്ഞു വന്ന...

ശോഭാ സുരേന്ദ്രൻ്റെ പരാതി ; ദല്ലാൾ നന്ദകുമാർ പുന്നപ്ര പോലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്യലിന്...

0
ആലപ്പുഴ: ശോഭാ സുരേന്ദ്രൻ നൽകിയ പരാതിയിൽ ദല്ലാൾ നന്ദകുമാർ പുന്നപ്ര പൊലീസ്...

കെ.എസ്.ആർ.ടി.സി ബസ് നടുറോഡില്‍ പെട്ടു ; യാത്രക്കാർ പൊരി വെയിലത്ത് പി.എം റോഡിൽ കുടുങ്ങി

0
റാന്നി: പുനലൂർ - മൂവാറ്റുപുഴ റോഡിൽ കെ.എസ്.ആർ.ടിസി തകരാറിലായി വഴിയിലകപ്പെട്ടതോടെ നഗരം...