കൊല്ലത്ത് 8 വയസ്സുകാരിയെ പീഡിപ്പിച്ചു ; 60കാരൻ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

കൊല്ലം : കൊല്ലത്ത് 8 വയസ്സുകാരിയെ പീഡിപ്പിച്ച 60കാരൻ അറസ്റ്റിൽ. കോട്ടുകൽ സ്വദേശി മണിരാജനാണ് അറസ്റ്റിലായത്. കുട്ടിയുടെ നിലവിളി കേട്ട് സഹോദരി ഓടിയെത്തിയതോടെയാണ് പീഡനവിവരം പുറത്തറിയുന്നത്. കൊല്ലം കടയ്ക്കൽ വയലയിലാണ് സംഭവം. കുട്ടിയുടെ അമ്മ ജോലിയ്ക്ക് പോയ സമയത്ത് കുട്ടിയും സഹോദരനായ 13കാരനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഈ സമയത്ത് പ്രതി അവിടേക്കെത്തുകയും മിഠായി വാങ്ങിനൽകാമെന്നു പറഞ്ഞ് കുട്ടിയെ വിളിച്ചുകൊണ്ട് പോവുകയായിരുന്നു.

തൊട്ടടുത്ത് നിർമാണം നടക്കുന്ന കെട്ടിടത്തിൽ എത്തിച്ചായിരുന്നു പീഡനം. കുട്ടിയുടെ നിലവിളി കേട്ട് സഹോദരൻ ഓടിയെത്തുകയും ബഹളം വെച്ച് നാട്ടുകാരെ വിവരമറിയിച്ചു. നാട്ടുകാർ എത്തിയതോടെ പ്രതി ഓടി രക്ഷപ്പെട്ടു. പിന്നാലെ കുട്ടിയെ ആശുപത്രിയിലെത്തിച്ച് പോലീസിൽ പരാതി നൽകി. ഉടൻ തന്നെ പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി പ്രതിയെ പിടികൂടി. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പോക്സോ അടക്കമുള്ള വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. കുട്ടി കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...

യാത്രക്കാർക്ക് കുട തന്നെ ശരണം; ചോർന്നൊലിച്ച് എറണാകുളം – കൊല്ലം മെമു ട്രെയിൻ

0
കൊല്ലം: ചോര്‍ന്നൊലിച്ച് കൊല്ലം മെമു. എറണാകുളം - കൊല്ലം മെമു ട്രെയിനില്‍...

ബിവറേജസ് കോർപ്പറേഷന്റെ പേരിൽ വ്യാജ തൊഴിൽ വാഗ്ദാനം; പരാതിയെ തുടർന്ന് നിയമനടപടി സ്വീകരിച്ച് അധികൃതർ

0
തിരുവന്തപുരം: ബിവറേജസ് കോപ്പറേഷന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തട്ടിപ്പ്...